Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്തുകഴിച്ചാലും എത്ര കഴിച്ചാലും തടിവയ്ക്കാത്ത കാലംവരുമോ? എലിയിൽ നടത്തിയ പരീക്ഷണത്തിനിടയിൽ യാദൃശ്ചികമായി ഉണ്ടാക്കിയ ജനറ്റിക് എഡിറ്റിങ് തുറന്നിട്ടിരിക്കുന്നത് അപൂർവമായ സാധ്യതകളെന്ന് ശാസ്ത്രജ്ഞർ

എന്തുകഴിച്ചാലും എത്ര കഴിച്ചാലും തടിവയ്ക്കാത്ത കാലംവരുമോ? എലിയിൽ നടത്തിയ പരീക്ഷണത്തിനിടയിൽ യാദൃശ്ചികമായി ഉണ്ടാക്കിയ ജനറ്റിക് എഡിറ്റിങ് തുറന്നിട്ടിരിക്കുന്നത് അപൂർവമായ സാധ്യതകളെന്ന് ശാസ്ത്രജ്ഞർ

ടിവെക്കുമെന്ന് പേടിച്ച് ഭക്ഷണം ഒരുനേരമാക്കുന്നവരും ചിലപ്പോൾ പാടേ ഉപേക്ഷിക്കുന്നവരുമുള്ളവർ ശ്രദ്ധിക്കുക. എത്ര കഴിച്ചാലും തടിവെക്കാത്ത കാലം അധികം അകലെയല്ലെന്ന് ഗവേഷകർ പറയുന്നു. ശരീരത്തിന് ഭാരം കൂടാതെ കൊഴുപ്പ് എത്രവേണമെങ്കിലും അകത്താക്കാൻ സഹായിക്കുന്ന മരുന്ന് കണ്ടെത്തലിന്റെ പടിവാതിൽക്കലാണ് ഗവേഷകർ. യേൽ സർവകലാശാലയിലെ ഗവേഷകരാണ് ശ്രദ്ധേയമായ ഈ കണ്ടെത്തൽ നടത്തിയത്.

യാദൃശ്ചികമായാണ് ഇത്തരമൊരു കണ്ടെത്തലിലേക്ക് ഗവേഷകരെത്തിച്ചേർന്നത്. അമിതഭാരംമൂലം രോഗാവസ്ഥയിലായ എലികളിൽ പരീക്ഷണത്തിനിടെ നടത്തിയ ജനിതക എഡിറ്റിങ്ങാണ് ഇത്തരമൊരു സാധ്യത തുറന്നിട്ടത്. ഇതിലൂടെ കൊഴുപ്പേറിയ ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കൂടാതെ എലികൾ വളരുമെന്ന് ഗവേഷകർ കണ്ടെത്തി. ഇതോടെയാണ്, മനുഷ്യർക്കും പ്രയോജനപ്പെട്ടേക്കാവുന്ന മരുന്നിന്റെ കണ്ടെത്തലിന് ഇതുപയോഗിക്കാമെന്ന നിഗമനത്തിൽ അവരെത്തിച്ചേർന്നത്.

തൽക്കാലം എലികളിൽ മാത്രമേ ഇത് പരീക്ഷിച്ചിട്ടുള്ളൂ. എന്നാൽ, കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടി തടിവെക്കുന്നത് തടയാനുള്ള മരുന്നായി മനുഷ്യർക്കും ഇതുപയോഗിക്കാനായേക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ കാർഡിയോളജി പ്രൊഫസ്സർ ആൻ ഈച്ച്മാൻ പറഞ്ഞു. അത്തരമൊരു മരുന്നിന്റെ സാധ്യത മാത്രമേ ഇുപ്പോൾ ഉരുത്തിരിഞ്ഞുവന്നിട്ടുള്ളൂ. ഇതുസംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും അവർ പറഞ്ഞു.

ഉയർന്ന അളവിൽ കൊഴുപ്പുള്ള ഭക്ഷണം കഴിച്ചിട്ടും എലികളുടെ ശരീരഭാരത്തിൽ വ്യത്യാസം വരാതിരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഗവേഷകർ വിശദമായ പരിശോധന നടത്തിയത്. വയറ്റുനുള്ളിൽ നിർണായകമായ മാറ്റങ്ങൾ വരുത്തുന്ന ജീനുകളെ ഇതോടെ ഇവർക്ക് കണ്ടെത്താനായി. ഈ ജീനുകളെ നിയന്ത്രിക്കാനായാൽ, ശരീരഭാരം മാറ്റമില്ലാതെ തുടരാനാകുമെന്നും ഗവേഷകർ മനസ്സിലാക്കി. ഫാറ്റി ആസിഡുകളെ നിയന്ത്രിക്കാൻ ഇവയ്ക്കാകുമെന്നും ഗവേഷകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP