Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർവാൻ സൂപ്പർ ഹിറ്റ്; ഇനി ലക്ഷ്യം മെഗാ ഹിറ്റ്; കാർവാന് ശേഷം ദുൽഖറിനെ തേടി പുതിയ ചിത്രം; വിരാട് കോലിയായി അടുത്ത ചിത്രത്തിൽ മമ്മൂട്ടിയുടെ മകൻ വേഷമിടുമെന്ന് റിപ്പോർട്ട്; ബോളിവുഡിൽ സോയാ ഫാക്ടർ ചർച്ചയാകുമ്പോൾ

കർവാൻ സൂപ്പർ ഹിറ്റ്; ഇനി ലക്ഷ്യം മെഗാ ഹിറ്റ്; കാർവാന് ശേഷം ദുൽഖറിനെ തേടി പുതിയ ചിത്രം; വിരാട് കോലിയായി അടുത്ത ചിത്രത്തിൽ മമ്മൂട്ടിയുടെ മകൻ വേഷമിടുമെന്ന് റിപ്പോർട്ട്; ബോളിവുഡിൽ സോയാ ഫാക്ടർ ചർച്ചയാകുമ്പോൾ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ്താരം വിരാട് കോലിയുടെ വേഷത്തിൽ ദുൽഖർ സൽമാൻ എത്തുമെന്ന് റിപ്പോർട്ടുകൾ. കർവാന് ശേഷം ദുൽഖർ സൽമാൻ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടർ. ഈ ചിത്രത്തെ കുറിച്ചാണ് അഭ്യൂഹങ്ങൾ. ഇർഫൻ ഖാനും മിഹില പാർക്കർക്കറിനൊപ്പമുള്ള കർവാൻ മികച്ച പ്രതികരണം നേടി തിയ്യറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതിനിടെയാണ് പുതിയ സിനിമ എത്തുന്നത്.

അനുജ ചൗഹാന്റെ ജനപ്രിയ നോവലായ ദി സോയ ഫാക്ടറിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് സോയ ഫാക്ടർ ഒരുക്കുന്നത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. സോനം നേരത്തെ തന്നെ അനുജ ചൗഹാന്റെ ദി സോയ ഫാക്ടറിന്റെയും ബിട്ടോറയുടെയും അവകാശം സ്വന്തമാക്കിയിരുന്നു. ദി സോയ ഫാക്ടർ ചലച്ചിത്രമാവുന്ന കാര്യം അനുജ ചൗഹാൻ ട്വിറ്ററിലൂടെ തന്നെയാണ് പുറത്ത് വിട്ടത്.

1983ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതുകൊണ്ടു തന്നെ 2011ലെ ലോകകപ്പിനും സോയ ഫാക്ടർ വിനിയോഗിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് നോവലിന്റെ കഥ. ഈ ചിത്രത്തിൽ വിരാട് കോലിയുടെ വേഷമാണ് ദുൽഖറിനെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP