Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഞാനൊരു പെണ്ണായിരുന്നെങ്കിൽ മമ്മൂട്ടിയെ ബലാത്സംഗം ചെയ്യുമായിരുന്നു; മമ്മൂക്ക ഒരു യുവതി ആയിരുന്നുവെങ്കിൽ ഞാൻ തീർച്ചയായും പ്രേമിച്ചേനേ; പേരൻപ് ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ വാഴ്‌ത്തി സംവിധായകൻ മിഷ്‌ക്കിൻ വിവാദക്കുരുക്കിൽ

ഞാനൊരു പെണ്ണായിരുന്നെങ്കിൽ മമ്മൂട്ടിയെ ബലാത്സംഗം ചെയ്യുമായിരുന്നു; മമ്മൂക്ക ഒരു യുവതി ആയിരുന്നുവെങ്കിൽ ഞാൻ തീർച്ചയായും പ്രേമിച്ചേനേ; പേരൻപ് ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ വാഴ്‌ത്തി സംവിധായകൻ മിഷ്‌ക്കിൻ വിവാദക്കുരുക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ദേശീയ അവാർഡ് ജേതാവ് റാമിന്റെ മമ്മൂട്ടി ചിത്രമായ പേരൻപിനെകുറിച്ചാണ് ഇപ്പോൾ തമിഴകമെങ്ങും ചർച്ച. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ മമ്മൂട്ടിക്ക് അഭിനന്ദന പ്രവാഹമാണ്. ഇതോടൊപ്പം മമ്മൂട്ടിയെ പുകഴ്്ത്തി തമിഴ് സംവിധായകൻ മിഷ്‌ക്കിൽ വിവാദത്തിൽ പെടുകയും ചെയ്തു. 'ഞാനൊരു പെണ്ണായിരുന്നെങ്കിൽ മമ്മൂട്ടിയെ ബലാത്സംഗം ചെയ്യുമായിരുന്നു' എന്ന മിഷ്‌കിൻെർ പരാമർശമാണ് സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീവിരുദ്ധതയുടെപേരിൽ വിമർശനത്തതിന് ഇടയാക്കിയത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്‌ത്തുന്നതിനിടെ സംവിധായകൻ ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.

''മമ്മൂക്ക താങ്കൾ ഇത്രകാലം എവിടെയായിരുന്നു. അവിസ്മരണീയമായ അഭിനയമാണ് അങ്ങയുടേത്. മമ്മൂക്ക ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസ് അപ്പ് ഷോട്ട് ചിത്രത്തിലുണ്ട്. സത്യം, ഞാൻ പറയുന്ന ഈ വാക്കുകൾ ഓർത്തു വയ്ക്കൂ, മറ്റാരെങ്കിലുമാണ് ഈ സിനിമയിൽ അഭിനയിച്ചിരുന്നത് എങ്കിൽ അത് വെറും അഭിനയമായി മാറിയേനെ. മമ്മൂട്ടിയെ തിരഞ്ഞെടുത്തതിൽ ഞാൻ റാമിനെ അഭിനന്ദിക്കുന്നു. മമ്മൂക്ക ഒരു യുവതി ആയിരുന്നുവെങ്കിൽ ഞാൻ തീർച്ചയായും പ്രേമിച്ചേനേ, ഞാനൊരു പെണ്ണായിരുന്നെങ്കിൽ ബലാത്സംഗം ചെയ്തേനേ'-മിഷ്‌ക്കിൻ പറഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ പോലും അഭിനന്ദനങ്ങളും ആരവങ്ങളും ഏറ്റുവാങ്ങിയ ചിത്രമാണ് പേരൻപ്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയുടേതായി ഇറങ്ങിയ തമിഴ് ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് പറയുമ്പോഴാണ് അങ്ങേയറ്റം അപലപനീയമായ പരാമർശം മിഷ്‌കിൻ നടത്തിയത്. ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അമുദൻ എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര്.

ദേശീയ അവാർഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരൻപ് രണ്ടുവർഷങ്ങൾക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സമുദ്രക്കനി, ട്രാൻസ്‌ജെൻഡറായ അഞ്ജലി അമീർ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തിൽനിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാൻ ശങ്കർ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വർ ക്യാമറയും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചു.തുപ്പരിവാലനാണ് മിഷ്‌കിൻ സംവിധാനം ചെയ്ത ഏറ്റവും അവസാനത്തെ സിനിമ. ഓനയും ആട്ടുകുട്ടിയും പിസാസ് തുടങ്ങിയ ചിത്രങ്ങളും മിഷ്‌കിനാണ് സംവിധാനം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP