Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒടുവിലവർ ഉപ്പിനെയം കുറ്റവിമുക്തമാക്കി; രണ്ടരസ്പൂൺ ഉപ്പുവരെ ദിവസവും അകത്തുചെന്നാലും ഒന്നും സംഭവിക്കുകയില്ലെന്ന് പഠന റിപ്പോർട്ട്; ഉപ്പിനെ പേടിച്ച് രുചിയില്ലാതെ ഭക്ഷിക്കുന്നവർക്ക് ആശ്വാസം

ഒടുവിലവർ ഉപ്പിനെയം കുറ്റവിമുക്തമാക്കി; രണ്ടരസ്പൂൺ ഉപ്പുവരെ ദിവസവും അകത്തുചെന്നാലും ഒന്നും സംഭവിക്കുകയില്ലെന്ന് പഠന റിപ്പോർട്ട്; ഉപ്പിനെ പേടിച്ച് രുചിയില്ലാതെ ഭക്ഷിക്കുന്നവർക്ക് ആശ്വാസം

ക്ഷണത്തിന്റെ രുചി നിർണയിക്കുന്നതിൽ സുപ്രധാനമായ സ്ഥാനമാണ് ഉപ്പിന്. എന്നാൽ, ഉപ്പ് അധികമായി അകത്തുചെല്ലുന്നത് രക്തസമ്മർദ്ദം കൂട്ടുമെന്നും ഹൃദ്രോഗസാധ്യത വർധിപ്പിക്കുമെന്നൊക്കെയാണ് ആരോഗ്യവിദഗ്ദ്ധർ നൽകിയിരുന്ന മുന്നറിയിപ്പ്. മുക്കാൽ ടീസ്പൂണിലേറെ ഉപ്പ് ഒരുദിവസം അകത്തുചെല്ലുന്നത് ഹൃദ്രോഗ സാധ്യത കൂട്ടുമെന്നാണ് അമേരിക്കയിലെയും ബ്രിട്ടനിലെയും ആരോഗ്യനിർദേശങ്ങളിലുള്ളത്. ഇതോടെ, പലരും ഉപ്പിനെ കൈവിട്ടു. സ്വാദൽപം കുറഞ്ഞാലും ആരോഗ്യം മോശമാക്കേണ്ടെന്നായി അവരുടെ തീരുമാനം.

ഉപ്പില്ലാതെ ജീവിച്ചിരുന്നവർക്ക് ആശ്വാസം പകരുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏറ്റവും പുതിയ പഠനമനുസരിച്ച് ഉപ്പ് അത്ര വില്ലനൊന്നുമല്ല. ദിവസം രണ്ടര ടീ സ്പൂൺവരെ ഉപ്പ് അകത്തുചെന്നാലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഒന്റാറിയോയിലെ മക്മാസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നു. ഇനി, ഉപ്പ് കൂടുതൽ കഴിച്ചെന്നുകരുതിയും വേവലാതി വേണ്ട. പഴങ്ങളും പച്ചക്കറികളും പൊട്ടാസ്യം നിറഞ്ഞ മറ്റ് ഭക്ഷ്യവസ്തുക്കളും കഴിച്ചാൽ ഇത് പരിഹരിക്കാനാകുമെന്നും ഗവേഷകർ പറയുന്നു.

ഉപ്പ് കൂടുതൽ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പ് ഉപ്പിന് ഏറെ പ്രധാന്യം നൽകുന്ന ചൈന പോലുള്ള രാജ്യങ്ങളിലേ ആവശ്യമുള്ളൂവെന്ന് ഗവേഷകർ പറയുന്നു. സാധാരണ നിലയ്കക്ക് ഉപ്പ് താരമ്യേന കുറച്ച് കഴിക്കുന്ന അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇങ്ങനെയൊരു മുന്നറിയിപ്പിന്റെ ആവശ്യംപോലുമില്ല. ഹൃദ്രോഗവും സ്‌ട്രോക്കും വരാതിരിക്കുന്നതിന് ഉപ്പ് കുറയ്ക്കണമെന്ന് സ്ഥിരീകരിക്കുന്ന ഒരു ശാസ്ത്രമായ തെളിവും കണ്ടെത്താനായിട്ടില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ അസസോസിയേറ്റ് ക്ലിനിക്കൽ പ്രൊഫസ്സർ മാർട്ടിൻ ഒഡോണൽ പറഞ്ഞു.

മക്മാസ്റ്റർ സർവകലാശാലയിലെ പോപ്പുലേഷൻ ഹെൽത്ത് റിസർച്ചാണ് ഈ പഠനം നടത്തിയത്. 35-നും 70-നും മധ്യേ പ്രായമുള്ള 94,378 പേരെയാണ് പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്. ദിവസം രണ്ടര ടീസ്പൂൺ (അഞ്ച് ഗ്രാം) ഉപ്പിലധികം കഴിക്കുന്നവർക്ക് മാത്രമാണ് ഹൃദ്രോഗത്തിന് സാധ്യതയുള്ളതെന്ന് ഗവേഷകർ പറയുന്നു. ഏഴ് ഗ്രാമിൽക്കുടുതൽ ഉപ്പ് ദിവസം ഉപയോഗിക്കുന്നവർക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്നും ഗവേഷകർ ഓർമപ്പെടുത്തുന്നു.

ഉപ്പുകുറച്ച് കഴിക്കുന്നതും അപകടമായി. ദിവസം മൂന്ന് ഗ്രാമിൽക്കുറച്ച് ഉപ്പ് കഴിക്കുന്നവർക്ക് രക്തസമ്മർദം കുറയുന്നതുകൊണ്ടും അസുഖങ്ങൾ വരാനിടയുണ്ട്. ഭക്ഷണത്തിൽ ഉപ്പിന്റെ ഏറ്റക്കുറച്ചിലിനെ, നേരിടാൻ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഉരുളക്കിഴങ്ങും അതുപോലെ പൊട്ടാസ്യം സമ്പുഷ്ടമായ ഭക്ഷ്യവസ്തുക്കൾ കഴിച്ചാൽ മതിയെന്നും ഗവേഷകർ പറയുന്നു.

ഉപ്പ് കൂടുതൽ കഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. മറ്റു രാജ്യങ്ങളിലേറെയും മൂന്നുമുതൽ അഞ്ചുവരെ ഗ്രാം ഉപ്പാണ് ഒരുദിവസം കഴിക്കുന്നത്. എന്നാൽ, ചൈനീസ് ഭക്ഷണങ്ങളിൽ ഉപ്പിന്റെ സാന്നിധ്യം കൂടുതലാണ്. ഉപ്പുകൂടുതൽ കഴിക്കുന്നത് രക്തസമ്മർദത്തിന് കാരണമാകുമെന്നുള്ളത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ലോകാരോഗ്യ സംഘനട ദിവസം രണ്ടുഗ്രാം ഉപ്പിൽക്കൂടുതൽ കഴിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ, അഞ്ചുഗ്രാം ഉപ്പുവരെ ശരീരത്തിന് നേരിടാനാകുമെന്നാണ് പുതിയ പഠനം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP