Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിപ്പക്ക് പിന്നാലെ വെള്ളപ്പൊക്കത്തെയും മെരുക്കി പിണറായിയുടെ മെയ് വഴക്കം; പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്തില്ലെങ്കിൽ പണി കിട്ടുമെന്ന് ഭയന്ന് ഉദ്യോഗസ്ഥ വൃന്ദം; പഞ്ചിങ്ങിനെതിരെ സമരം ചെയ്തവർ പഞ്ച് ചെയ്യും മുൻപ് ഓഫീസിൽ എത്തുന്നു: കേരളത്തെ മഹാ ദുരന്തത്തിൽ നിന്നും കാത്ത പിണറായി സർക്കാരിന് കൈയടിക്കാൻ പറ്റില്ലെങ്കിൽ എന്തു നിഷ്പക്ഷം?

നിപ്പക്ക് പിന്നാലെ വെള്ളപ്പൊക്കത്തെയും മെരുക്കി പിണറായിയുടെ മെയ് വഴക്കം; പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്തില്ലെങ്കിൽ പണി കിട്ടുമെന്ന് ഭയന്ന് ഉദ്യോഗസ്ഥ വൃന്ദം; പഞ്ചിങ്ങിനെതിരെ സമരം ചെയ്തവർ പഞ്ച് ചെയ്യും മുൻപ് ഓഫീസിൽ എത്തുന്നു: കേരളത്തെ മഹാ ദുരന്തത്തിൽ നിന്നും കാത്ത പിണറായി സർക്കാരിന് കൈയടിക്കാൻ പറ്റില്ലെങ്കിൽ എന്തു നിഷ്പക്ഷം?

മറുനാടൻ ഡെസ്‌ക്‌

പിണറായി സർക്കാരിനോട് ഒരുപാട് വിയോജിപ്പുകളുണ്ട്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും മാധ്യമങ്ങളിൽ നിന്ന് അകലംപാലിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്യുന്നില്ല. എന്നാൽ ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്നതും മൈക്ക് ദേഹത്ത് മുട്ടിയതിനും മറ്റും ക്ഷോഭിക്കുന്നതും ഒന്നും ജനാധിപത്യപരമെന്ന് വിശ്വസിക്കാൻ നിർവാഹമില്ല. ഒട്ടേറെ മറ്റു കാര്യങ്ങളിലും വിയോജിപ്പുണ്ട്. പ്രത്യേകിച്ച് മികവുപുലർത്തിയ ഒട്ടേറെ ഐഎഎസുകാരോടും ഐപിഎസുകാരോടും കാട്ടുന്ന വിവേചനവും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്.

എന്നാൽ ഇത്തരം ന്യൂനതകളെയൊക്കെ കവച്ചുവയ്ക്കാൻ പോരുന്ന പ്രകടനമാണ് ഭരണവിഷയത്തിൽ ഈ സർക്കാർ കൈക്കൊള്ളുന്നത്. പെൻഷനും റേഷനുമടക്കം സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിലൊക്കെ കൃത്യം നിലപാടുകൾ. അർഹതപ്പെട്ടവർക്ക് വേണ്ട സമയത്ത് അവ നൽകുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത വികസനത്തിന്റെ പേരിൽ പല ബഹളങ്ങളും നടന്നെങ്കിൽ പിണറായി സർക്കാർ സാധാരണക്കാർക്കും അടിസ്ഥാന മേഖലയിലും മാറ്റങ്ങൾ വരുത്തുന്ന പരിഷ്‌കാരങ്ങളാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ കാർക്കശ്യം മൂലം മുഖ്യമന്ത്രി പറയുന്നത് സർക്കാർ ഉദ്യോഗസ്ഥർ അക്ഷരം പ്രതി പാലിക്കുന്നു എന്നതുതന്നെയാണ് ഇതിന് കാരണം. സെക്രട്ടേറിയറ്റുമുതൽ പഞ്ചായത്ത് വില്ലേജ് ഓഫീസുകൾ വരെ ഒരു കാര്യം സാധിക്കാൻ ചെന്നാൽ കൈക്കൂലികൊടുക്കാതെയും മറ്റും കാര്യം നടക്കുന്നു എന്നത് പലർക്കും വിശ്വസിക്കാൻ പോലും ആകുന്നില്ല.

സെക്രട്ടേറിയറ്റിൽ പത്തുമണിയാകുമ്പോൾ ഇപ്പോൾ ഓഫീസ് സജീവമാകുന്നു. അഞ്ചുമണിയാകാതെ ആരും വീട്ടിൽ പോകുകയുമില്ല. ഉദ്യോഗസ്ഥരെ കാണാൻ പറ്റാത്ത പണ്ടത്തെ സാഹചര്യം ഇപ്പോഴില്ല. കെഎസ്ആർടിസി പോലെ ആർക്കും വേണ്ടാതെ കിടന്ന ഒരു വകുപ്പിനെ ശുദ്ധീകരിക്കാനും നന്നാക്കാനും പിണറായി സർക്കാർ നടത്തുന്ന ശ്രമങ്ങളെ അംഗീകരിച്ചേ മതിയാകൂ. പൊതുമേഖലാ സ്ഥാപനങ്ങളിൽ പകുതിയും ലാഭത്തിലായത് ഈ സർക്കാരിന്റെ കാലത്തായിരുന്നു എന്നത് വിസ്മരിച്ചുകൂടാ.

ഇതൊക്കെ പറയാൻ കാരണം മറ്റൊന്നാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടു ദുരന്തങ്ങൾ നമ്മേ വേട്ടയാടിയപ്പോൾ അതിനെ എത്ര ശ്രദ്ധയോടും ഉത്തരവാദിത്തത്തോടും കൂടെ നമ്മുടെ സർക്കാർ നേരിട്ടു എന്ന് ഓർമ്മിപ്പിക്കാൻ കൂടിയാണ്. ഇന്നലെയും മിനിഞ്ഞാന്നും കേരളം ആശങ്കയോടെ കാത്തിരുന്നത് ഇടുക്കിയിൽ നിന്നും വെള്ളം ആലുവയിൽ എത്തുമ്പോൾ എന്തു സംഭവിക്കും എന്ന് അറിയാൻ മാത്രമായിരുന്നില്ല. കേരളത്തിലെ എട്ടു ജില്ലകളേയും ഗുരുതരമായി ബാധിച്ച മഴയും മഴക്കെടുതിയും ഉണ്ടാക്കുന്ന വേദനകളും ആശങ്കകളും എവിടംവരെ വളരും എന്ന് അറിയാൻ കൂടിയായിരുന്നു.

രണ്ടുദിവസത്തെ മഴ നിർഭാഗ്യവാന്മാരായ 30 പേരുടെ ജീവനെടുത്തെങ്കിലും അതൊരു കൂട്ടക്കുരുതിയിലേക്ക് മാറാതിരിക്കാൻ ഈ സർക്കാർ എടുത്ത ഉത്തരവാദിത്തം അംഗീകരിച്ചേ മതിയാകൂ. ഇടുക്കി മാത്രമല്ല, കേരളത്തിലെ 25ഓളം അണക്കെട്ടുകൾ നിറഞ്ഞുകവിഞ്ഞപ്പോൾ ആ ജലം നഷ്ടമാകാതെ കാത്തുസൂക്ഷിക്കുകയും അതേസമയം ഒരു മനുഷ്യന്റേയും ജീവനെയോ സ്വത്തിനേയോ ബാധിക്കാത്ത തരത്തിൽ ഉത്തരവാദിത്തപൂർവം ആ പ്രതിസന്ധിയെ മറികടക്കുകയും ചെയ്തു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP