Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പതിനാലുകാരിയുടെ തൊണ്ടയിൽ നിന്നും നീക്കിയത് 9 സൂചികൾ; നീക്കം ചെയ്തത് നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം; ആശുപത്രിയിൽ വന്നപ്പോൾ കുട്ടിക്ക് സംസാരിക്കാൻ സാധിച്ചിരുന്നില്ല; സൂചികൾ കുട്ടി വിഴുങ്ങിയതല്ലെന്ന് ആശുപത്രി അധികൃതർ

പതിനാലുകാരിയുടെ തൊണ്ടയിൽ നിന്നും നീക്കിയത് 9 സൂചികൾ; നീക്കം ചെയ്തത് നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം; ആശുപത്രിയിൽ വന്നപ്പോൾ കുട്ടിക്ക് സംസാരിക്കാൻ സാധിച്ചിരുന്നില്ല; സൂചികൾ കുട്ടി വിഴുങ്ങിയതല്ലെന്ന് ആശുപത്രി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത : തൊണ്ട വേദനയുമായെത്തിയ പതിനാലുകാരിയുടെ ഉള്ളിൽ നിന്നും കണ്ടെടുത്തത് 9 സൂചികൾ. കൊൽകത്തയിലെ നാദിയ ജില്ലയിലാണ് സംഭവം. നാലു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയുടെ ഉള്ളിൽ നിന്നും സൂചികൾ നീക്കം ചെയ്തത്.

തിങ്കളാഴ്ച കൊൽക്കത്തയിലെ നിൽ രത്തൻ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ ചൊവ്വാഴ്ചയാണ് ഡോക്ടർമാർ ഓപ്പറേഷന് വിധേയയാക്കിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ പെൺകുട്ടിക്ക് സംസാരിക്കാൻ സാധിച്ചിരുന്നില്ല. സൂചികൾ കുട്ടി വിഴുങ്ങിയത് അല്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

തൊണ്ട വേദനയെ തുടർന്ന് ജൂലൈ 29നാണ് പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് സൂചി തൊണ്ടയിൽ ഉള്ളതായി കണ്ടെത്തി. ആദ്യം ഒരു സൂചിയാണ് കണ്ടു പിടിച്ചതെന്നും തുടർന്നു നടത്തിയ ടെസ്റ്റിലാണ് മറ്റു സൂചികൾ ശ്രദ്ധയിൽ പെട്ടതെന്നും പെൺകുട്ടിയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP