Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വനിതാ പൊലീസ് ഓഫീസർ, ലാബ് അസിസ്റ്റന്റ തസ്തികകളിലെ പിഎസ് സി പരീക്ഷയ്ക്ക് എത്തുന്നവർക്കായി പ്രത്യേക ബസ് ഓടിക്കാൻ കെഎസ്ആർടിസി; രാവിലെ ആറുമുതൽ എട്ടരവരെ പ്രത്യേകം സർവീസുകൾ; ഉദ്യോഗാർഥികൾ അറിയാൻ പരീക്ഷാ കേന്ദ്രങ്ങളിലെ മാറ്റങ്ങളും

വനിതാ പൊലീസ് ഓഫീസർ, ലാബ് അസിസ്റ്റന്റ തസ്തികകളിലെ പിഎസ് സി പരീക്ഷയ്ക്ക് എത്തുന്നവർക്കായി പ്രത്യേക ബസ് ഓടിക്കാൻ കെഎസ്ആർടിസി; രാവിലെ ആറുമുതൽ എട്ടരവരെ പ്രത്യേകം സർവീസുകൾ; ഉദ്യോഗാർഥികൾ അറിയാൻ പരീക്ഷാ കേന്ദ്രങ്ങളിലെ മാറ്റങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഞായറാഴ്ച (ജൂലൈ 22) നടക്കുന്ന കേരള പിഎസ്‌സിയുടെ വനിത പൊലീസ് ഓഫിസർ, ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് സഹായവുമായി കെഎസ്ആർടിസി. ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽനിന്നു തിരുവനന്തപുരത്തേക്ക് പ്രത്യേക ബസുകൾ ഓടിക്കും. നിരവധി ഉദ്യോഗാർത്ഥികൾ നാളെ പരീക്ഷയിൽ പങ്കെടുക്കുന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം.

ബസ്സുകളുടെ സമയം ഇപ്രകാരം:

രാവിലെ ആറിന് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, 6.20 ന് തിരുവനന്തപുരം എസി, 6.45 ന് തിരുവനന്തപുരം ഫാസ്റ്റ്, ഏഴിന് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, 7.15 ന് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, 07.30 ന് തിരുവനന്തപുരം എസി, 7.45 ന് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, 8.15 ന് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, 8.30 ന് തിരുവനന്തപുരം എസി.

കൈപ്പുഴമുട്ട് വഴി കോട്ടയത്തേക്കും അമ്പലപ്പുഴ - എടത്വ വഴി തിരുവല്ലയിലേക്കും സർവീസുകൾ ഉണ്ടാകുമെന്നും കെഎസ്ആർടിസി അറിയിച്ചു. എസി റോഡിൽ ഗതാഗതം നിരോധിച്ചതിനാൽ ചങ്ങനാശേരി സർവീസുകൾ ഉണ്ടായിരിക്കുകയില്ല. കൂടുതൽ വിവരങ്ങൾ: ഫോൺ: 0477-2252501.

പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം:

സംസ്ഥാനത്തെ ചില പരീക്ഷാ കേന്ദ്രങ്ങളിൽ ഈ പരീക്ഷകളുമായി ബന്ധപ്പെട്ട് മാറ്റവും പിഎസ് സി അറിയിച്ചിരുന്നു. അത് ഇപ്രകാരം.

വനിതാ സിവിൽ പൊലീസ് ഓഫീസർ/സിവിൽ പൊലീസ് ഓഫീസർ (കാറ്റഗറി നമ്ബർ. 653/2017, 657/2017) തസ്തികയിലേക്ക് ജൂലൈ 22ന് നടക്കുന്ന പിഎസ്‌സി പരീക്ഷയുടെ ചില ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമുണ്ടെന്നും പിഎസ് സി അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം വെള്ളനാട് ഉരിയക്കോട് സാരാഭായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (സെന്റർ നമ്പർ 1329, 1330) പരീക്ഷ എഴുതേണ്ടിയിരുന്ന രജിസ്റ്റർ നമ്പർ 579741 മുതൽ 580240 വരെയുള്ള ഉദ്യോഗാർഥികൾ പുതുക്കുളങ്ങര ഉഴമലാക്കൽ എസ്.എൻ.എച്ച്.എസ്.എസിൽ  എത്തണം.

ആലപ്പുഴ കൊടുപുന്ന ഗവൺമെന്റ് ഹൈസ്‌കൂളിലെ പരീക്ഷാകേന്ദ്രത്തിൽ (സെന്റർ നമ്പർ 3044 ) പരീക്ഷ എഴുതേണ്ടിയിരുന്ന രജിസ്റ്റർ നമ്പർ 423103 മുതൽ 423302 വരെയുള്ള ഉദ്യോഗാർഥികൾ വണ്ടാനം മെഡിക്കൽ കോളേജിന് സമീപത്തുള്ള നീർക്കുന്നം എസ്.ഡി.വി. ഗവൺമെന്റ് യു.പി. സ്‌കൂളിൽ എത്തണം

കോട്ടയം കൂരോപ്പട സാന്റാമറിയ പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജിൽ (സെന്റർ നമ്പർ 3054) പരീക്ഷ എഴുതേണ്ട രജിസ്റ്റർ നമ്പർ 425180 മുതൽ 425479 വരെയുള്ള ഉദ്യോഗാർഥികൾ കോട്ടയം ലക്കാട്ടൂർ എം.ജി.എം. എൻ.എസ്.എസ് ഹൈസ്‌കൂളിലും,കടുത്തുരുത്തി ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ (സെന്റർ നമ്പർ 1932) പരീക്ഷ എഴുതേണ്ടിയിരുന്ന രജിസ്റ്റർ നമ്പർ 716339 മുതൽ 716538 വരെയുള്ള ഉദ്യോഗാർഥികൾ കോട്ടയം മുട്ടുച്ചിറ സെന്റ് ആഗ്നസ് ഹൈസ്‌കൂളിലും എത്തണം.

എറണാകുളം കുറ്റിപ്പുഴക്രൈസ്റ്റ് രാജ് ഹൈസ്‌കൂളിൽ (സെന്റർ നമ്പർ 2104, 2105) പരീക്ഷ എഴുതേണ്ടിയിരുന്ന രജിസ്റ്റർ നമ്പർ 752955 മുതൽ 753354 വരെയുള്ള ഉദ്യോഗാർഥികൾ എറണാകുളം വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിൽ  ഹാജരാകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP