Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സാമുദായിക പ്രശ്നമാക്കുന്നതെന്തിന്? ഭഗവതിയുടെ മുഖത്ത് തുപ്പുന്ന സിനിമയിറങ്ങിയ നാടാണ് നമ്മുടേത് എന്നോർക്കണം; മീശ വിവാദത്തിൽ മാതൃഭൂമി മാറ്റി ജന്മഭൂമി വരുത്തണോ? ഇൻസ്റ്റന്റ് റെസ്‌പോൺസ്

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സാമുദായിക പ്രശ്നമാക്കുന്നതെന്തിന്? ഭഗവതിയുടെ മുഖത്ത് തുപ്പുന്ന സിനിമയിറങ്ങിയ നാടാണ് നമ്മുടേത് എന്നോർക്കണം; മീശ വിവാദത്തിൽ മാതൃഭൂമി മാറ്റി ജന്മഭൂമി വരുത്തണോ? ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എസ് ഹരീഷ് എന്ന എഴുത്തുകാരൻ മാതൃഭൂമി ആഴ്‌ച്ച പതിപ്പിലെഴുതിയ മീശ എന്ന നോവൽ തുറന്ന് വിട്ട ഭൂതത്തെ ഇനിയും തിരിച്ച് കുപ്പിയിലടയ്ക്കാൻ ആർക്കും സാധിച്ചിട്ടില്ല. സാമുദായികമായ വേർതിരിവുകൾ ഉണ്ടാക്കി അതൊരു വലിയ ഒരു വിവാദമാ.യി കത്തി പടരുകയാണ്. ഒരു വിഭാഗം സംഘപരിവാർ സംഘം സൃഷ്ടിച്ച വിവാദം എന്ന് പറഞ്ഞ് അതിനെ ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിലെ പൊതുവായ ഹിന്ദുവിന്റെ ഓരു വിഷയമായി അത് മറിക്കഴിഞ്ഞിരിക്കുന്നു.

ക്ഷേത്രദർശനത്തിന് പോകുന്ന പെൺകുട്ടികളൊക്കെ ലൈംഗിക താൽപര്യത്തോടു കൂടിയാണ് പോകുന്നത് എന്ന് നോവലിൽ പരാമർശമുണ്ടെന്നത് സത്യം തന്നെയാണ്. ആ പരാമർശത്തിൻരൈ ഭാഗങ്ങൾ പ്രിന്റ് ചെയ്തെടുത്ത് അത് ക്ഷേത്രത്തിൽ പോകുന്ന ഹിന്ദു സ്ത്രീകൾക്ക് നൽകുകയും അവരെ പ്രകോപിപ്പിക്കകുയും ചെയ്യുന്ന സംഘം സജീവമാണ്. മിക്ക ക്ഷേത്ര പരിസരങ്ങളിലും ഇപ്പോൾ ഫ്ളെക്സുകൾ സ്ഥാപിച്ചിരിക്കുന്നു. ജീവിതത്തിൽ ഒരിക്കലും നോവൽ വായിച്ചിട്ടില്ലാത്ത , ജീവിതത്തിൽ ഒരിക്കലും മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പ് വായിച്ചില്ലാത്ത പല സ്ത്രീകളും വികാര ഭരിതമായി തന്നെ ഇതിനോട് പ്രതികരിക്കുകയാണ്.

കേവലം സംഘപരിവാറിനപ്പുറത്തേക്ക് ആത്മീയതയിൽ ജീവിക്കുന്ന കഴിയുന്ന പല സ്ത്രീകളോടും ഈ ലേഖകൻ സംസാരിക്കുകയുണ്ടായി. അവരൊക്കെ ഒറ്റക്കെട്ടായി കരുതുന്നു മാതൃഭൂമി ബോധപൂർവ്വം ക്ഷേത്രദർശനത്തേയും ആരാധനയേയും അപമാനിച്ചിരിക്കുന്നുവെന്ന്. വാസ്തവത്തിൽ ഹരീഷെന്ന നോവലിസ്റ്റിന്റെ നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള അർഥമില്ലാത്ത സംഭാഷണമാണിതെന്ന് പരലും മറന്ന് പോകുന്നു. ആ നോവലിന്റെ ചരിത്ര പശ്ചാത്തലം അറിഞ്ഞാൽ മാത്രമേ അത്തരം ചില സംഭാഷണങ്ങൾ
അതിൽ എങ്ങനെ ഉണ്ടായി എന്ന് വ്യക്തമാകൂ.

ഡിസി ബുകസ് ആ നോവൽ പ്രസിദ്ധീകരിച്ച് കഴിഞ്ഞപ്പോൾ അതിൽ ഒരു പേജിലെ അശ്ശീലത്തെ ക്കുറിച്ചും ചർച്ചയുണ്ടായി. എന്നാൽ ആ അശ്ശിലമൊക്കെ ആ നോവലിന്റെ പശ്ചാത്തലത്തിന്റെ ദളിത് ജീവിതത്തിന്റെ പരിപ്രേക്ഷ്യമായിരുന്നു എന്ന വസ്തുത മനസിലാക്കണമെങ്കിൽ നോവൽ മനസിലാക്കികൊണ്ട് ഒരു വായന തന്നെ അത്യാവശ്യമാണ്. ആ നോവലിലെ പരാമർശങ്ങൾ ഒറ്റയ്ക്കെടുത്ത് പരിശോധിച്ചാൽ ക്ഷേത്രത്തിൽ പോകുന്ന ഏത് ഹിന്ദു സ്ത്രീയ്ക്കും വിഷമമുണ്ടാകുമെന്നത് സത്യം തന്നെയാണ്. അതു കൊണ്ട് തന്നെ അങ്ങനെയൊരു പരാമർശം ഒഴിവാക്കാൻ മാതൃഭൂമി ശ്രമിക്കേണ്ടതുമായിരുന്നു. ഭഗവതിയുടെ മുഖത്ത് തുപ്പുന്ന സിനിമയിറങ്ങിയ നാടാണ് നമ്മുടേത് എന്നോർക്കണം.

യേശുക്രിസ്തു പ്രലോഭനത്തിന് വഴങ്ങി മഗ്ദലന മറിയത്തിനടുത്ത് അഭയം തേടുന്ന കഥയും നാടകവും സിനിമയുമൊക്കെ ഈ നാട്ടിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇന്ന് ഒരു സിനിമയിലേയോ നോവലിലേയോ കഥാപാത്രങ്ങൾക്ക് സംസാരിക്കാൻ കഴിയാത്തൊരു സാഹചര്യം ഉണ്ടാകുന്നുവെന്ന് പറയുന്നത് നിർഭാഗ്യകരമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന വിഷയത്തിലെ ഒരു ചർച്ചയ്ക്കപ്പുറത്തേക്ക് ഇതൊരു സാമുദായികപ്രശ്നമായി മാറുമ്പോൾ ഇതിന്റെ ഒരു വശത്ത് ആരാധനയിൽ വിശ്വസിക്കുന്ന ഹിന്ദുക്കളും മറു വശത്ത് ആരുമില്ല എന്നതാണ് അത്ഭുതകരം. ഇൻസ്റ്റന്റ് റെസ്‌പോൺസിന്റെ പൂർണരൂപത്തിനായി വീഡിയോ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP