Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടുക്കിയിൽ മൂന്നാമതും റെഡ് അലർട്ട്; രാത്രിയിലും ഷട്ടർ തുറന്നിരിക്കും; നാലുമണിക്കൂർ മാത്രം തുറന്നുവയ്ക്കാനുള്ള തീരുമാനം മാറ്റിയത് ജലനിരപ്പ് താഴാതെ വന്നതോടെ; വൃഷ്ടിപ്രദേശത്ത് മഴതുടരുന്നു; ആവശ്യമെങ്കിൽ സമീപവാസികളെ ഇനിയും കുടിയൊഴിപ്പിക്കും; ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത് 26 വർഷങ്ങൾക്ക് ശേഷം; ഉയർത്തിയത് അഞ്ച് ഷട്ടറുകളിൽ മൂന്നാം നമ്പർ ഷട്ടർ; 50 സെന്റീമീറ്റർ ഉയർത്തിയതോടെ വെള്ളം ഒഴുകുന്നത് ചെറുതോണിപ്പുഴ വഴി ലോവർ പെരിയാറിലേക്ക്

ഇടുക്കിയിൽ മൂന്നാമതും റെഡ് അലർട്ട്; രാത്രിയിലും ഷട്ടർ തുറന്നിരിക്കും; നാലുമണിക്കൂർ മാത്രം തുറന്നുവയ്ക്കാനുള്ള തീരുമാനം മാറ്റിയത് ജലനിരപ്പ് താഴാതെ വന്നതോടെ; വൃഷ്ടിപ്രദേശത്ത് മഴതുടരുന്നു; ആവശ്യമെങ്കിൽ സമീപവാസികളെ ഇനിയും കുടിയൊഴിപ്പിക്കും; ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത് 26 വർഷങ്ങൾക്ക് ശേഷം; ഉയർത്തിയത് അഞ്ച് ഷട്ടറുകളിൽ മൂന്നാം നമ്പർ ഷട്ടർ; 50 സെന്റീമീറ്റർ ഉയർത്തിയതോടെ  വെള്ളം ഒഴുകുന്നത് ചെറുതോണിപ്പുഴ വഴി ലോവർ പെരിയാറിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ചെറുതോണി: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ട്രയൽ റൺ തുടരുമെന്ന് ജില്ലാ ഭരണകൂടം. ശമമില്ലാതെ പഴതുടരുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി ഷട്ടറുകൾ തുടർന്ന് വിട്ട് നടപടി സ്വീകരിച്ചത്. ട്രയൽ റൺ നടത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ നാളെ രാവിലെ ആറുവരെ ഇതേ തോതിൽ തന്നെ ട്രയൽ റൺ നടത്തുമെന്നും മുന്നറിയിപ്പ് പുറപ്പെടിവിച്ചിരിക്കുന്നത്. നിലവിലുള്ള അതേ അളവിലാകും ഷട്ടറുകൾ തുറന്നുവിടുന്നത്. ജലനിരപ്പ് കുറഞ്ഞില്ലെങ്കിൽ നാളെയും ഷട്ടർ കൂടുതൽ തുറക്കാനും സാധ്യതയുണ്ട്. തുടർ നടപടികളെക്കുറിച്ച് നാളെ രാവിലെ വിലയിരുത്താനാണ് ജില്ലാ ഭരണകൂടവും കെ.എസ്.ഇബിയും ദുരന്തനിവാരണ സേനയും സംയുക്താമായി നടത്തിയ കൂടിയാലോചനകളിൽ തീരുമാനം എടുത്തിരിക്കുന്നത്.

പേരിയാർ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നിന്ന് ആളുകളെ കുടിയൊഴിപ്പിച്ചിട്ടുണ്ട്. പുഴയുടെ അരികിൽ താമസിക്കുന്നവർക്ക് കർശന ജാഗ്രതാ നിർദ്ദേശവും ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്. ഉരുൾപ്പൊട്ടൽ ഭീക്ഷണി നേരിടുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ സമീപവാസികളെ ഇനിയും കുടിയൊഴിപ്പാക്കാൻ നിർദ്ദേശവും ദുരന്ത നിവാരണ സേന നൽകിയിട്ടുണ്ട്.

26 വർഷങ്ങൾക്ക് ശേഷം ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടറാണ് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തുറന്നുവിട്ടത്. ഇന്ന് ഉ്ചയ്ക്ക് 12.30 ഓടെയാണ് ഷട്ടർ ഉയർത്തി തുടങ്ങിയത്. 15 മിനിറ്റ് സമയം കൊണ്ട് 50 സെന്റീമീറ്റർ ഷട്ടർ ഉയർത്തും. നാല് മണിക്കൂർ തുറന്നുവെക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. 50 സെന്റീമീറ്ററാണ് ഷട്ടർ ഉയർത്തിയത്. സെക്കൻഡിൽ 50 ഘനമീറ്റർ ജലമാണ് തുറന്ന ഷെട്ടറിലൂടെ പുറത്തേക്ക് ഒഴുകി തുടങ്ങിയത്. ചെറുതോണി ഡാമിൽ നിന്നും എത്തുന്ന വെള്ളം ചെറുതോണി പുഴയിൽ എത്തി അവിടെ നിന്നും ലേവർ പെരിയാറിലേക്ക് ഒഴുകി തുടങ്ങി. 1992ലായിരുന്നു അണക്കെട്ടിന്റെ ഷട്ടർ ഇതിന് മുമ്പ് തുറന്നത്. അണക്കെട്ട് തുറന്നതിന്റെ പശ്ചാത്തലത്തിൽ ചെറുതോണി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു.

ചെറുതോണി ഡാമിന്റെ താഴ്‌ത്തുള്ളവരും ചെറുതോണി, പെരിയാർ നദികളുടെ 100 മീറ്റർ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക് ടർ ജീവൻ ബാബു അറിയിച്ചിട്ടുണ്ട്. ചെറുതോണി ഡാം ന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരു കരകളിലും 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ അതീവ ജാഗ്രതപുലർത്തേണ്ടതാണ്. പുഴയിൽ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനിച്ചത്. ട്രയൽ റൺ നടത്താൻ തയ്യാറാണെന്ന് കെഎസ്ഇബി യോഗത്തെ അറിയിച്ചതിനെ തുടർന്നാണ് ഉന്നതതല യോഗം അനുമതി നൽകിയിരിക്കുന്നത്. സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള സ്വതന്ത്ര അധികാരവും യോഗം റവന്യുവകുപ്പിനും കെഎസ്ഇബിക്കും നൽകിയിട്ടുണ്ട്. നേരത്തെ ട്രയൽ റൺ വേണ്ട എന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. മഴ കുറഞ്ഞേക്കുമെന്ന ധാരണയിലായിരുന്നു ട്രയൽ വേണ്ടി വന്നേക്കില്ലെന്ന് കരുതിയത്.

രാവിലെ ഏഴുമണിക്ക് ജലനിരപ്പ് 2398.40 അടിയായിരുന്നു ഇടുക്കി ഡാമിലെ വെള്ളത്തിന്റെ അളവ്. അതിവേഗത്തിലാണ് ഡാമിൽ വെള്ളം നിറയുന്നത്. 2403 അടി പരമാവധി സംഭരണ ശേഷിയുള്ള ഡാം ഈ അളവ് എത്തുന്നതിന് മുമ്പ് തന്നെ തുറക്കും. ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നാണ് ജലം പുറത്തേക്കൊഴുക്കുക. അതേസമയം, ഇടമലയാർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് പുലർച്ചെ തുറന്നു. 80 സെന്റി മീറ്റർ വീതമാണ് നാല് ഷട്ടറുകളും ഉയർത്തിയിരിക്കുന്നത്.

അണക്കെട്ട് തുറന്ന സാഹചര്യത്തിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതും നീരൊഴുക്ക് വർധിച്ചിരിക്കുന്നതും ഡാം തുറക്കുന്നത് അനിവാര്യമാക്കുകയാണ്. സാധാരണ കാലവർഷ സമയത്ത് ഇടുക്കി ഡാമിൽ ജലനിരപ്പ് ഇത്ര ഉയരാറില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP