Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബലാൽസംഗം എന്നാൽ എപ്പോഴും ബലാൽസംഗമാണ്; വിവാഹം കഴിച്ചതുകൊണ്ട് ബലാൽസംഗം അതല്ലാതാവുന്നില്ല; ഭർത്താവുമായി ഭാര്യ ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് നിർബന്ധിക്കാനുമാവില്ല; വിവാഹ ബന്ധത്തിലെ ബലാൽസംഗം കുറ്റകൃത്യമാക്കണമെന്ന ഹർജിയിൽ സുപ്രധാന നിരീക്ഷണങ്ങളുമായി ഡൽഹി ഹൈക്കോടതി

ബലാൽസംഗം എന്നാൽ എപ്പോഴും ബലാൽസംഗമാണ്; വിവാഹം കഴിച്ചതുകൊണ്ട് ബലാൽസംഗം അതല്ലാതാവുന്നില്ല; ഭർത്താവുമായി ഭാര്യ ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് നിർബന്ധിക്കാനുമാവില്ല; വിവാഹ ബന്ധത്തിലെ ബലാൽസംഗം കുറ്റകൃത്യമാക്കണമെന്ന ഹർജിയിൽ സുപ്രധാന നിരീക്ഷണങ്ങളുമായി ഡൽഹി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിവാഹ ബന്ധത്തിലെ ബലാൽസംഗത്തെ കുറിച്ച് സുപ്രധാന നിരീക്ഷണങ്ങളുമായി ഡൽഹി ഹൈക്കോടതി. ബലാൽസംഗത്തിന് ബലപ്രയോഗം പലതരത്തിലാവാം. അതിന് കായികമായ ബലപ്രയോഗം തന്നെ വേണമെന്നില്ല. ഒരുപുരുഷന് ലൈംഗിക ബന്ധത്തിന് വേണ്ടി ഭാര്യെയ സാമ്പത്തികമായ സമ്മർദ്ദത്തിന് അടിപ്പെടുത്താൻ കഴിയും. വിവാഹബന്ധത്തിൽ ഭർത്താവുമായി ഭാര്യ ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് നിർബന്ധിക്കാനാവില്ല. വിവാഹ ബന്ധത്തിലെ ബലാൽസംഗം കുറ്റകൃത്യമാക്കുന്നതുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി.

വിവാഹബന്ധത്തിൽ ബലാൽസംഗമായി കണക്കാൻ ബലപ്രയോഗം മുഖ്യഘടകമാണെന്ന മെൻ വെൽഫയർ ട്രസ്റ്റ് എന്ന പുരുഷന്മാരുടെ കൂട്ടായ്മയുടെ വാദമാണ് കോടതി തള്ളിയത്. വിവാഹബന്ധം എന്നാൽ സ്ത്രീ എല്ലായ്‌പ്പോഴും ശാരീരിക ബന്ധത്തിന് സന്നദ്ധയായിരിക്കണം എന്നല്ല, കോടതി നിരീക്ഷിച്ചു. ബലാൽസംഗം എന്നാൽ എപ്പോഴും ബലാൽസംഗമാണ്. വിവാഹം ചെയ്തു എന്നതുകൊണ്ട് ബലാൽസംഗം അതല്ലാതാവുന്നില്ല.

ഐപിസിയുടെ 375 ാം വകുപ്പ് പ്രകാരം ഇതിന് ഒഴിവ്കഴിവ് നൽകേണ്ട സാംഗത്യമെന്താണ്? ബലപ്രയോഗം ബലാൽസംഗത്തിനുള്ള മുന്നുപാധിയുമല്ല. ഇക്കാലത്ത് ബലാൽസംഗത്തിന്റെ നിർവചനം പൂർണമായി വ്യത്യസ്തമാണ്. ഭർത്താവ് ബലാൽസംഗം ചെയ്തതായി കണക്കാക്കാൻ ബലപ്രയോഗം വേണമെന്നത് വെറും മിത്ത് മാത്രമാണ്. അത് സ്ത്രീയെ ബ്ലാക്‌മെയിൽ ചെയ്‌തോ സാമ്പത്തിക സമ്മർദ്ദത്തിലൂടെയോ ആവാം. കുട്ടികളുടെയും വീട്ടിലെ മറ്റാവശ്യങ്ങളുടെയും പേരിലും സ്ത്രീയ സമ്മർദ്ദത്തിലാക്കാൻ പുരുഷന് കഴിയും, ആക്റ്റിങ് ചീഫ് ജസ്റ്റിസ് പറഞ്ഞു.

375ാം വകുപ്പ് പ്രകാരം ഭാര്യയുമായുള്ള ഏതുതരം ലൈംഗിക ബന്ധവും ഭാര്യ 15 വയസിൽ താഴെ അല്ലെങ്കിൽ ബലാൽസംഗമല്ല.375ാം വകുപ്പിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്ത് എൻജിഒ ആർഐടി ഫൗണ്ടേഷനും ഓൾ ഇന്ത്യ ഡമോക്രാറ്റിക് വുമൺസ് അസോസിയേഷനും വിവാഹ ബന്ധത്തിലെ ബലാൽസംഗ ഇരകളും നൽകിയ ഹർജികളും അവയെ എതിർത്തുള്ള മെൻ വെൽഫയർ ട്രസ്റ്റിന്റെ ഹർജിയുമാണ് കോടതി പരിഗണിച്ചത്.ഓഗസ്റ്റ് എട്ടുമുതൽ വിഷയത്തിൽ തുടർച്ചയായി ഡൽഹി ഹൈക്കോടതി വാദം കേൾക്കും.

വിവാഹബന്ധത്തിലെ ബലാൽസംഗം കുറ്റകൃത്യമാക്കുന്നതിനോട് കേന്ദ്രസർക്കാർ വിയോജിപ്പ് അറിയിച്ചിരുന്നു. അത് വിവാഹമെന്ന പ്രസ്ഥാനത്തെ തകർക്കുമെന്നും പുരുഷന്മാരെ പീഡിപ്പിക്കാനുള്ള എളുപ്പ മാർഗമാകുമെന്നുമാണ് കേന്ദ്രം വാദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP