Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെഞ്ചുറി നേടി ജോ റൂട്ട്; 88 റൺസുമായി മോർഗൻ; മൂന്നാം വിക്കറ്റ് നൽകിയത് 186 റൺസിന്റെ കൂറ്റൻ പാർട്ണർഷിപ്പ്; പേസ് നിരയും സ്പിൻ മികവും കൈവിട്ടപ്പോൾ ലീഡ്‌സിൽ തകർന്നടിഞ്ഞ് ടീം ഇന്ത്യ; കോലിപ്പടയെ മൂന്നാം ഏകദിനത്തിൽ കെട്ടുകെട്ടിച്ച് ഏകദിന പരമ്പര നേട്ടവുമായി ഇംഗ്ലണ്ട്; ഇനി ടെസ്റ്റ് പോരാട്ടം

സെഞ്ചുറി നേടി ജോ റൂട്ട്; 88 റൺസുമായി മോർഗൻ; മൂന്നാം വിക്കറ്റ് നൽകിയത് 186 റൺസിന്റെ കൂറ്റൻ പാർട്ണർഷിപ്പ്; പേസ് നിരയും സ്പിൻ മികവും കൈവിട്ടപ്പോൾ ലീഡ്‌സിൽ തകർന്നടിഞ്ഞ് ടീം ഇന്ത്യ; കോലിപ്പടയെ മൂന്നാം ഏകദിനത്തിൽ കെട്ടുകെട്ടിച്ച് ഏകദിന പരമ്പര നേട്ടവുമായി ഇംഗ്ലണ്ട്; ഇനി ടെസ്റ്റ് പോരാട്ടം

ലണ്ടൻ: ട്വന്റി ട്വന്റിയിൽ ജയം ഇന്ത്യയ്ക്കായിരുന്നു. എന്നാൽ ഏകദിനം ഇംഗ്ലണ്ട് തിരിച്ചു പിടിച്ചു. അതുകൊണ്ട് തന്നെ 5 ടെസ്റ്റുകളുടെ പരമ്പരയാകും യഥാർത്ഥ വിജയികളെ നിശ്ചയിക്കുക. ഏകദിന പരമ്പരയിലെ നിർണ്ണായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ എട്ട് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് പനരമ്പര സ്വന്തമാക്കിയത്. 257 റൺസെന്ന ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 44.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ജോറൂട്ട്, ക്യാപ്റ്റൻ ഇയാൻ മോർഗൻ എന്നിവരുടെ മികവിൽ ഇംഗ്ലണ്ട് അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. 120 പന്തുകൾ നേരിട്ട ജോ റൂട്ട് സെഞ്ചുറി നേടി. 108 പന്തുകളിൽ നിന്ന് മോർഗൻ 88 റൺസ് അടിച്ചെടുത്തു.

ജെയിംസ് വിൻസ് (27 പന്തിൽ 27), ജോണി ബെയർ‌സ്റ്റോ (13 പന്തിൽ 30) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ആദ്യ മൽസരം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാം മൽസരം ഇംഗ്ലണ്ട് 86 റൺസിന് സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ. കോഹ്‌ലി 72 പന്തിൽ എട്ടു ബൗണ്ടറി ഉൾപ്പെടെ 71 റൺസെടുത്തു. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് 10 ഓവറിൽ 49 റൺസും ഡേവിഡ് വില്ലി ഒൻപത് ഓവറിൽ 40 റൺസും വഴങ്ങി മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ശിഖർ ധവാൻ(49 പന്തിൽ 44), ധോനി(66 പന്തിൽ 42) എന്നിവരുടെ ബാറ്റിങ്ങും ഇന്ത്യയ്ക്ക് താങ്ങായി. 72 പന്തിൽ എട്ട് ബൗണ്ടറി അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്. ഇന്ത്യൻ ഇന്നിങ്സിലെ രണ്ട് സിക്സറിന് ഉടമയായ ഠാക്കൂറിന്റെ(13 പന്തിൽ 22*) ഇന്നിങ്സാണ് ഇന്ത്യയുടെ സ്‌കോർ 250 കടക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. തുടർന്ന് ബൗളിങ്ങിലൂടെ ഇംഗ്ലീഷ് നിരയെ പിടിച്ചു കെട്ടാനുള്ള കരുത്ത് ഇന്ത്യൻ ബൗളിങ്ങ് നിരയ്ക്കുണ്ടായിരുന്നില്ല. പരിക്കിൽ നിന്ന് മോചിതനായി ടീമിൽ തിരിച്ചെത്തിയ ഭുവനേശ്വർ കുമാറാണ് ഏറ്റവും നിറംമങ്ങിയത്.

ഭുവനേശ്വറിന്റെയും ഹാർദിക് പാണ്ഡ്യുയുടെയും തുടക്ക ഓവറുകളിൽ റണ്ണൊഴുകിയതോടെ ഇംഗ്ലണ്ടിന്റെ തുടക്കം ഭദ്രമായി. 13 പന്തിൽ ഏഴ് ബൗണ്ടറികളോടെ 30 റൺസ് വാരിയ ഓപ്പണർ ബെയർസ്റ്റോയുടെ ആക്രമണമാണ് ഇന്ത്യയെ തളർത്തിയത്. സ്പിന്നർമാരും മങ്ങിയതോടെ ഇന്ത്യയുടെ തോൽവി ഉറപ്പായി. ഇനി ടെസ്റ്റ് പോരാട്ടമാണ്. ബെർമിങ്ഹാമിൽ ഓഗസ്റ്റ് ഒന്നിനാണ് അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര തുടങ്ങുക.

സ്‌കോർ ബോർഡ്: ഇന്ത്യ:രോഹിത് സി വുഡ് ബി വില്ലി 2, ധവാൻ റണ്ണൗട്ട് 44, കോലി ബി റഷീദ് 71, കാർത്തിക് ബി റഷീദ് 21, ധോനി സി ബട്‌ലർ ബി വില്ലി 42, റെയ്ന സി റൂട്ട് ബി റഷീദ് 1, പാണ്ഡ്യ സി ബട്‌ലർ ബി വുഡ് 21, ഭുവനേശ്വർ സി ബെയർസ്റ്റോ ബി വില്ലി 21, ശാർദുൽ നോട്ടൗട്ട് 22, എക്സ്ട്രാസ് 11, ആകെ 50 ഓവറിൽ 7ന് 256. വിക്കറ്റ് വീഴ്ച: 1-13, 2-84, 3-125, 4-156, 5-158, 6-194, 7-221, 8-256. ബൗളിങ്: മാർക്ക് വുഡ് 10-2-30-1, വില്ലി 9-0-40-3, ലിയാം പ്ലങ്കറ്റ് 5-0-41-0, മോയീൻ അലി 10-0-47-0, ബെൻ സ്റ്റോക്സ് 6-0-43-0, അദിൽ റഷീദ് 10-0-49-3.

ഇംഗ്ലണ്ട്: വിൻസ് റണ്ണൗട്ട് 27, ബെയർസ്റ്റോ സി റെയ്ന ബി ഠാക്കൂർ 30, റൂട്ട് നോട്ടൗട്ട് 100, മോർഗൻ നോട്ടൗട്ട് 88, എക്സ്ട്രാസ് 15, ആകെ 44.3 ഓവറിൽ 2ന് 260. വിക്കറ്റുവീഴ്ച: 1-43, 2-74.
ബൗളിങ്: ഭുവനേശ്വർ കുമാർ 7-0-49-0, ഹാർദിക് പാണ്ഡ്യ 5-0-39-0 , ശാർദുൽ ഠാക്കൂർ 10-0-51-1, ചാഹൽ 10-0-41-0, കുൽദീപ് യാദവ് 10-0-55-0, റെയ്ന 2-0-16-0.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP