Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൈംഗികാരോപണങ്ങളിലൂടെ പുറത്തുവരുന്നത് ദളിത് ആക്ടിവിസ്റ്റുകളുടെ കപടമുഖം; ഇക്കൂട്ടർ പ്രതിക്കൂട്ടിലാക്കുന്നത് സാധാരണക്കാർക്കായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ചില പൊതുപ്രവർത്തകരെ; ഇവരെ അടിയന്തിരമായി അറസ്റ്റുചെയ്യുകയും സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയും വേണം - ഇൻസ്റ്റന്റ് റെസ്‌പോൺസ്

ലൈംഗികാരോപണങ്ങളിലൂടെ പുറത്തുവരുന്നത് ദളിത് ആക്ടിവിസ്റ്റുകളുടെ കപടമുഖം; ഇക്കൂട്ടർ പ്രതിക്കൂട്ടിലാക്കുന്നത് സാധാരണക്കാർക്കായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ചില പൊതുപ്രവർത്തകരെ; ഇവരെ അടിയന്തിരമായി അറസ്റ്റുചെയ്യുകയും സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയും വേണം - ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ള്ളവരും ഇല്ലാത്തവരും തൊഴിലാളികളും മുതലാളിമാരും, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും അടങ്ങിയ വൈവിധ്യമാർന്ന ഒരു സാമൂഹിക ക്രമമാണ് നമ്മുടേത്. ഇവരൊക്കെ സമൂഹത്തിൽ കൃത്യമായി ഇടപെടുകയും ജോലി ചെയ്യുകയും കാശുണ്ടാക്കുകയും കാശ് ചെലവാക്കുകയും ചെയ്യുന്നതുകൊണ്ടാണ് സാമൂഹിക ക്രമം ഇങ്ങനെ നിലനിൽക്കുന്നത്. ലാഭവും നഷ്ടവും നോക്കിയുള്ള നമ്മുടെ പൊതുസമൂഹത്തിന്റെ ഈ ജീവിതക്രമം തുടരുമ്പോൾ ഒന്നുമില്ലാത്തവൻ ഇല്ലായ്മയിലേക്ക് കൂപ്പുകുത്തി വീഴുകയും, ശബ്ദമില്ലാത്തവൻ അവഗണിക്കപ്പെടുകയും ചെയ്യുന്ന ഒരു സാമൂഹിക ക്രമമാണുണ്ടാകുന്നത്.

സാധാരണക്കാർക്കായി ഭരണഘടന അടക്കമുള്ള നമ്മുടെ സ്ഥാപനങ്ങൾ ശബ്ദമുയർത്തുന്നുണ്ടെങ്കിലും സമൂഹത്തിലെ പ്രധാനപ്പെട്ട ഘടകമായി കാണേണ്ടത് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ചില പൊതു പ്രവർത്തകരെയാണ്. നമ്മൾ ഇവരെ പരിസ്ഥിതി പ്രവർത്തകർ, പൊതുപ്രവർത്തകർ എന്നൊക്കെ പറഞ്ഞ് ആദരിക്കുകയും ചെയ്യും. വികസനം എന്ന അജണ്ടയുമായി മുന്നോട്ടു പോകുന്ന പൊതു സമൂഹത്തിൽ ഇത്തരക്കാർ വികസന വിരോധികളും അരാചകവാദികളുമാണ്.

എന്നാൽ ഇവരുടെ ലാഭേച്ഛയില്ലാത്ത പ്രവർത്തിയും പെരുമാറ്റവുമാണ് നമ്മുടെ സമൂഹത്തെ ഇങ്ങനെ നിലനിർത്തുന്നത്. ആ അർത്ഥത്തിൽ മാവോയിസ്റ്റുകൾ മുതൽ പരിസ്ഥിതിവാദികൾ തുടങ്ങി ദളിത് ആക്ടിവിസ്റ്റുകൾ വരെ നമ്മുടെ സമൂഹത്തിന് നൽകുന്ന സേവനം വിലപ്പെട്ടതാണ്. ഇവരുടെ ശക്തവും വീട്ടുവീഴ്ചയില്ലാത്ത നിലപാടും മൂലം സാമൂഹിക ക്രമത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നു.

നിർഭാഗ്യവശാൽ ഇത്തരം ആക്ടിവിസ്റ്റുകളിൽ പലരേക്കുറിച്ചും പുറത്തുവരുന്ന വിവരങ്ങൾ വേദനാജനകവും നിരാശജനകവുമാണ്. രൂപേഷ് കുമാർ, രജേഷ് പോൾ എന്നി രണ്ട് ആക്ടിവിസ്റ്റുകളെക്കുറിച്ച് അവരോടൊപ്പം പ്രവർത്തിക്കുന്ന രണ്ട് സ്ത്രീകൾ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റുകൾ ആരേയും ലജ്ജിപ്പിക്കുന്നതാണ്. ഫക്ക് ഹ്യൂമനിസം എന്ന അജണ്ട ഉപയോഗിച്ച് അമാനവ സംഗമം സംഘടിപ്പിച്ച് കേരള സമൂഹത്തിൽ ശ്രദ്ധനേടിയ ആളാണ് രജേഷ് പോൾ. സത്യം പറയുന്നവർക്ക് വേണ്ടി ശബ്ദമുയർത്തുന്ന രജേഷ് പോൾ കേരളീയ പൊതു പ്രവർത്തന രംഗത്തെ നക്ഷത്രം തന്നെയാണ്.

എന്നാൽ ഒരു യുവതിയായ പെൺകുട്ടി ആ രജേഷ്മായുള്ള തന്റെ കുറേ കാലത്തെ അനുഭവങ്ങളെ കുറിച്ചിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് ഞെട്ടിപ്പിക്കുന്നതാണ്. ആ പെൺകുട്ടിയെ ദുരുപയോഗം ചെയ്‌തെന്നാണ് വെളിപ്പെടുത്തൽ നടത്തിയത്. ചിത്രങ്ങൾ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തുന്നതായും, മാനം കെടുത്തുമെന്നും പറയുന്നു. പിന്നാലെ തന്നെ രേഖാ രാജെന്ന് ദളിത് ആക്ടിവിസ്റ്റ് തന്നെ രൂപേഷ് കുമാറെന്ന പൊതുപ്രവർത്തകൻ മോശമായി പെരുമാറാൻ ശ്രമിച്ചെന്ന ആക്ഷേപവുമായി രംഗത്തെത്തുകയും ചെയ്തു.

നിരവധി പെൺകുട്ടികൾ ഈ രൂപേഷ് കുമാറിനാൽ ദുരൂപയോഗത്തിനിരയായി എന്ന് ഈ യുവതി തന്നെ പറയുന്നു. രൂപേഷ് കുമാർ സോഷ്യൽ മീഡിയയിൽ പ്രതൃക്ഷപ്പെട്ട ദളിതർക്കും പാവപ്പെട്ടവർക്കുമായി ഉറച്ചനിലപാട് എടുക്കുന്ന രൂപേഷ് കുമാർ ഒരു സ്ത്രീ വിരുദ്ധനും ദളിത് വിരുദ്ധനമുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ആരതി രഞ്ജിത്ത് എന്ന യുവതി തന്റെ ഫേസ്‌ബുക്കിലൂടെ ആരോപിക്കുന്നു. ഈ രൂപേഷ് കുമാറുമായി തൂത്തുക്കുടിയിലെ ജനകീയ സമരത്തിൽ പങ്കെടുത്തപ്പോഴുണ്ടായ സംഭവങ്ങൾ. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് പരിശോധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP