Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചലച്ചിത്ര അക്കാദമി തീരുമാനത്തെ വെല്ലുവിളിച്ച് ഡെപ്യൂട്ടി സെക്രട്ടറി; മോഹൻലാലിനെ അവാർഡ് നിശയിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെടുന്നവരിൽ തമിഴ് നടൻ പ്രകാശ് രാജും; മുഖ്യമന്ത്രിക്ക് 105 പേർ ഒപ്പിട്ട ഭീമഹർജി; ദിലീപിനെ പിന്തുണച്ച എഎംഎംഎ പ്രസിഡന്റിനെതിരെ എൻ എസ് മാധവനും സച്ചിദാനന്ദനും ശങ്കരപിള്ളയും സേതുവും അടക്കം സാഹിത്യകാരന്മാരും ലാലിനെതിരെ രംഗത്ത്

ചലച്ചിത്ര അക്കാദമി തീരുമാനത്തെ വെല്ലുവിളിച്ച് ഡെപ്യൂട്ടി സെക്രട്ടറി; മോഹൻലാലിനെ അവാർഡ് നിശയിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെടുന്നവരിൽ തമിഴ് നടൻ പ്രകാശ് രാജും; മുഖ്യമന്ത്രിക്ക് 105 പേർ ഒപ്പിട്ട ഭീമഹർജി; ദിലീപിനെ പിന്തുണച്ച എഎംഎംഎ പ്രസിഡന്റിനെതിരെ എൻ എസ് മാധവനും സച്ചിദാനന്ദനും ശങ്കരപിള്ളയും സേതുവും അടക്കം സാഹിത്യകാരന്മാരും ലാലിനെതിരെ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായി മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവുമായി ചലച്ചിത്ര - സാംസ്‌കാരിക പ്രവർത്തകർ. ദേശീയ പുരസ്‌കാരത്തിന്റെ മാതൃകയിൽ സംസ്ഥാനത്ത് മുഖ്യമന്ത്രി പുരസ്‌കാരം വിതരണം ചെയ്യണം എന്നുമാണ് ആവശ്യം. മോഹൻ ലാലിനെ മുഖ്യ അതിഥിയായി കൊണ്ട് വരാൻ തീരുമാനമെടുത്തത് ചലച്ചിത്ര അക്കാദമി നേരിട്ടാണ്. ഇപ്പോൾ അക്കാദമി ഡെപ്യൂട്ടി സെക്രട്ടറി തന്നെ ്തിനെതിരെ വന്നിരിക്കുകയാണ്.

മുഖ്യമന്ത്രിയെയും അവാർഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ കൊണ്ടുവരുന്നത് പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുന്നതാണ്. ഇക്കാര്യമാവശ്യപ്പെടുന്ന 105 പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും സാംസ്‌കരിക മന്ത്രിക്കും ചലച്ചിത്ര പ്രവർത്തകർ നൽകി.സിനിമയിലെ ക്രിയാത്മകമായ കലാപ്രവർത്തനങ്ങൾക്ക് ഒരു സംസ്ഥാനം നൽകുന്ന ഉന്നതമായ പുരസ്‌കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, എന്നാൽ ഇതിൽ മുഖ്യാതിഥിയായി മോഹൻലാലിനെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.ചടങ്ങിലെ മുഖ്യ അതിഥിയായി മോഹൻലാലിനെ എത്തിക്കരുതെന്ന് ആവശ്യപ്പെടുന്നവരിൽ നടൻ പ്രകാശ് രാജും ഉൾപ്പെട്ടിട്ടുണ്ട്.

ദിലീപ് വിഷയത്തിൽ മോഹൻലാൽ സ്വീകരിച്ച് നിലപാടാണ് എതിർപ്പിന് കാരണമെന്നാണ് സൂചന. അക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന് പറഞ്ഞ ശേഷം അക്രമം നടത്തിയ നടൻ ദിലീപിനെ തിരിച്ചെടുക്കാനും ഒപ്പം നിർത്താനും കാണിച്ച തിടുക്കവും ഇതിന് പ്രസിഡൻ് എന്ന നിലയ്ക്ക് മോഹൻലാൽ നൽകിയ അനുവാദവും തുടർന്നുള്ള പ്രഖ്യാപനങ്ങളും പ്രതികരണങ്ങളും വലിയ വിവാദങ്ങളായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് പുരസ്‌കാരം സമ്മാനിക്കുന്ന വേദിയിൽ മോഹൻലാലിനെ ഉൾപ്പെടുത്തരുതെന്ന ആവശ്യവുമായി ചലച്ചിത്ര സാംസ്‌കാരിക പ്രവർത്തകർ ഒരുമിക്കുന്നത്.

സിനിമയിലെ ക്രിയാത്മകമായ കലാപ്രവർത്തനങ്ങൾക്ക് ഒരു സംസ്ഥാനം നൽകുന്ന ഉന്നതമായ പുരസ്‌കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്. മലയാള സിനിമയിലെ കലാകാരന്മാർക്ക് സ്വന്തം നാട്ടിൽ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ് ഈ പുരസ്‌കാരം. അതുകൊണ്ടുതന്നെ ഈ പുരസ്‌കാരം അവർക്ക് സമ്മാനിക്കേണ്ടതും സാംസ്‌കാരിക പൂർണ്ണമായ ഒരു കലാ അന്തരീക്ഷത്തിൽ ആകേണ്ടതുണ്ട്. ദേശീയ പുരസ്‌കാരം രാഷ്ട്രപതി നൽകുന്ന മാതൃകയിൽ സംസ്ഥാനം ഔദ്യോഗികമായി നൽകുന്ന ഒരു പുരസ്‌കാര ചടങ്ങ് ആണ് കേരളത്തിലും ഉണ്ടാകേണ്ടത് എന്ന് ചലച്ചിത്ര സാംസ്‌കാരിക പ്രവർത്തകർ പറയുന്നു.

സാംസ്കാരിക മന്ത്രിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി അവാർഡ് ജേതാക്കൾക്ക് പുരസ്‌കാരം നൽകുന്ന ലളിതവും അന്തസ്സുറ്റതുമായ ഒരു ചടങ്ങായിരിക്കണം കേരള സംസ്ഥാന അവാർഡ് വിതരണ വേദി. ഈ ചടങ്ങിൽ മുഖ്യമന്ത്രിയെയും അവാർഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യ അതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീർത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ എന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യമുയരുന്നുണ്ട്.

മുഖ്യ അതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോൾ ആ താരം അഭിനയിച്ച സിനിമകൾ കൂടി ഉൾപ്പെട്ട ഒരു വിധി നിർണ്ണയത്തിൽ പുരസ്‌കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആകും അത്. അത്തരം ഒരു കീഴ്‌വഴക്കം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ അനുവർത്തിക്കരുത് എന്നും ആവശ്യമുണ്ട്.ആ ചടങ്ങിലെ മുഖ്യ അതിഥികൾ മുഖ്യ മന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാർഡ് ജേതാക്കളും മാത്രം ആയിരിക്കണം. അതിന് കോട്ടം തട്ടുന്ന തരത്തിൽ ഒരു മുഖ്യഅതിഥിയെ അവാർഡ് ദാന ചടങ്ങിൽ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നൽകുന്നത്.

ഈ ഒരു രീതി ഒരു വർഷവും അനുവർത്തിക്കാൻ പാടുള്ളതല്ല. ഇത് ദൂരവ്യാപകമായ ദോഷം ചെയ്യുന്ന ഒരു കീഴ്‌വഴക്കം ആയി മാറും. ആയതിനാൽ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാർഡ് ജേതാക്കളും അല്ലാതെ ഒരു മുഖ്യ അതിഥിയും ഉണ്ടാകരുത് എന്ന നിലപാട് ഇപ്പോഴും തുടർന്നും സർക്കാർ സ്വീകരിക്കണം എന്ന് സംയുക്തമായി ആവശ്യപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP