Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖാദി ബോർഡിന്റെ മുഖമാകാൻ ഇനി ഹനാനും; ഖാദിയുടെ പ്രചരണം വർദ്ധിപ്പിക്കാൻ കണ്ണൂർ മോഡലുമായി ശോഭനാ ജോർജ്ജ്; യുവാക്കളെ ആകർഷിക്കാൻ 'സഖാവ്' ഷർട്ടുകളും മുണ്ടും; പെൺകുട്ടികൾക്കായി ഖാദി ടോപ്പുകളും; ഖാദി പർദകൾ ഇക്കൊല്ലം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും; ഓണം വിപണി ലക്ഷ്യമിട്ട് കുതിക്കാനൊരുങ്ങി ഖാദി ബോർഡ്

ഖാദി ബോർഡിന്റെ മുഖമാകാൻ ഇനി ഹനാനും; ഖാദിയുടെ പ്രചരണം വർദ്ധിപ്പിക്കാൻ കണ്ണൂർ മോഡലുമായി ശോഭനാ ജോർജ്ജ്; യുവാക്കളെ ആകർഷിക്കാൻ 'സഖാവ്' ഷർട്ടുകളും മുണ്ടും; പെൺകുട്ടികൾക്കായി ഖാദി ടോപ്പുകളും; ഖാദി പർദകൾ ഇക്കൊല്ലം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും; ഓണം വിപണി ലക്ഷ്യമിട്ട് കുതിക്കാനൊരുങ്ങി ഖാദി ബോർഡ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പഠനത്തിനിടെ ഉപജീവനത്തിനായി മീൻവിൽപ്പന്ന നടത്തി മലയാളികളുടെ മനസ്സിൽ താരമായ ഹനാൻ ഇനി ഖാദി ബോർഡിന്റെ പ്രചരണ മുഖമാകും. ഖാദി ബോർഡിന്റെ ഓണം-ബക്രീദ് ഖാദിമേളയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രമാണിച്ച് ഇന്ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ഖാദി ഫാഷൻ ഷോയിലാണ് ഹനാൻ പങ്കെടുക്കുന്നത്. ഖാദി വസ്ത്രമണിഞ്ഞ് ഹനാൻ റാംപിലെത്തും. കേരളത്തിലെ ഖാദി ഉൽപന്നങ്ങളുടെ പ്രചരണം ലക്ഷ്യമിട്ടാണ് ഖാദി ബോർഡിന്റെ നേതൃത്വത്തിൽ ചടങ്ങ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹനാന് പുരസ്‌കാരവും കൈമാറും. ഓണം പ്രമാണിച്ച് ഖാദി ബോർഡ് ഒരുക്കുന്ന സഖാവ് എന്ന പേരിലുള്ള പുതിയ ഷർട്ട് ബ്രാൻഡുകളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. തന്നെ ഖാദി ബോർഡിന്റെ ഭാഗമാക്കിയതിൽ സന്തോഷമുണ്ടെന്നാണ് ഹനാൻ പ്രതികരിച്ചത്.

കേരളത്തിലെ പതിനായിരത്തോളം സ്ത്രീകളാണ് ഖാദിയിലൂടെ വരുമാനം കണ്ടെത്തുന്നത്. അവരുടെ ഉത്പന്നങ്ങളുടെ പ്രദർശനത്തിൽ ജീവിക്കാനായി പോരാടുന്ന ഹനാൻ പങ്കുചേരുന്നു എന്നതാണ് സവിശേഷത. ഇത്തരമൊരു അംഗീകാരവും അവസരവും തനിക്കു നൽകിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ഹനാൻ പറഞ്ഞു.'സഖാവ്' എന്ന പേരിലുള്ള ഖാദി ബോർഡിന്റെ പുതിയ ഷർട്ട് ബ്രാൻഡ് തിരുവനന്തപുരത്ത് നടക്കുന്ന ഖാദി ഫാഷൻ ഷോയിൽ ഉദ്ഘാടനം ചെയ്യുമെന്ന് ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജ് അറിയിച്ചു. കടും ചുവപ്പിലും മറ്റു നിറങ്ങളിലും ഈ ഉടുപ്പ് വാങ്ങാം.

കടുംനിറങ്ങളിലുള്ള സഖാവ് മുണ്ടുകളും വിതരണത്തിനെത്തും. ഖാദിയിലേക്ക് യുവാക്കളെക്കൂടി ആകർഷിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജീൻസും ഇറക്കും. പെൺകുട്ടികൾക്കായി ഖാദി ടോപ്പുകളും ഓണത്തിന് വിൽപ്പനയ്‌ക്കെത്തും. കഴിഞ്ഞതവണ ഇറക്കിയ ഖാദി പർദ ഹിറ്റായിരുന്നു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മാത്രമുള്ള ഖാദി പർദകൾ ഇക്കൊല്ലം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.

ഓണക്കാലത്ത് 84 കോടിയോളം രൂപയുടെ വിറ്റുവരവാണ് ഖാദിക്ക് ഉണ്ടാകാറ്. ഇക്കുറി അത് നൂറുകോടിയിലെത്തിക്കുകയാണ് ലക്ഷ്യം. സ്‌കൂൾ യൂണിഫോമിന്റെ ഉത്പാദനം കൂട്ടും. ഈയിടെ ഇടതുപക്ഷത്തെത്തിയ കോൺഗ്രസ് നേതാവും മുൻ എംഎ‍ൽഎ.യുമായ ശോഭനാ ജോർജാണ് ഖാദി ബോർഡ് ഉപാധ്യക്ഷ. 'സഖാവ്' ഷർട്ടും മുണ്ടും ശോഭനയുടെ ആശയമാണ്. ഇതിൽ രാഷ്ട്രീയമൊന്നുമില്ലെന്ന് അവർ പറഞ്ഞു. കൊല്ലത്ത് മുൻപ് ഇറക്കിയ ഷർട്ടിന് 'ലീഡർ' എന്നാണ് പേരിട്ടതെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP