Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുട്ടികളെ ഉപയോഗിച്ചുള്ള ചാനൽ റിയാലിറ്റി ഷോയ്ക്ക് കടിഞ്ഞാണുമായി സംസ്ഥാന സർക്കാർ; പത്ത് ദിവസത്തിലധികം അധ്യായം മുടങ്ങാതെ ചിത്രീകരണം നടത്തണമെന്ന് സർക്കാർ സർക്കുലർ; കുട്ടികളുടെ തളർത്തുന്ന വിധി നിർണയങ്ങൾ നടത്തരുതെന്ന് വിധികർത്താക്കൾക്ക് നിർദ്ദേശം; പുതിയ വിധി പ്രമുഖ ചാനലുകളിലെ കണ്ണീർ സീരിയലുകളിൽ കുട്ടികളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടിയ ഹർജിയിന്മേൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കുട്ടികളെ പങ്കെടുപ്പിച്ചുള്ള റിയാലിറ്റി ഷോയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ. ടെലിവിഷൻ ചാനലുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചുള്ള റിയിലിറ്റി ഷോ, സീരിയൽ, സംഗീത പരിപാടി തുടങ്ങി വിവിധയിനം പരിപാടികളിലായി കുട്ടികളെ പങ്കെടുപ്പിക്കുമ്പോൾ ഇനി പത്ത് ദിവസത്തിലധികം അധ്യായനം മുടങ്ങാതെ ശ്രദ്ധിക്കണമെന്നാണ് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ നിർദ്ദേശിക്കുന്നത്.

റിയിലിറ്റി ഷോയുടെ ജയപരാജയങ്ങൾ കുട്ടികളുടെ ആത്മവിശ്വാസത്തേയും ജീവിതത്തേയും ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. റിയാലിറ്റി ഷോകളിലെ മത്സരങ്ങളിൽ നിന്ന് പുറത്താക്കേണ്ട സാഹചര്യമുണ്ടായാൽ കുട്ടികളുടെ ആത്മവിശ്വാസം തകർക്കപ്പെടുമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. അതിനാൽ തന്നെ വിധ കർത്താവ് അത്തരത്തിലുള്ള വിധിപ്രസ്താവനകൾ നടത്തരുതെ്‌നും സർക്കുലറിൽ പ്രത്യേകം നിർദ്ദേശിക്കുന്നു.

ചാനലുകളിലും മറ്റും നേരിടുന്ന അനഭിലഷണീയ പ്രവണതയെക്കുറിച്ച് സംസ്ഥാനത്തെ ബാലവകാശ കമ്മീഷനു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തലാണ് സർക്കാർ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

പുറത്തിറങ്ങിയ മാർഗനിർദ്ദേശങ്ങളിൽ പ്രധാാനമായവ:-

*ഷൂട്ടിങ്ങിൽ പങ്കെടുക്കുന്ന കുട്ടികൾക്കു ഭക്ഷണം നൽകുന്നുണ്ടെന്നും ഇടവേളകളിൽ പഠിക്കാൻ അവസരം ഒരുക്കുന്നുണ്ടെന്നും രക്ഷിതാവ് കൂടെയുണ്ടെന്നും ചാനൽ അധികൃതർ ഉറപ്പാക്കണം.

*കുട്ടിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.
ന്മഒരു ദിവസം ഒരു കുട്ടിയെ അഞ്ചു മണിക്കൂറിൽ കൂടുതൽ കലാപരിപാടി അവതരിപ്പിക്കാൻ അനുവദിക്കരുത്. തുടർച്ചയായി മൂന്നു മണിക്കൂറിലധികം പാടില്ല.

*ഷൂട്ടിങ്ങിനു മാതാപിതാക്കളുടെ സമ്മതം വാങ്ങണം. കുട്ടിയുടെ സുരക്ഷയ്ക്കു നോഡൽ ഓഫിസറെ നിയമിക്കണം.

* പ്രതിഫലത്തിന്റെ 20% കുട്ടിയുടെ പേരിൽ നിക്ഷേപിക്കണം എന്നതുൾപ്പെടെ കുട്ടികളെ സംബന്ധിച്ച തൊഴിൽ നിയമങ്ങളിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണം.

എന്നിവയാണ് പ്രധാന നിർദ്ദേശമായി ചൂണ്ടിക്കാട്ടുന്നത്. കളക്ടർമ്മാരും ജില്ലാ ലേബർ ഓഫീസർന്മാരും ഈക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

കുട്ടികളെ പങ്കെടുപ്പിച്ചുള്ള ചാനൽപരിപാടികൾക്കെതിരെ പരാതി. നിലവിൽ മലയാളത്തിലെ വിവിധ ചാനലുകളിലായി കുട്ടികളെ പങ്കെടുപ്പിച്ച്‌ കൊണ്ടുള്ള ടെലി സീരിയലുകൾ, റിയാലിറ്റി ഷോകൾ, കോമഡി പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട് കുട്ടികളുടെ പഠനം നേർവഴിക്കു നൽകുന്നില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഒരു ചാനൽ പരിപാടിയുടെ ചിത്രീകരണത്തിന് ഒരാഴ്ച കാലമെങ്കിലും ലൊക്കേഷനായി കുട്ടികൾ ചിലവഴിക്കേണ്ടി വരുന്നുണ്ട്, കുട്ടികളിലെ വിദ്യാഭ്യാസ പുരോഗതി, സ്‌കൂൾ ഹാജർ, ഇന്റേണൽ അസസ്‌മെന്റ് തുടങ്ങിയവയ്ക്ക് പ്രധാന അദ്ധ്യാപകനും ടീച്ചർമ്മാരും ഇതുവരെ കണ്ണടച്ച നടപി പുതിയ സർക്കുലറിലൂടെയുണ്ടാവില്ലെന്നാണ് സൂചന നൽകുന്നത്.

കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന സിനിമ രംഗങ്ങളിലെ സംഭാഷണങ്ങളും കോമഡി പരിപാടികളിളെ ദ്വയാർഥം നിറഞ്ഞ പദപ്രയോഗങ്ങളുമൊക്കെ അടുത്തിടെ മലയാത്തിൽ തുടങ്ങി വെച്ച പുതിയ ചാനൽ തുടങ്ങിയ പരിപാടിയിലൂടെയാണ് പ്രേക്ഷകരിലെത്തിയത്. പൂർണഹാസ്യ പരിപാടിയാണെങ്കിൽ പോലും വിദ്യാർത്ഥികളെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്ന റിയാലിറ്റി ഷോകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വലിയതോതിലുള്ള ആരോപണം ഇയർന്നിരുന്നു. മുൻ വർഷങ്ങളിൽ സൂര്യ ടീവിയിൽ നടത്തിവന്ന കുട്ടിപട്ടാളം എന്ന റിയാലിറ്റി ഷോ വലിയതോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

കുട്ടികളിലെ മനസിലെ കാര്യങ്ങൾ ചോദിച്ചറിയുകയും കുട്ടികളിൽ നിന്നും വീഴുന്ന അബദ്ധങ്ങളേയും അറിവുകേടുകളേയും ചാനലിലൂടെ പുറത്ത് വിട്ട് നർമ്മം കലർത്തുന്നതിൽ വലിയതോതിലുള്ള പ്രതിഷേധമായിരുന്നു ഉയർന്നിരുന്നത്. പ്രതിഷേധം ഉയർന്നതോടെ അവതാരിക സിബി കൃഷ്ണനെതിരേയും ചാനലിലെ പ്രോഗ്രാമിനേതിരേയും എതിർപ്പുമായി പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. പിന്നീട് ഈ പരിപാടി നിർത്തിവെയ്ക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP