Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സന്തോഷം വിൽക്കുന്നവർ

സന്തോഷം വിൽക്കുന്നവർ

നുഷ്യന്റെ അനേകം നിർവചനങ്ങളിലൊന്ന് 'ഹാപ്പിനസ് സീക്കിങ് ആനിമൽ' എന്നതാണ്. ഉപഭോക്താവിനെക്കുറിച്ചുള്ള നാനാവിധ നിർവചനങ്ങൾക്കിടയിൽ സംരംഭകൻ ശ്രദ്ധയൂന്നേണ്ട നിർവചനമാണിത്. നിങ്ങളുടെ ഉൽപ്പന്നത്തിന്റെ / സേവനത്തിന്റെ അന്തിമമായ ലക്ഷ്യം ഉപഭോക്താവിനെ സന്തോഷിപ്പിക്കുക എന്നതാണ്. ഉപഭോക്താവിന്റെ ഒരു പ്രശ്‌നം പരിഹരിക്കുന്നതിലൂടെയോ ഉപഭോക്താവ് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാവശ്യം നിറവേറ്റുന്നതിലൂടെയോ ഉപഭോക്താവിനു നിങ്ങൾ നൽകുന്ന ഉൽപ്പന്നം സന്തോഷമാണ്.

ലോകത്തെ വിസ്മയിപ്പിച്ച സംരംഭങ്ങളിലൊന്നാണ് 'സാപ്പോസ്'. സാപ്പോസിന്റെ സിഇഒ ടോണി ഷേ തങ്ങളുടെ ബിസിനസ്സിനെ ഒറ്റ വാചകത്തിലൊതുക്കിയിരിക്കുന്നു 'delivering happiness'. ബിസിനസ്സിന്റെ സർവതലങ്ങളിലും ഈ ആശയം പിൻതുടരുമ്പോൾ അതിന്റെ പ്രതിഫലനം സംരംഭത്തിന്റെ ബാലൻസ് ഷീറ്റിലും തെളിഞ്ഞുകാണുന്നുണ്ട്. സാപ്പോസിന്റെ ഉപഭോക്താക്കളിൽ 75 ശതമാനത്തിലേറെപ്പേരും തുടർച്ചയായി സാപ്പോസിന്റെ സേവനങ്ങളെ ആശ്രയിക്കുന്നു എന്ന വസ്തുത ഇത് ശരിവെയ്ക്കുന്നു.

റിലേഷൻഷിപ്പ് മാർക്കറ്റിങ്

ന്ധങ്ങളുണ്ടാക്കാനുള്ള വാസന മനുഷ്യസഹജമാണ്. എല്ലാ സാമൂഹിക കൂട്ടായ്മകളും ഈ ചോദനയിൽ നിന്നാണ് പിറവികൊള്ളുന്നത്. കൊടുക്കൽ വാങ്ങലുകളുടെ അടിസ്ഥാനമാദ്ധ്യമം ബന്ധങ്ങളാണ്. എന്നാൽ ബിസിനസ്സിലേക്കു വരുമ്പോൾ കൊടുക്കൽ വാങ്ങലുകളെ പണത്തിന്റെ അളവുകോൽ മാത്രമുപയോഗിച്ച് വീക്ഷിക്കപ്പെടുകയും ബന്ധങ്ങളുടെ പ്രാാധാന്യം പലപ്പോഴും അവഗണിക്കപ്പെടുകയും ചെയ്യുന്നു. ഈ രീതി സംരംഭകൻതിരുത്തേണ്ടതുണ്ട്.. ഉപഭോക്താവും കമ്പനിയും തമ്മിലുള്ള ബന്ധം (rapport) സ്ഥാപിക്കലാണ് ബിസിനസ്സിന്റെ ആദ്യ പടി. ഉപഭോക്താവിന്റെ ആവശ്യങ്ങൾ തിരിച്ചറിയാൻ ഇതു സംരംഭകനെ സഹായിക്കുന്നു, തനിക്കാവശ്യമുള്ളവ തെരഞ്ഞെടുക്കാൻ ഇത് ഉപഭോക്താവിന് അവസരം നൽകുന്നു. ഉപഭോക്താവിനും കമ്പനിക്കുമിടയിൽ സുശക്തമായ ബന്ധം നിലനിൽക്കുന്നിടത്തോളം ബിസിനസ് സ്വാഭാവികമായി സംഭവിക്കും. റിലേഷൻഷിപ്പ് മാർക്കറ്റിങ് ഏറ്റവും ഫലപ്രദമായ മാർഗം സാമൂഹ്യമാദ്ധ്യമങ്ങളാണ്. ഉപഭോക്താവിന്റെ താല്പര്യങ്ങൾ അറിയാനും പ്രശ്‌നങ്ങളും പരാതികളും സമയബന്ധിതമായി പരിഹരിക്കാനും സാമൂഹ്യമാദ്ധ്യമങ്ങൾ സംരംഭകനെ സഹായിക്കുന്നു.

ലോയൽറ്റി ബിസിനസ് മോഡൽ

ൽസവപ്പറമ്പിലെ കച്ചവടക്കാരന്റെ ബിസിനസ് മോഡൽ ഒരു പാഠമാണ് സുസ്ഥിരമായ ബിസിനസ് കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന സംരംഭകൻ ഒഴിവാക്കേണ്ട ബിസിനസ് മോഡൽ. എപ്പോഴും മാറാവുന്ന ഉൽപ്പന്നങ്ങളും രൂപഭാവങ്ങളും മാത്രമല്ല ഉൽസവപ്പറമ്പിലെ കച്ചവടത്തിന്റെ മുഖമുദ്ര ഇന്നു കണ്ട ഉപഭോക്താവിനെ നാളെ കാണേണ്ടതില്ല എന്നതുകൂടിയാണ്. ഇന്നു കണ്ട ഉപഭോക്താവിനെ എന്നും കാണാനാവണം എന്നതായിരിക്കണം സുസ്ഥിരമായ സംരംഭത്തിന്റെ മുദ്രാവാക്യം. വിപണിയിലെ തിരഞ്ഞെടുപ്പിനെ ഏറ്റവും സ്വാധീനിക്കുന്ന ഘടകം നിലവിലെ ഉപഭോക്താക്കളുടെ അഭിപ്രായങ്ങളാണ്. ഉൽപ്പന്നത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇന്റർനെറ്റിലൂടെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും അതിവേഗം പ്രചരിക്കും.

സുസ്ഥിരമായ ബിസിനസ്സിന്റെ പ്രധാന മൂലധനം വിശ്വസ്തരായ ഉപഭോക്താക്കളാണ്. സംരംഭം ഉന്നം വെയ്ക്കുന്ന ഉപഭോക്തൃവിഭാഗത്തിന്റെ മുൻഗണനകൾ ഏതാണെന്ന് കണ്ടെത്തുക ഉപഭോക്താവിന്റെ മുൻഗണനകൾവിലയോ ഗുണനിലവാരമോ ഡിസൈനോ സേവനമോ എന്തുമാകാം ഈ ഘടകമാണ് നിങ്ങളുടെ ഉൽപ്പന്നം സ്വന്തമാക്കുന്നതിലൂടെ ഉപഭോക്താക്കളെ സന്തുഷ്ടരാക്കുന്ന ഘടകം. ബിസിനസ്സിന്റെ ഓരോ ഘട്ടത്തിലും ഈ ഹാപ്പിനെസ് എലമെന്റ് ഉപഭോക്താവിൽ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കുക

നിങ്ങളുടെ സംരംഭം നിങ്ങളുടെ സന്തോഷം കണ്ടെത്താനുള്ള മാർഗങ്ങളിലൊന്നാണ്, ഒപ്പം നിങ്ങളുടെ ഉൽപ്പന്നം/സേവനത്തിലൂടെ ഉപഭോക്താവും സന്തോഷം കണ്ടെത്തൂന്നു എന്നുറപ്പാക്കുക. 'Unless h sides win, no agreement can be permanent' Jimmy Carter.

(കോർപ്പറേറ്റ് ട്രെയ്‌നറും കൺസൾട്ടന്റുമായ അജാസ് ടി എ വിവിധ ബിസിനസ് സ്ഥാപനങ്ങൾക്ക് പരിശീലനവും നേതൃതലത്തിലുള്ളവർക്ക് കോച്ചിംഗും നൽകിവരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജൈവികമായ വളർച്ച കണ്ടെത്താനുള്ള 'ഓർഗാനിക് ഗ്രോത്ത്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവുകൂടിയാണ് ഇദ്ദേഹം.)

+91-9400155565
[email protected]
www.ajas.in

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP