Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകകപ്പ് ഫൈനലിൽ പുടിന്റെ പിന്തുണ ക്രൊയേഷ്യക്കോ? ക്രൊയേഷ്യൻ പ്രസിഡന്റ് കൊലിന്റെ ഗാർവാർ പുടിനെ കണ്ട് ടീമിന്റെ ജേഴ്‌സി സമ്മാനിച്ചു

ലോകകപ്പ് ഫൈനലിൽ പുടിന്റെ പിന്തുണ ക്രൊയേഷ്യക്കോ? ക്രൊയേഷ്യൻ പ്രസിഡന്റ് കൊലിന്റെ ഗാർവാർ പുടിനെ കണ്ട് ടീമിന്റെ ജേഴ്‌സി സമ്മാനിച്ചു

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫൈനലിൽ റഷ്യൻ പ്രസിഡന്റ് പുടിൻ ആരെ പിന്തുണക്കും? അയൽക്കാരായ റഷ്യയെയോ അതോ ക്രൊയേഷ്യയോ? ഫൈനൽ കാണാൻ രണ്ട് രാജ്യങ്ങളുടെയും ഭരണാധികാരികൾ എത്തിക്കഴിഞ്ഞു.

തങ്ങളുടെകളിക്കാർക്ക് ആവേശം പകരാനായി ക്രൊയേഷ്യൻ പ്രസിഡന്റ് കൊലിന്റെ ഗാർവാർ മോസ്‌കോയിൽ എത്തിയിട്ടുണ്ട്. പുടിന്റെ പിന്തുണ തേടിയാണ് ഗാർവാർ എത്തിയത്. പുടിൻ എന്നെഴുതിയ ക്രൊേഷ്യൻ ജഴ്‌സിയും ഗാർവാർ സമ്മാനിച്ചു. ക്രൊയേഷ്യൻ പ്രസിഡന്റ് നേരത്തെയും ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്തിയിരുന്നു.

നേരത്തെ ലോകകപ്പിൽ റഷ്യയെ മറികടന്ന് സൈമിഫൈനലിലേക്ക് ക്രൊയേഷ്യ മുന്നേറിയത് ആഘോഷിക്കുന്ന ക്രൊയേഷ്യൻ പ്രസിഡന്റിന്റെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമായിരുന്നു. റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവിന്റെ സാന്നിദ്ധ്യത്തിൽ വിജയം ആഘോഷിക്കുന്ന ക്രൊയേഷ്യയുടെ വനിതാ പ്രസിഡന്റ് കൊളിന്ദ ഗ്രാബർ കിറ്ററോവിച്ചിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സ്റ്റേഡിയത്തിലെ വിഐപി ബോക്‌സിൽ ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനോവിനേയും സാക്ഷിയാക്കിയാണ് കിറ്ററോവിച്ച് ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന് പിന്നാലെ ദേശീയ ടീമിന് ഒപ്പം നൃത്തം ചെയ്തും ഇവർ രാജ്യത്തിന്റെ ആഘോഷിച്ചു. പ്രസിഡന്റ് ആണെന്നത് കണക്കിലെടുക്കാതെയുള്ള കിറ്ററോവിച്ചിന്റെ വിജയാഘോഷത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. ഡെന്മാർക്കിന് എതിരായ മത്സരത്തിലും ടീമിന് പിന്തുണ അറിയിച്ച് സ്റ്റേഡിയത്തിൽ എത്തിയ പ്രസിഡന്റിന്റെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP