Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊണ്ടയ്ക്ക് പിന്നിലൂടെ ഒരു സൂചിയും അന്നനാളിയിലൂടെ എട്ട് സൂചിയും കുത്തിയിറക്കി; 14കാരിയുടെ തൊണ്ടയിൽ നിന്നും കണ്ടെത്തിയ 9 സൂചികൾ കുട്ടി വിഴുങ്ങിയതല്ലെന്ന് ഡോക്ടർമാർ; സംഭവത്തിന് പിന്നിൽ ദുർമന്ത്രവാദമോ എന്ന് സംശയം; മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ച് കുട്ടിയുടെ മാതാപിതാക്കൾ

തൊണ്ടയ്ക്ക് പിന്നിലൂടെ ഒരു സൂചിയും അന്നനാളിയിലൂടെ എട്ട് സൂചിയും കുത്തിയിറക്കി; 14കാരിയുടെ തൊണ്ടയിൽ നിന്നും കണ്ടെത്തിയ 9 സൂചികൾ കുട്ടി വിഴുങ്ങിയതല്ലെന്ന് ഡോക്ടർമാർ; സംഭവത്തിന് പിന്നിൽ ദുർമന്ത്രവാദമോ എന്ന് സംശയം; മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ച് കുട്ടിയുടെ മാതാപിതാക്കൾ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പതിനാലുകാരിയുടെ തൊണ്ടയിൽ നിന്നും ഒൻപത് സൂചികൾ കണ്ടെടുത്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവത്തിന് പിന്നിൽ ദുർമന്ത്രവാദമാകാനാണ് സാധ്യതയെന്ന് അയൽവാസികൾ പറയുന്നു. കുട്ടി സൂചികൾ വിഴുങ്ങിയതല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ നാദിയ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ വച്ചാണ് സൂചികൾ പുറത്തെടുത്തത്.

തൊണ്ടവേദനയെ തുടർന്നാണ് കൃഷ്ണനഗറിൽനിന്നുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ തൊണ്ടയ്ക്കു പിന്നിലൂടെ ഒരു സൂചിയും അന്നനാളിയിലൂടെ എട്ടു സൂചികളും കുത്തിയിറക്കിയതായി എക്‌സ് റേയിൽ കണ്ടെത്തി.സൂചികൾ അന്നനാളത്തിൽ തുളഞ്ഞുകയറിയിട്ടില്ലെന്ന് ഇ.എൻ.ടി. സർജൻ വ്യക്തമാക്കി. സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കുട്ടിയെന്നും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടിയുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ചു. മൂന്നുവർഷംമുമ്പ് കുട്ടിയുടെ സഹോദരൻ മരിച്ചിരുന്നു. പിന്നീട് അവർ ദത്തെടുത്ത കുട്ടിയും മരിച്ചു. ഇതോടെ വിഷാദരോഗത്തിന് അടിമയായ പെൺകുട്ടിയെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാൻ മാതാപിതാക്കൾ മന്ത്രവാദം നടത്താറുള്ളതായി അയൽവാസികൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP