Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ഥിരം കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ശിവസേനയെ അമിത്ഷാ പടിക്കു പുറത്താക്കി; ശിവസേനയുടെ കൂട്ടുവേണ്ടെന്ന് മഹാരാഷ്ട്രയിലെ നേതാക്കളുടെ യോഗത്തിൽ പ്രഖ്യാപനം; രാഹുലിനെ പ്രകീർത്തിച്ച് സാംമ്‌നയിൽ ചരിത്രത്തിൽ ആദ്യമായി റിപ്പോർട്ടും നൽകിയതോടെ താക്കറെ കുടുംബ പാർട്ടി ഇനി കൂടെ വേണ്ടെന്ന് ബിജെപി അധ്യക്ഷൻ; മോദിക്കെതിരായ അവിശ്വസം തോറ്റതോടെ രാജ്യംപിടിക്കാൻ എതിരാളികളെ വെട്ടിനിരത്തി വീണ്ടും പടയോട്ടം തുടങ്ങി ബിജെപി

സ്ഥിരം കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ശിവസേനയെ അമിത്ഷാ പടിക്കു പുറത്താക്കി; ശിവസേനയുടെ കൂട്ടുവേണ്ടെന്ന് മഹാരാഷ്ട്രയിലെ നേതാക്കളുടെ യോഗത്തിൽ പ്രഖ്യാപനം; രാഹുലിനെ പ്രകീർത്തിച്ച് സാംമ്‌നയിൽ ചരിത്രത്തിൽ ആദ്യമായി റിപ്പോർട്ടും നൽകിയതോടെ താക്കറെ കുടുംബ പാർട്ടി ഇനി കൂടെ വേണ്ടെന്ന് ബിജെപി അധ്യക്ഷൻ; മോദിക്കെതിരായ അവിശ്വസം തോറ്റതോടെ രാജ്യംപിടിക്കാൻ എതിരാളികളെ വെട്ടിനിരത്തി വീണ്ടും പടയോട്ടം തുടങ്ങി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഒടുവിൽ ശിവസേനയുമായി സഖ്യം വേണ്ടെന്ന് പ്രഖ്യാപിച്ച് ബിജെപി അധ്യക്ഷൻ അമിത്ഷാ. മോദി സർക്കാർ അധികാരത്തിൽ ഏറിയതിന് പിന്നാലെ ഇടയ്ക്കിടെ പൊട്ടിത്തുടങ്ങിയ അസ്വാരസ്യങ്ങൾ വിള്ളൽ വീഴ്‌ത്തിയ ബാന്ധവം ഇന്ന് ബിജെപി അധ്യക്ഷൻ വെട്ടിമുറിച്ചു. ഏറ്റവുമൊടുവിൽ രാഹുൽഗാന്ധിയെ പുകഴ്‌ത്തിയും ബിജെപിയേയും മോദിയേയും തരംതാഴ്‌ത്തിയും പാർട്ടി പത്രത്തിൽ ഉൾപ്പെടെ ശിവസേന തനിനിറം കാട്ടിയതിന് പിന്നാലെയാണ് അമിത്ഷാ ശക്തമായ നിലപാട് സ്വീകരിക്കുന്നത്.

മുംബൈയിൽ പാർട്ടി എംപിമാരുടേയും മഹാരാഷ്ട്രയിലേയും നേതാക്കൾക്ക് മുന്നിലാണ് ഇനി ശിവസേന ബന്ധം വേണ്ടെന്നും അടുത്ത തിരഞ്ഞെടുപ്പുകളിൽ ബിജെപി തനിച്ചുതന്നെ മത്സരിക്കണമെന്നും അമിത്ഷാ ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്‌നാവിസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ശക്തമായ നിലയിലാണ് പാർട്ടി. ശിവസേനയേയും എൻസിപിയേയും ശക്തമായി വെല്ലുവിളിച്ച് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്വല ജയം നേടുകയും ചെയ്തിരുന്നു. ഇതോടെ ശിവസേനയ്ക്ക് കൂടുതൽ ഹാലിളകുകയും പിന്നീട് ഓരോ സന്ദർഭങ്ങളിലും ബിജെപിക്ക് എതിരെ രംഗത്തുവരികയും ചെയ്തിരുന്നു. ഇപ്പോൾ ശിവസേന അധ്യക്ഷനായ ഉദ്ദവ് താക്കറെയുടെ നിലപാടുകൾ ഏറെ ചർച്ചയാവുകയും ചെയ്തു.

കഴിഞ്ഞ ദിവസം മോദി സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ പെർഫോമൻസ് മികച്ചതാണെന്ന നിലയിൽ ശിവസേന മുഖപത്രമായ സാംന റിപ്പോർട്ടും നൽകി. ഇതോടെയാണ് ശിവസേനയുമായി എല്ലാ സഖ്യവും ഉപേക്ഷിക്കുന്ന നിലയിലേക്ക് ബിജെപി കടുത്ത തീരുമാനം എടുത്തതെന്നാണ് സൂചന. മഹാരാഷ്ട്രയിൽ പ്രധാനമായും വോട്ടുബാങ്കുള്ള ശിവസേനയ്ക്ക് അവിടെ കരുത്തു തെളിയിക്കാൻ ആവാത്ത സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട് ബിജെപി. അതിനാൽ തന്നെ ഇനി മഹാരാഷ്ട്രയിൽ ശിവസേനയുടെ സഖ്യം വേണ്ടെന്ന തീരുമാനം പാർട്ടി എടുത്തത്.

ഇതോടെ പ്രസ്താവനകളിലൂടെയും പാർട്ടി പത്രത്തിലെ നിലപാടുകളിലൂടെയും സ്ഥിരം കുത്തിത്തിരിപ്പുണ്ടാക്കുന്ന ശിവസേനയെ സഖ്യത്തിൽ നിന്ന് ചവിട്ടിപ്പുറത്താക്കാൻ തീരുമാനമെടുക്കുകയായിരുന്നു ബിജെപി അധ്യക്ഷൻ അമിത്ഷാ. മഹാരാഷ്ട്രയിൽ ബിജെപി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാകണമെന്ന് ഇന്ന് മഹാരാഷ്ട്രയിൽ നടന്ന എംപിമാരുടേയും സംസ്ഥാന ബിജെപി നേതാക്കളുടേയും യോഗത്തിൽ അമിത്ഷാ ആഹ്വാനം ചെയ്തത് ഇതോടെ വലിയ ചർച്ചയായി. ഇതോടെ ഇനി ശിവസേനയുമായി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാകില്ലെന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കുകയാണ് ബിജെപി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP