Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഏഷ്യാനെറ്റിലെ ബിഗ് ബോസിനും ലാലിസത്തിന്റേയും ലാൽസലാമിന്റേയും ദുർഗതി; കോടികൾ മുടക്കിയിട്ടും ജനപ്രിയ ചാനലിന്റെ റിയാലിറ്റി ഷോ കാണാൻ ആളില്ല; മോഹൻലാൽ ഷോയെക്കാൾ നല്ലത് കണ്ണീർ സീരിയിൽ തന്നെന്ന് തിരിച്ചറിവിൽ ചാനൽ; ബിഗ് ബജറ്റ് ഷോയ്ക്ക് സാധാരണ ഷോയുടെ റേറ്റിങ് മാത്രം; പ്രൈം ടൈമിലെ കിതപ്പ് മാറ്റാൻ പരീക്ഷിച്ച ബിഗ് ബോസ് റേറ്റിംഗിൽ തളരുന്നു; മിനിസ്‌ക്രീനിൽ ലാലേട്ടന് പറയാനുള്ളത് കിതപ്പിന്റെ കഥ മാത്രം

ഏഷ്യാനെറ്റിലെ ബിഗ് ബോസിനും ലാലിസത്തിന്റേയും ലാൽസലാമിന്റേയും ദുർഗതി; കോടികൾ മുടക്കിയിട്ടും ജനപ്രിയ ചാനലിന്റെ റിയാലിറ്റി ഷോ കാണാൻ ആളില്ല; മോഹൻലാൽ ഷോയെക്കാൾ നല്ലത് കണ്ണീർ സീരിയിൽ തന്നെന്ന് തിരിച്ചറിവിൽ ചാനൽ; ബിഗ് ബജറ്റ് ഷോയ്ക്ക് സാധാരണ ഷോയുടെ റേറ്റിങ് മാത്രം; പ്രൈം ടൈമിലെ കിതപ്പ് മാറ്റാൻ പരീക്ഷിച്ച ബിഗ് ബോസ് റേറ്റിംഗിൽ തളരുന്നു; മിനിസ്‌ക്രീനിൽ ലാലേട്ടന് പറയാനുള്ളത് കിതപ്പിന്റെ കഥ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോഹൻലാൽ എന്ന മഹാനടന്റെ പ്രശസ്തി ഇന്ത്യയും കടന്നുള്ളതാണ്. ഹോളിവുഡിലെ ക്ലാസ് നടന്മാരോടാണ് പലപ്പോഴും സിനിമാ നിരൂപകർ മോഹൻലാലിനെ താരതമ്യപ്പെടുത്താറുള്ളത്. എന്നാൽ അഭ്രപാളിയിലെ മിന്നും താരത്തിന് മിനി സ്‌ക്രീനിൽ ചുവട് പിഴക്കുന്നുവോ? അമൃതാ ടിവിയിലെ ലാൽസലാം എന്ന പരിപാടിയിലൂടെയാണ് മോഹൻലാൽ ആദ്യമായി ടിവി അവതാരകനായത്. ഇത് എട്ട് നിലയിൽ പൊട്ടി. ഇതിന് കാരണം ചാനലിന്റെ പോരായ്മയെന്നായിരുന്നു വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് മലയാളത്തിലെ ഏറ്റവും ജനപ്രിയ ചാനലായ ഏഷ്യാനെറ്റുമായി മോഹൻലാൽ കരാറിൽ ഒപ്പിട്ടത്. കോടികൾ വാങ്ങിയുള്ള കരാർ ചാനലിനും മോഹൻലാലിനും ഒരുപോലെ നഷ്ടമാവുകയാണ്.

മലയാളത്തിലെ നമ്പർ വൺ ചാനലാണ് ഏഷ്യാനെറ്റ് എന്നതിൽ തർക്കമില്ല. എന്നാൽ സീരിയലുകളുടെ റേറ്റിങ് മറ്റ് ഇൻഹൗസ് പ്രൊഡക്ഷൻ പ്രോഗ്രാമുകൾക്ക് നേടാനാകാതെപോയത് പ്രൈംടൈമിൽ റേറ്റിങ് കുറയ്ക്കുന്നുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ബിഗ് ബോസ് എന്ന പരിപാടി പ്രൈം ടൈമിൽ അവതരിപ്പിക്കാൻ ഏഷ്യനെറ്റ്തയ്യാറായത്. വിജയ് ടിവിയിലെ കമൽ ഹാസൻ അവതരിപ്പിക്കുന്ന സമാന പരിപാടി മികച്ച പ്രേക്ഷക സമ്മിതി നേടിയതും തൊട്ടടുത്ത സംസ്ഥാനത്ത് ബിഗ് ബോസ് വിജയിക്കുമെന്നചിന്തക്ക് മിഴിവേകി. ഹിന്ദിയിലെ ബിഗ് ബോസ് പതിപ്പും വൻ വിജയമായിരുന്നത്. 

മലയാളത്തിൽ ബിഗ്‌ബോസിന്റെ അവതാരക പട്ടികയിൽ ആദ്യമുണ്ടായത് മെഗാ സ്റ്റാർ മമ്മൂട്ടിയായിരുന്നു.ആദ്യം സമ്മതം മൂളിയെങ്കിലും പരിപാടിയുടെ ഉള്ളടക്കം മനസിലാക്കിയമമ്മൂട്ടി പ്രൊജക്ടിൽ നിന്ന് പിന്മാറി.അങ്ങിനെയാണ് പുലിമുരുകനിലൂടെ ബോക്‌സോഫീസ് ഇളക്കി മറിച്ച മോഹൻലാലിലേക്ക് ദൗത്യമെത്തുന്നത്.കോടികളെറിഞ്ഞാണ് മലയാളത്തിലെഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന താരത്തെ ബിഗ്‌ബോസിന്റെ അവതാരകനാക്കുന്നത്. ഇക്കിളിപ്പെടുത്തുന്ന സീരിയലുകളുടെ റേറ്റിംഗിലൂടെ മലയാളത്തിലെ ഒന്നാം ചാനലായ ഏഷ്യനെറ്റിന് ബിഗ് ബോസിന്റെ ഉള്ളടക്കം റേറ്റിംഗിൽ കൂടുതൽ പിന്തുണ നൽകുമെന്നാണ്ടെലിവിഷൻ രംഗത്തെ വിദഗ്ദ്ധർ കരുതിയത്.എന്നാൽ പ്രവചനങ്ങൾ തെറ്റിയെന്ന് റേറ്റിങ് ഏജൻസി ബാർക്കിന്റെ (ആഅഞഇ) കണക്കുകൾ സൂചിപ്പിക്കുന്നു.

പ്രൈംടൈമിന്റെ മികച്ച സമയമാണ് ഏഷ്യാനെറ്റ് ബിഗ് ബോസിനായി നീക്കിവെച്ചത്.തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 30 മുതൽ 10 30വരേയും ശനി,ഞായർ ദിവസങ്ങളിൽരാത്രി 9 മുതൽ 10 30 വരെയുമാണ് ബിഗ് ബോസിന്റെ സംപ്രേഷണം.മാത്രമല്ല നോൺ പ്രൈം ടൈമിൽ റിപ്പീറ്റുകളും വെച്ചു.പ്രൈം ടൈമിലേയും നോൺ പ്രൈം ടൈമിലേയുംസംപ്രേഷണം കൊണ്ട് മികച്ച റേറ്റിങ് ഉണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഏഷ്യാനെറ്റ്. എന്നാൽ പ്രതീക്ഷകൾ തകിടം മറിച്ചായിരുന്നു ബാർക് റേറ്റിങ് വന്നത്. ജൂൺ 24ലെ മൂന്ന് മണിക്കൂർ ലോഞ്ചിങ് എപ്പിസോഡിന് ലഭിച്ചത് 10.33 ഠഢഞ ആണ്.സാധാരണ ശനിയാഴ്ച രാതി 7മുതൽ 10 വരെ ഒരു സിനിമയിട്ടാൽ ഏഷ്യാനെറ്റിന് ഇതിന്റെ ഇരട്ടി റേറ്റിങ് ലഭിക്കും.

ബിഗ് ബോസ് തുടങ്ങിയതിന് ശേഷം വീക്ക് 26,27 റേറ്റിങ് ആണ് വന്നിട്ടുള്ളത്.ഇതിൽ ബിഗ് ബോസിന്റെ റേറ്റിങ് തിങ്കൾ മുതൽ വെള്ളി വരെ ശരാശരി 8.69 ആണ്. ബിഗ്‌ബോസ്അവതരിപ്പിക്കുന്നതിന് മുമ്പ് ഈ സമയത്ത് സംപ്രേഷണം ചെയ്ത പരിപാടിയുടെ നാലാഴ്ച ശരാശരിയാകട്ടെ 9.05ഉം. ശനി,ഞായർ ദിവസങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.ശനി,ഞായർ ദിവസങ്ങളിലെ ബിഗ് ബോസിന്റെ റേറ്റിങ് ശരാശരി 9.95 പോയിന്റാണ്.ബിഗ് ബോസിന് മുമ്പുള്ള നാല്ആഴ്ചകളിലെ ഈ സമയത്തെ പരിപാടിയുടെ ശരാശരി 9.52 പോയിന്റാണ്.ബിഗ് ബോസിന് പരമാവധി ലഭിച്ച റേറ്റിങ് 10.33 ആയിരിക്കെ 9 മുതൽ 9 30 വരെ സംപ്രേഷണംചെയ്തിരുന്ന ഭാര്യ എന്ന സീരിയലിന് ലഭിച്ചിരുന്നത് 16ന് മുകളിൽ പോയിന്റാണ്.

മലയാളത്തിലെ ഏറ്റവും ചെലവ് കൂടി പ്രൊഡക്ഷനുകളിലൊന്നാണ് ബിഗ് ബോസ്. അവതാരകൻ മോഹൻലാലിന് തന്നെ നൽകണം കോടികൾ. സിനിമാതാരം ശ്വേതാ മേനോൻഉൾപ്പെടെ പരിപാടിയിലെ മത്സരാർത്ഥികളായ 16 പേർക്കും നല്ല പ്രതിഫലം നൽകണം. പരിപാടിയുടെ പരസ്യ ഇനത്തിൽ ഏഷ്യനെറ്റ് കൈപ്പറ്റുന്നതും കോടികളാണ്. എന്നാൽറേറ്റിങ് ഇടിഞ്ഞ സാഹചര്യത്തിൽ പരസ്യ ഏജൻസികളും ക്ലയന്റുകളും എന്ത് നിലപാടെടുക്കുമെന്ന് കണ്ടറിയണം. തമിഴ്‌നാട്ടിൽ കമൽഹാസൻ ആണ് ഷോയുടെ അവതാരകൻ. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കമൽഹാസന്റെ ഷോ ശരാശരി തമിഴന്റെ ജീവിത യാഥാർത്ഥ്യങ്ങളും വ്യഥകളുംപങ്കുവെക്കുന്നുണ്ട്.

തൂത്തുക്കുടി പ്രക്ഷോഭത്തിലെ പൊലീസിന്റെ ക്രൂരമായ ഇടപെടലിനെ കുറിച്ചൊക്കെയുള്ള കമൽഹാസന്റെ ബിഗ് ബോസിലൂടെയുള്ള പ്രതികരണങ്ങൾ തമിഴ്മാധ്യമങ്ങളുടെ തലക്കെട്ടുകൾ ആയിരുന്നു. അങ്ങനെയല്ല മലയാളത്തിൽ ഷോ പുരോഗമിക്കുന്നത്. അണ്ടർവെയറുകളുടെ വിതരണവും ഭക്ഷണത്തിന് ഒരു മുട്ട കൂടുതൽ എടുത്തതുമൊക്കെയാണ് ചർച്ചാ വിഷയങ്ങൾ. മലയാളി പ്രേക്ഷകരിൽ നിന്ന്ഏറെ വിമർശനം ഏറ്റു വാങ്ങിയ മലയാളി ഹൗസിന്റെ അനുകരണം മാത്രമാണ് ബിഗ് ബോസ് എന്ന വിമർശനം ഉയർന്നു കഴിഞ്ഞു.

അവതാരക സ്ഥാനത്ത് മോഹൻലാലിനെ ഇതിന് മുമ്പ് കണ്ടത് അമൃത ടിവിയിലെ ലാൽസലാം എന്ന പരിപാടിയിലായിരുന്നു.റേറ്റിംഗിൽ കൂപ്പുകുത്തിയതോടെ ഈ പരിപാടി അമൃതടിവി പൂട്ടിക്കെട്ടി. ഒരു സിനിമക്കുള്ള റേറ്റിങ് പോലും ബിഗ് ബോസിന് ലഭിക്കുന്നില്ലെന്ന യാഥാർത്ഥ്യത്തെ ആശങ്കയോടെയാണ് ഏഷ്യാനെറ്റ് കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP