Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബലാത്സംഗ വീരനായ ഫ്രാങ്കോയെ തൊടാൻ എന്തുകൊണ്ടാണ് പിണറായി താങ്കൾക്കിത്ര ഭയം? കേട്ടുകേൾവിയില്ലാത്ത നടപടിക്രമങ്ങളുമായി എത്രകാലം താങ്കൾക്കിത് നീക്കിക്കൊണ്ട് പോകാൻ സാധിക്കും? പരാതി നൽകി മാസം ഒന്നായിട്ടും തൊടാതെ വിട്ടിരിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ആണോ? മാർ ആലഞ്ചേരിയെ ചോദ്യം ചെയ്യാനുള്ള ധൈര്യം ബലാത്സംഗവീരനായ ഫ്രാങ്കോയുടെ മുൻപിൽ ചോർന്ന് പോകുന്നത് ആരുടെ പ്രേരണയാലാണ്?

ബലാത്സംഗ വീരനായ ഫ്രാങ്കോയെ തൊടാൻ എന്തുകൊണ്ടാണ് പിണറായി താങ്കൾക്കിത്ര ഭയം? കേട്ടുകേൾവിയില്ലാത്ത നടപടിക്രമങ്ങളുമായി എത്രകാലം താങ്കൾക്കിത് നീക്കിക്കൊണ്ട് പോകാൻ സാധിക്കും? പരാതി നൽകി മാസം ഒന്നായിട്ടും തൊടാതെ വിട്ടിരിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ആണോ? മാർ ആലഞ്ചേരിയെ ചോദ്യം ചെയ്യാനുള്ള ധൈര്യം ബലാത്സംഗവീരനായ ഫ്രാങ്കോയുടെ മുൻപിൽ ചോർന്ന് പോകുന്നത് ആരുടെ പ്രേരണയാലാണ്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കൽ എന്ന ബലാത്സംഗ വീരനെ തേടി ഒടുവിൽ കേരളാ പൊലീസ് ജലന്ധറിലേക്ക് പുറപ്പെടുവകയാണ്. തന്റെ മെത്രാസനത്തിന് കീഴിലുള്ള കന്യാസ്ത്രീയെയാണ് നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ഫ്രാങ്കോ മുളയ്ക്കാൻ എന്ന പരാതി ലഭിച്ച് 35ാം ദിവസമാണ് കേരളാ പൊലീസ് അദ്ദേഹത്തെ നേരിട്ടു കണ്ട് വണങ്ങാൻ പോകുന്നത്. ഞങ്ങൾ അങ്ങോട്ട് യാത്രയാകുകയാണ് എന്ന് മാധ്യമപ്രവർത്തകരെ വിളിച്ച് പൊലീസ് അറിയിച്ചു കഴിഞ്ഞു. ഇവിടെ നിന്നും ട്രെയിനിന് പുറപ്പെട്ട് വെള്ളിയാഴ്‌ച്ചയോ ഞായറാഴ്‌ച്ചയോ എത്തുമെന്ന് പ്രഖ്യാപിച്ച്, ഇതിനിടെയിലെ സമയത്തിൽ മെത്രാൻ മുങ്ങാനുള്ള അവസരം ഉണ്ടാക്കും വിധമാണ് പൊലീസിന്റെ നടപടികൾ.

എന്തുകൊണ്ടാണ് ഒരു കന്യാസ്ത്രീ ഒരു മെത്രാനെതിരെ ബലാത്സംഗ പരാതി കൊടുക്കുകയും അതിന് വ്യക്തമായ തെളിവു കൊടുക്കുകയും ചെയ്തിട്ടും കേരളാ പൊലീസിന് ഇയാളെ ചോദ്യം ചെയ്യാൻ പോലും കഴിയാത്താത്. പരാതിയെ കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ അത്തരം ഒരു തീരുമാനത്തിലേക്ക് പോകാൻ സാധിക്കു എന്നാണ് പൊലീസിന്റെ ഭാഷ്യം. എന്നാൽ, ഒരു ചോദ്യം, കേരളത്തിൽ ബാത്സംഗ ആരോപണം നേരിടുന്ന എല്ലാവരോടുമുള്ള സമീപനം ഇങ്ങനെയാണോ? നിയമം അങ്ങനെയാണോ അനുശാസിക്കുന്നത്. ഞാൻ മനസിലാക്കിയിടത്തോളം. ഒരുസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചാൽ, ആ മൊഴി സ്ഥാനമാക്കി പ്രതിയെ ഉടൻ അറസ്റ്റു ചെയ്യണം എന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ, ഒരു എന്താണ് ഒരു മെത്രാന് മാത്രം ഈ ആനുകൂല്യം.

ഈ വാർത്ത എന്തുകൊണ്ടാണ് ആരോപണ വിധേയനെ വിളിച്ചു വരുത്താതെ അയാളുടെ അരമനയിൽ പോയി പൊലീസ് കുമ്പിട്ടുവണങ്ങാൻ നിൽക്കുന്നത്. നീതി എന്നു പറയുന്നത് സാധാരണക്കാരനും പണക്കാരനും ഒരുപോലെയാകണം എന്നാണ് നമ്മുടെ ഭരണഘടന പറയുന്നത്. എന്നാണ് നമ്മുടെ ചട്ടങ്ങളും നിയമങ്ങളും പറയുന്നത്. എന്നിട്ടും, ഒരു കന്യാസ്ത്രീ ബലാത്സംഗത്തിന് ഇരയായെന്ന് പറഞ്ഞിട്ടും ഒരു മാസം കഴിഞ്ഞിട്ടും നടപടി എടുക്കാത്തതെന്ത്?

ഇത്തരം കേസുകളിൽ ഉടനടി നടപടി വേണമെന്ന് സുപ്രീംകോടതി പറയുന്നത് ഇരയെ സ്വാധീനിക്കാനോ ഇരയെ ഇല്ലാതാക്കാനോ ഉള്ള സാഹചര്യം ഉണ്ടാകരുത് എന്നു കരുതിയാണ്. 35 ദിവസം സാവകാശം കിട്ടിയപ്പോൾ നിരവധി ഭീഷണിയിലൂടെയും മറ്റും കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമം നടന്നു എന്നത് വ്യക്തമാണ്. അപമാനിക്കപ്പെട്ട കന്യാസ്ത്രീയുടെ സുഹൃത്തായ കന്യാസ്ത്രീയെ വിളിച്ച് വാഗ്ദാനം നൽകിയിരിക്കുന്നത് പത്തേക്കർ ഭൂമിയും ഒരു മഠവുമാണ്. ഇതിനിടെ ഒട്ടേറെ മധ്യസ്ഥ ശ്രമങ്ങളും നടക്കുന്നു.. ഇൻസ്റ്റന്റ് റെസ്‌പോൺസിന്റെ പൂർണരൂപത്തിനായി വീഡിയോ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP