Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്പതുകൊല്ലം പൊതുസമൂഹത്തിനൊപ്പം ജീവിച്ച ഉമ്മൻ ചാണ്ടിയെ തട്ടിപ്പുകേസിൽ പ്രതിയായ ഒരു സ്ത്രീയുടെ കത്തിന്റെ പേരിൽ നിരന്തരമായി അപമാനിക്കുന്നത് അവസാനിപ്പിക്കാൻ നേരമായില്ലേ? സരിതയുടെ കത്ത് കൂട്ടിച്ചേർത്താലും ഇല്ലെങ്കിലും സരിതയുടെ അല്ലാതാവുമോ? തട്ടിപ്പുകേസിൽ ശിക്ഷിക്കപ്പെട്ട ഒരു സ്ത്രീയുടെ വാക്കുകളാണോ ഒരു ജനനേതാവിന്റെ വാക്കുകളേക്കാൾ വലുത്?

അമ്പതുകൊല്ലം പൊതുസമൂഹത്തിനൊപ്പം ജീവിച്ച ഉമ്മൻ ചാണ്ടിയെ തട്ടിപ്പുകേസിൽ പ്രതിയായ ഒരു സ്ത്രീയുടെ കത്തിന്റെ പേരിൽ നിരന്തരമായി അപമാനിക്കുന്നത് അവസാനിപ്പിക്കാൻ നേരമായില്ലേ? സരിതയുടെ കത്ത് കൂട്ടിച്ചേർത്താലും ഇല്ലെങ്കിലും സരിതയുടെ അല്ലാതാവുമോ? തട്ടിപ്പുകേസിൽ ശിക്ഷിക്കപ്പെട്ട ഒരു സ്ത്രീയുടെ വാക്കുകളാണോ ഒരു ജനനേതാവിന്റെ വാക്കുകളേക്കാൾ വലുത്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാറിനെ അധികാരത്തിൽ നിന്നും നിഷ്‌ക്കാസിതനാക്കിയതിൽ നിർണായകമായ വിവാദമാണ് സോളാർ കേസ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ പ്രധാനികളായ മന്ത്രിമാരും എംഎൽഎമാരു അടക്കമുള്ള പ്രമുഖർ ഈ വിവാദത്തിൽ പെട്ടിരുന്നു. സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെ ഈ വിവാദത്തിലെ നായകനായി മാറി. 24 മണിക്കൂറും കാണിക്കേണ്ടി ചാനലുകളെ സംബന്ധിച്ചത്തോളം സ്ത്രീയും അൽപ്പം ലൈംഗികതയും രാഷ്ട്രീയവും ഉൾപ്പെട്ട വിവാദം വലിയ വാർത്തയാണ് സമ്മാനിച്ചത്. ഈ വാർത്തക്ക് മേമ്പൊടിയായി സരിതയുടെ വെളിപ്പെടുത്തലുകൾ കൂടി വന്നതോടെ അപ്പപ്പോൾ തന്നെ വിവാദം കൊഴുത്തു. ഫലത്തിൽ ഇതൊരു സീരിയലായി മാറി.

സോളാർ തട്ടിപ്പു കേസിൽ ഏറ്റവും അധികം ചർച്ചയായി മാറിയത് സരിത എസ് നായർ അട്ടകുളങ്ങര ജയിലിൽ വെച്ചു എഴുതിയ കത്തായിരുന്നു. ഈ കത്തിലെ ഒാരോ വരികളും ഓരോ അർത്ഥമുള്ളതായിരുന്നു. ഈ കത്തിന്റെ ഭാഗമായി യുഡിഎഫിലെ നിരവധി എംഎൽഎമാരും മന്ത്രിമാരും സാക്ഷാൽ ഉമ്മൻ ചാണ്ടിയും വെട്ടിൽ വീണു. സരിതയുടെ കത്ത് ഇന്ത്യൻ മാധ്യമങ്ങൾ മുഴുവൻ ചർച്ച ചെയ്തു. ഒടുവിൽ സോളാർ കമ്മീഷൻ ഇത് ആധികാരിക രേഖയായി എടുത്തു. എന്നാൽ ഹൈക്കോടതി ഈ കത്തിലെ നിർണയക വിവരങ്ങളിലുള്ള അന്വേഷണം താൽക്കാലികമായി റദ്ദാക്കി.

ഇപ്പോൾ ഈ കത്ത് വീണ്ടും വിവാദമായിരിക്കയാണ്. സരിത എഴുതിയ കത്ത് എത്ര പേജായിരുന്നു എന്നതായിരുന്നു വിവാദം. ഈ കത്ത് 21 പേജായിരുന്നു എന്നും ഗണേശ് കുമാർ മൂന്ന് പേജ് കൂട്ടിച്ചേർത്തു എന്നുമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് കൊട്ടാരക്കര കോടതിയിൽ മൊഴി നൽകിയത്. മന്ത്രിസഭയിൽ നിന്നും പുറത്താക്കിയതിനുള്ള്ള ഗണേശിന്റെ പ്രതികാരമാണ് ഇതെന്നാണ് ഉമ്മൻ ചാണ്ടിയുടെ മൊഴി.

ഇക്കാര്യം സരിതയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞതാണ്. എന്നാൽ എന്തുകൊണ്ടാണ് സരിതയുടെ ഈ കത്ത് വീണ്ടും ചർച്ചയാകുന്നത്.? സരിതയുടെ കത്ത് ഒരു ആധികാരിക രേഖയല്ല. സരിതക്കെതിരെ നിരവധി കേസുകൾ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. ചില കേസിൽ സരിത കുറ്റക്കാരിയാണെന്നും വ്യക്തമാക്കിയും കഴിഞ്ഞു. എന്നാൽ, ഒരു തട്ടിപ്പു കേസിലെ പ്രതി തനിക്ക് രക്ഷപെടാൻവേണ്ടി എന്തു നുണകളും പറയും. അതുകൊണ്ട് തന്നെ ഈ കത്ത് ഇനിയും കേരളം ചർച്ച ചെയ്യേണ്ട സാഹചര്യമുണ്ടോ? ഇതേക്കുറിച്ചാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. ഇൻസ്റ്റന്റ് റെസ്‌പോൺസിന്റെ പൂർണരൂപം കാണാൻ വീഡിയോ ക്ലിക്ക് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP