Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യക്കു നേരെ ഇമ്രാൻ ബൗൺസർ എറിയുമോ? തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇമ്രാൻ ഖാൻ ഉപയോഗിച്ചത് കടുത്ത ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ; മതത്തേക്കാൾ പാക്കിസ്ഥാനിൽ വിറ്റുപോവുക ഇന്ത്യാവെറിയെന്ന് തരിച്ചറിഞ്ഞതും മുൻ ക്രിക്കറ്റ് താരത്തിന്റെ വിജയത്തിന് പ്രധാനഘടകം; ദാവൂദ് ഇബ്രാഹീം അടക്കമുള്ള അന്താരാഷ്ട്ര ഭീകരരുമായി കൂട്ടുകെട്ടുള്ളവരോട് അടുപ്പമെന്നും ആരോപണം; പാക്കിസ്ഥാന്റെ തലപ്പത്തേക്ക് ക്രിക്കറ്റ് ഇതിഹാസം എത്തുമ്പോൾ ഇന്ത്യക്കും ഭീഷണി

ഇന്ത്യക്കു നേരെ ഇമ്രാൻ ബൗൺസർ എറിയുമോ? തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇമ്രാൻ ഖാൻ ഉപയോഗിച്ചത് കടുത്ത ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ; മതത്തേക്കാൾ പാക്കിസ്ഥാനിൽ വിറ്റുപോവുക ഇന്ത്യാവെറിയെന്ന് തരിച്ചറിഞ്ഞതും മുൻ ക്രിക്കറ്റ് താരത്തിന്റെ വിജയത്തിന് പ്രധാനഘടകം; ദാവൂദ് ഇബ്രാഹീം അടക്കമുള്ള അന്താരാഷ്ട്ര ഭീകരരുമായി കൂട്ടുകെട്ടുള്ളവരോട് അടുപ്പമെന്നും ആരോപണം; പാക്കിസ്ഥാന്റെ തലപ്പത്തേക്ക് ക്രിക്കറ്റ് ഇതിഹാസം എത്തുമ്പോൾ ഇന്ത്യക്കും ഭീഷണി

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്ക് തിരഞ്ഞെടുപ്പിൽ മുൻക്രിക്കറ്റ് താരം ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീക്ക് ഇ ഇൻസാഫ്(പി.ടിഐ) മുന്നേറ്റം നടത്തിയ അവസരത്തിൽ പ്രധാന മന്ത്രി പദത്തിലേക്ക് അദ്ദേഹമെത്തിയാൽ ഇന്ത്യയോടുള്ള എപ്രകാരമായിരിക്കുമെന്നതിൽ ആശങ്കയുയരുകയാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇമ്രാൻ ഉപയോഗിച്ചത് മുഖ്യമായും ഇന്ത്യാ വിരുദ്ധ പ്രസ്താവനകളാണ്. അതിനാൽ തന്നെ ഇന്ത്യയോട് ശത്രുതാ പരമായ നിലപാടാകും ഇമ്രാൻ എടുക്കുക എന്നതിൽ സംശയമില്ല. നവാസ് ഷെറീഫും മോദിയും തമ്മിലുള്ള സൗഹൃദ ബന്ധത്തെ അതി ശക്തമായ ഭാഷയിൽ വിമർശിച്ച ആളാണ് ഇമ്രാൻ ഖാൻ.പിലപ്പോഴും ഇന്ത്യയോട് മൃദുസമീപനമാണ് ഷെറീ്ഫ് എടുത്തിരുന്നത്. അന്താരാഷ്ട്ര ഭീകരരുമായി അടുത്ത ബന്ധമുള്ളവരുമായി ഇമ്രാനുള്ള അടുപ്പവും പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ ആശങ്കയുയർത്തുന്നുണ്ട്. ഇതിനാൽ തന്നെ ഇന്ത്യയോട് മൃദു സമീപനം എടുക്കാൻ ഇമ്രാൻ തയാറാകില്ലെന്നാണ് അഭിപ്രായമുയരുന്നത്.

ഇന്ത്യാ വിരുദ്ധ പ്രസ്താവന

പണ്ടു മുതലേ ഇന്ത്യാ വിരുദ്ധ നിലപാടിൽ ഉറച്ചു നിന്ന ആളാണ് ഇമ്രാൻ ഖാൻ. മതാടിസ്ഥാനത്തിൽ മുന്നോട്ട് പോകുന്ന രാജ്യമായ പാക്കിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ നിലപാടാണ് വലുതെന്ന് ആളുകളുടെ മനസിലേക്ക് കുത്തിയിറക്കുന്ന തരത്തിലാണ് ഇമ്രാൻ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയതെന്ന് പ്രമുഖ പാക് പത്രമായ ഡോൺ കുറ്റപ്പെടുത്തിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗ് ട്രോഫി ഫൈനലിൽ ഇമ്രാൻ ഖാൻ ഇന്ത്യയ്‌ക്കെതിരെ ശക്തമായ വിമർശനം നടത്തിയിരുന്നു. ആദ്യ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാനുള്ള അവസരമാണിതെന്നായിരുന്നു ഇമ്രാന്റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് നാളുകൾ നീണ്ട തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇന്ത്യാ വിരുദ്ധ നിലപാടുകൾ നിരത്തി പാക്ക് ജനതയുടെ പിന്തുണ ഇദ്ദേഹം നേടിയത്.ഇന്ത്യ പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തുന്നുവെന്ന് പാക് ഭരണാധികാരികൾക്ക് ഇത് തിരിച്ചറിയാൻ കഴിയുന്നുമില്ലെന്നായിരുന്നു ഇമ്രാൻ ഉയർത്തിയ മറ്റൊരു പ്രധാന വിമർശനങ്ങളിൽ ഒന്ന്.

ഇസ്ലാമികചര്യ പിന്തുടരാത്ത ജീവിതം

ഇസ്ലാംമതത്തിൽ ജനിച്ചിട്ടും ഇമ്രാൻ പിന്തുടരുന്ന ശൈലി വിശ്വാസത്തിന് ഒത്തു പോകുന്നതല്ല. വിവാഹേതര ബദ്ധങ്ങൾക്ക് പുറമെ നിരവധി ലൈംഗികാരോപണ കേസുകളിലും ഇദ്ദേഹം ഉൾപ്പെട്ടിരുന്നു. ഇമ്രാന് ഇന്ത്യയിലും വിവാഹേതര ബന്ധത്തിൽ മക്കളുണ്ടെന്ന് മുൻഭാര്യയായ റഹം ഖാൻ വെളിപ്പെടുത്തിയിരുന്നു. പാക്ക് ടെലിവിഷൻ അവതാരകയും പത്രപ്രവർത്തകയുമായ റഹം ഖാനെ 2015 ജനുവരിയിലാണ് ഇമ്രാൻ വിവാഹം ചെയ്തത്. ഒക്ടോബറിൽ വിവാഹമോചനം നേടി. വിവാഹിതരായ സ്ത്രീകളിലാണ് ഇമ്രാന് കുട്ടികളുണ്ട് എന്ന പ്രസ്താവനയും വിവാദത്തിന് തിരികൊളുത്തിയിരുന്നു.

'എനിക്ക് പറ്റിയ തെറ്റുകളാണ് തുറന്ന് പറയുന്നത്. മറ്റ് പെൺകുട്ടികൾക്ക് ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇത് ഉപകാരപ്പെട്ടേക്കും' എന്നാണ് റഹം വെളിപ്പെടുത്തിയത്. പൊതു തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുൻപായിരുന്നു മുൻ ഭാര്യയുടെ വെളിപ്പെടുത്തൽ. ഇയാൾ സ്വവർഗ്ഗാനുരാണെന്നും അതിനായി പങ്കാളികളെ തേടുന്നുണ്ടായിരുന്ന കാര്യം എനിക്കറിയാം. പ്രശസ്ത ഗായിക ഗ്രേസ് ജോൺസിനൊപ്പം തന്നെയും കൂട്ടി ശാരീരീക ബന്ധത്തിൽ ഏർപ്പെടാൻ ഇമ്രാൻ ആഗ്രഹിച്ചിരുന്നുവെന്നും മുൻഭാര്യ വെളിപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിലാണ് അഞ്ചു മക്കളുടെ അമ്മയും അധ്യാത്മിക പ്രസംഗകയുമായ ബുഷറ മനേകയെ ഇമ്രാൻ മൂന്നാം വിവാഹം ചെയ്തത്.

ഇന്ത്യയ്ക്ക് വരാനിരിക്കുന്നത് വൻ ഭീഷണി

നവാസ് ഷെറീഫും നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തെ നിശിതമായി വിമർശിച്ച ഇമ്രാൻ പണ്ടു മുതതലേ ഇന്ത്യാ വിരുദ്ധ നിലപാടിൽ ഉറച്ച് നിന്നിരുന്നു. ഇന്ത്യയുമായി ഒരു തരത്തിലുമുള്ള സഖ്യവും പാടില്ലെന്ന തരത്തിലുള്ള പ്രസംഗങ്ങൾ വെച്ച് ജനപിന്തുണ നേടിയാണ് ഇമ്രാൻ അധികാരത്തിലേക്ക് എത്തുന്നത്. സമാധാനം പാലിക്കുന്നതടക്കമുള്ള കാര്യത്തിൽ ഇന്ത്യയും പാക്കിസ്ഥാനും എടുത്ത നിലപാടുകളിൽ മിക്കതും ഒരു പരിധി വരെ വിജയകരമായി മുന്നോട്ട് പോയത് മോദിയും നവാസും തമ്മിലുള്ള ഊഷ്മള ബന്ധം കൊണ്ട് മാത്രമാണ്.

ഇമ്രാൻ അധികാരത്തിലെത്തുന്നതോടെ ഇന്ത്യയുമായി പാക്കിസ്ഥാൻ സൃഷ്ടിച്ച പല കരാറുകൾക്കും അവസാനമുണ്ടാകുമെന്ന കാര്യവും ഉറപ്പാണ്. കശ്മീർ വിഷയത്തിലുൾപ്പടെ ഇന്ത്യക്കെതിരെ കർശന നിലപാടും പ്രതീക്ഷിക്കാം. ഇന്ത്യയുമായി സഖ്യത്തിലുള്ള രാജ്യങ്ങളുമായും ഇമ്രാൻ എപ്രകാരമായിരിക്കും ബന്ധം രൂപീകരിക്കുക എന്നതിലും ആശങ്കയുയരുന്നുണ്ട്. പാക്ക് സൈന്യത്തിന്റെ തലപ്പത്തിരിക്കുന്നവരും ഇമ്രാൻ അനുകൂല നിലപാടുള്ളവരാണ്. സൈനിക തിരിച്ചടിക്ക് ഇമ്രാൻ ഈ ബന്ധം ഉപയോഗിക്കുമോയെന്നും ആശങ്കയുണ്ട്. അന്താരാഷ്ട്ര ഭീകരൻ ദാവൂദ് ഇബ്രാംഹീമിന്റെ വലംകൈയായ പല വ്യവസായികളും ഇമ്രാൻഖാന്റെ സുഹൃത്തുകളാണെന്ന് ആരോപണമുണ്ട്. ഒരുഘട്ടത്തിൽ ഇംറാന്റെ ദൂബെയിലെ ബിസിനസുകൾവരെ നിയന്ത്രിച്ചിരുന്നത് ഡി കമ്പനിയാണെന്ന് വാ്ര്ത്തകൾ വന്നിരുന്നു.

തിരഞ്ഞെടുപ്പിൽ സംഭവിച്ചത്

112 സീറ്റുകളിലാണ് ഇമ്രാന്റെ പിടിഐ ലീഡുചെയ്യുന്നത്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാൻ മുസ്ലിം ലീഗ്‌നവാസിന് (പിഎംഎൽ-എൻ) 64 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. മുൻപ്രസിഡന്റ് ആസിഫ് അലി സർദാരി നയിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 44 സീറ്റിലും മുത്താഹിദ മജ്ലിസെ അമൽ (എംഎംഎ) 8 സീറ്റിലും മുന്നിലാണ്. മറ്റുള്ളവർ 27 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു.



പാക്കിസ്ഥാനിൽ തൂക്ക് സഭയാണ് ഉണ്ടാകുന്നതെങ്കിൽ ഇമ്രാൻ ഖാന് സഖ്യകക്ഷികളെ കണ്ടെത്തേണ്ടിവരും. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. എട്ട് മണിയോടെ വോട്ടെണ്ണി തുടങ്ങി. എന്നാൽ, അപ്രതീക്ഷിതമായി വോട്ടെണ്ണൽ വൈകുകയായിരുന്നു.ഇതിനിടെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നും ഫലം അംഗീകരിക്കില്ലെന്നും ആരോപിച്ച് നവാസ് ഷെരീഫിന്റെ പാർട്ടി രംഗത്ത് വന്നു. ഫലത്തിനെതിരെ തെരുവിലിറങ്ങാൻ പി.എംഎ‍ൽഎൻ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാൽ സാങ്കേതിക തകരാറാണ് വോട്ടെണ്ണൽ വൈകാൻ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വോട്ടെണ്ണുന്നതിനായി പുതിയ ഇലക്ട്രോണിക് സംവിധാനമാണ് ഒരുക്കിയിരുന്നത്. അപ്രതീക്ഷിതമായി അതിലുണ്ടായ സാങ്കേതിക പിഴവാണ് തിരിച്ചടിയായതെന്നും കമ്മിഷൻ വൃത്തങ്ങൾ വിവരിച്ചു.

മുമ്പ് രണ്ട് തവണ മാത്രമാണ് പാക്കിസ്ഥാനിൽ ഒരു സർക്കാർ അഞ്ചുവർഷ കാലാവധി പൂർത്തിയാക്കിയിട്ടുള്ളത്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയാണ് (പി.പി.പി.) രാജ്യത്ത് ആദ്യമായി അഞ്ചുവർഷം തികച്ചു ഭരിച്ചത്. അതിനുപിന്നാലെ നവാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗും. ഭരണത്തുടർച്ച നിലനിർത്താനുള്ള പി.എം.എല്ലിന്റെ സ്വപ്നങ്ങളാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇല്ലാതായത്. സ്വത്ത് സമ്പാദനക്കേസിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അറസ്റ്റും ഭീകരാക്രമണങ്ങളും അസ്വസ്ഥതയുണ്ടാക്കിയ സന്ദർഭത്തിലാണ് പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ മൂന്ന് സ്ഥാനാർത്ഥികളുൾപ്പെടെ 180-ലേറെ പേരാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP