Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനോഹരിയായ ലുഷ്‌നിക്കിയുടെ വിരിമാറിൽ പന്ത് തട്ടി ആര് ചൂടും ലോകകിരീടം? അവസാന ചിരി ഫ്രാൻസിനോ ക്രൊയേഷ്യക്കോ എന്ന് കാത്ത് ലോകം; കൂട്ടലും കിഴിക്കലും കഴിഞ്ഞ് കൺമുന്നിലെ ലോകകിരീടത്തിനായി പോരടിക്കാൻ രണ്ട് സംഘങ്ങൾ; നേരിയ മുൻതൂക്കവുമായി ഫ്രാൻസും വിട്ടുകൊടുക്കാനറിയാത്ത ക്രൊയേഷ്യയും; കിക്കോഫ് ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്ക്

മനോഹരിയായ ലുഷ്‌നിക്കിയുടെ വിരിമാറിൽ പന്ത് തട്ടി ആര് ചൂടും ലോകകിരീടം? അവസാന ചിരി ഫ്രാൻസിനോ ക്രൊയേഷ്യക്കോ എന്ന് കാത്ത് ലോകം; കൂട്ടലും കിഴിക്കലും കഴിഞ്ഞ് കൺമുന്നിലെ ലോകകിരീടത്തിനായി പോരടിക്കാൻ രണ്ട് സംഘങ്ങൾ; നേരിയ മുൻതൂക്കവുമായി ഫ്രാൻസും വിട്ടുകൊടുക്കാനറിയാത്ത ക്രൊയേഷ്യയും; കിക്കോഫ് ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്ക്

സ്പോർട്സ് ഡെസ്‌ക്‌

മോസ്‌കോ: മനോഹരിയായ ലുഷ്‌നിക്കി സ്‌റ്റേഡിയം തയ്യാറാണ്. അവളുടെ വിരിമാറിലൂടെ പന്ത് തട്ടി ലോകം കാൽ ചുവട്ടിലാക്കുന്നത് ഫ്രാൻസ് ാണോ അതോ ക്രൊയേഷ്യ ആണോ എന്നറിയാൻ ലോകം മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്നുണ്ട്. കൺ മുന്നിലുള്ള ലോക കിരീടം തേടി പതിനൊന്ന് വീരന്മാർ അണിനിരക്കുന്ന ഫൈനലിന് ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്കാണ് കിക്കോഫ്. അപരാജിതരായി ഫുട്‌ബോൾ ലോകകപ്പിലെ മത്സരങ്ങൾ എല്ലാം പൂർത്തിയാക്കി എത്തുന്ന രണ്ട് സംഘങ്ങൾ നേർക്ക് നേർ വരുമ്പോൾ പ്രവചനം അസാധ്യമാണ്. ഫ്രാൻസ് തങ്ങളുടെ മൂന്നാം ലോകകപ്പ് ഫൈനലിന് ബൂട്ട് കെട്ടുമ്പോൾ ക്രൊയേഷ്യ തങ്ങളുടെ ആദ്യ ഫൈനലിനുള്ള തയ്യാറെടുപ്പിലാണ്.

ടൂർണമെന്റിലെ ഫേവറിറ്റുകളായി എത്തിയ ഫ്രാൻസിന്റെ ഫൈനൽ പ്രവേശനം അത്ര അത്ഭുതകരമായിരുന്നില്ലെങ്കിൽ മറുവശത്തുള്ള ക്രൊയേഷ്യയുടെ കാര്യം അങ്ങനെയല്ല. അവരുടെ സുവർണ തലമുറയാണ് എത്തിയതെങ്കിലും അർജന്റീന, നൈജീരിയ,ഐസ്‌ലാൻഡ് എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ ആര് വേണമെങ്കിലും പുറത്ത് പോകാൻ സാധ്യതയുണ്ടായിരുന്നതിനാൽ തന്നെ അവരുടെ ാത്രലഒരു നാടോടി കഥ പോലെ മനോഹരമായിരുന്നു.

ഫിഫ ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് ഫ്രാൻസും ക്രൊയേഷ്യയും തമ്മിൽ നേർക്കുനേർ വരുന്നത്. നേരത്തെ, ഫ്രാൻസ് കിരീടം ചൂടിയ 1998 ലെ ലോകകപ്പിൽ ഇരു ടീമും നേർക്കുനേർ കൊമ്പുകോർത്തിരുന്നു. ഫ്രാൻസ് ആതിഥേയത്വം വഹിച്ച 1998 ലെ ലോകകപ്പിന്റെ സെമിഫൈനലിലായിരുന്നു ഇരു ടീമും നേർക്കുനേർ വന്നത്. അന്ന് ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ച് ഫ്രാൻസ് 2-1ന്റെ വിജയത്തോടെ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. അന്ന് മൂന്നാം സ്ഥാനക്കാരായി മടങ്ങിയ ക്രൊയേഷ്യ ഇന്ന് ഫ്രാൻസിനോട് കണക്കു ചോദിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ആരാധകർ.

ചരിത്രത്തിൽ ഫ്രാൻസും ക്രൊയേഷ്യയും അഞ്ച് തവണയാണ് നേർക്കുനേർ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതുവരെ ഫ്രാൻസിനെ തോൽപ്പിക്കാൻ ക്രൊയേഷ്യക്ക് സാധിച്ചിട്ടില്ല. അഞ്ചെണ്ണത്തിൽ മൂന്ന് മൽസരങ്ങളിലും ഫ്രാൻസിനൊപ്പമായിരുന്നു വിജയം. അവസാനം കളിച്ച രണ്ട് മൽസരങ്ങളിൽ ഫ്രഞ്ച് പടയെ സമനിലയിൽ തളയ്ക്കാനായതാണ് ക്രൊയേഷ്യക്ക് ഇതുവരെ ആശ്വസിക്കാനുള്ളത്. ഇന്ന് ക്രൊയേഷ്യ ചരിത്രം തിരുത്തുമോ, അതോ ഫ്രഞ്ച് വിപ്ലവം തുടരുമോയെന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ആരാധകർ.

തന്ത്രങ്ങളിൽ ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്‌സും ക്രൊയേഷ്യയുടെ സ്ലാട്ട്‌കോ ഡാലിച്ചും തമ്മിൽ വലിയ അന്തരമില്ല. എന്നാൽ ഒരു ലോകകപ്പ് ജയിച്ചതിന്റെ പേര് ഫ്രഞ്ച് പരിശീലകനുണ്ട്.പാരമ്പര്യത്തിന്റെയും കളിമികവിന്റെയും നേരിയ മുൻതൂക്കം ഫൈനലിൽ ഫ്രാൻസിനുണ്ട്. മുമ്പ് ഒരു തവണ ചാമ്പ്യന്മാരായതിന്റെ ആത്മവിശ്വാസവുമുണ്ട്. ക്രൊയേഷ്യക്ക് അവസാനംവരെ പോരാടാനുള്ള മനോധൈര്യമുണ്ട്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർ നടത്തുന്ന പോരാട്ടമാണ് അവരെ ഫൈനൽവരെ കൊണ്ടെത്തിച്ചത്

ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസും ക്രൊയേഷ്യൻ ഗോളി സുബാസിച്ചും മിടുക്കരാണ്. എന്നാൽ ലോറിസിന് അൽപ്പം മുൻതൂക്കം അവകാശപ്പെടാം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അനുഭവസമ്പത്ത് അതിസമ്മർദത്തിൽ കളിക്കുമ്പോൾ ലോറിസിന് ഗുണം ചെയ്യും.പ്രതിരോധാത്മകമായി കളിക്കുന്ന ടീമാണ് ഫ്രാൻസ്. സെൻട്രൽ ഡിഫൻസിൽ സാമുവൽ ഉംറ്റിറ്റി- റാഫേൽ വരാനെ സഖ്യത്തിന് ക്രൊയേഷ്യയുടെ ലോവ്‌റാൻ-വിദ സഖ്യത്തേക്കാൾ നേരിയ മുൻതൂക്കമുണ്ട്.എന്നാൽ മുന്നേറ്റ നിരയിൽ ക്രൊയേഷ്യക്ക് മുൻതൂക്കമുണ്ട്.ഫ്രാൻസ് സ്‌ട്രൈക്കർ ജിറൂദ് ഫോമിലേക്ക് ്ഉയരാത്തത് അവർക്ക് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.കണക്കിലേയും കണക്ക് കൂട്ടലിന്റേയും കളി പുറത്ത് നടക്കുമ്പോൾ ലോകം കാത്തിരിക്കുകയാണ് പുതിയ ഫുട്‌ബോൾ ചക്രവർത്തിമാരെ കാത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP