Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ത്രീലയൺസിനെ വീണ്ടും തോൽപ്പിച്ച് റെഡ് ഡെവിൾസിന് ലോകകപ്പിൽ മൂന്നാം സ്ഥാനം; ബെൽജിയം ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; ഗോൾ നേടിയത് തോമസ് മ്യുനിയറും എയ്ഡൻ ഹസാർഡും; സെമിയിൽ തോറ്റ വിഷമം മാറും മുൻപ് ഇംഗ്ലീഷ് ആരാധകരുടെ നെഞ്ച് പിളർത്തുന്ന മറ്റൊരു തോൽവി കൂടി; നന്നായി തുടങ്ങി മോശമായി അവസാനിപ്പിച്ചതിലെ നിരാശ മറച്ച് വെയ്ക്കാതെ നായകൻ ഹാരി കെയിൻ

ത്രീലയൺസിനെ വീണ്ടും തോൽപ്പിച്ച് റെഡ് ഡെവിൾസിന് ലോകകപ്പിൽ മൂന്നാം സ്ഥാനം; ബെൽജിയം ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; ഗോൾ നേടിയത് തോമസ് മ്യുനിയറും എയ്ഡൻ ഹസാർഡും; സെമിയിൽ തോറ്റ വിഷമം മാറും മുൻപ് ഇംഗ്ലീഷ് ആരാധകരുടെ നെഞ്ച് പിളർത്തുന്ന മറ്റൊരു തോൽവി കൂടി; നന്നായി തുടങ്ങി മോശമായി അവസാനിപ്പിച്ചതിലെ നിരാശ മറച്ച് വെയ്ക്കാതെ നായകൻ ഹാരി കെയിൻ

സ്പോർട്സ് ഡെസ്‌ക്‌

സെന്റ് പീറ്റേഴ്‌സ്ബർഗ്: ലോകകപ്പിലെ ലൂസേഴ്സ് സെമിയിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ബെൽജിയത്തിന് മൂന്നാം സ്ഥാനം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് റെഡ് ഡെവിൾസ് ത്രീ ലയൺസിനെ വീഴ്‌ത്തിയത്. ആദ്യ പകുതിയുടെ നാലാം മിനിറ്റിൽ തോമസ് മ്യുനിയറാണ് ബെൽജിയത്തിന് വേണ്ടി ആദ്യ ഗോൾ നേടിയത്.82ാം മിനിറ്റിൽ ക്യാപ്റ്റൻ എയ്ഡൻ ഹസാർഡ് ആണ് വിജയഗോൾ നേടിയത്.ഫ്രാൻസിനെതിരായ സെമി ഫൈനലിലേറ്റ തോൽവിയുടെ വാശി ബെൽജിയം ഇംഗ്ലണ്ടിനെതിരേ തീർക്കുകയായിരുന്നു. ഇംഗ്ലണ്ട് കളിയിൽ പൊരുതിനനോക്കിയെങ്കിലും ബെൽജിയം പ്രതിരോധത്തെ മറികടക്കാനായില്ല. ബെൽജിയത്തിന്റെ അതിവേഗ കൗണ്ടർഅറ്റാക്കിനു മുന്നിൽ ഇംഗ്ലണ്ട് പതറുക യായിരുന്നു. ഇംഗ്ലീഷ് ഗോൾ കീപ്പർ ജോർദാൻ പിക്‌ഫോർഡിന്റെ മികവാണ് ബെൽജിയത്തെ രണ്ട് ഗോളിൽ ഒതുക്കിയത്.

ബെൽജിയം ഗോളി കോട്വയുടെ ഗോൾ കിക്കിൽ നിന്നാണ് ആദ്യ ഗോളിന്റെ തുടക്കം. റൊമേലു ലുക്കാക്കു ഇടതുവിങിൽ നിന്നും ബോക്‌സിനുള്ളിലേക്ക് നൽകിയ മനോഹരമായ ത്രൂബോൾ ഇടതു മൂലയിലൂടെ ഓടിക്കയറിയ നാസർ ചാഡ്‌ലി ബോക്‌സിനു കുറുകെ ക്രോസ് ചെയ്തു. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ മ്യുനിയർ പന്ത് വലയിലേക്ക് ക്ലിനിക്കൽ ഫിനിഷ് ചെയ്യുകയായിരുന്നു.11ാം മിനിറ്റിൽ ബെൽജിയം ലീഡുയർത്തേണ്ടതായിരുന്നു ഇംഗ്ലീഷ് പ്രതിരോധത്തെ നിഷ്പ്രഭരാക്കി ലുക്കാക്കു നൽകിയ ത്രൂബോൾ ബോക്‌സിനുള്ളിൽ നിന്ന കെവിൻ ഡിബ്രുയ്‌ന്. എന്നാൽ ഡിബ്രുയ്‌നിന്റെ ഷോട്ട് ഗോൾകീപ്പർ പിക്‌ഫോർഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു

ഗോൾ മടക്കാൻ ഇംഗ്ലണ്ട് ചില നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും ബെൽജിയം ഗോളി കോട്വ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ബെൽജിയമാവട്ടെ കൗണ്ടർ അറ്റാക്കുകളിലൂടെ ഇംഗ്ലണ്ടിനെ നിരന്തരം പ്രതിരോധത്തിലാക്കുന്നു.ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റ് മുട്ടിയപ്പോൾ ഇംഗ്ലണ്ട് ബെൽജിയത്തോട് ഒരു ഗോളിന് തോറ്റിരുന്നു. സെമിയിൽ ബെൽജിയം ഫ്രാൻസിനോടും ഇംഗ്ലണ്ട് ക്രൊയേഷ്യയോടുമാണ് തോറ്റത്. മൂന്നാം സ്ഥാനം നേടി നാട്ടിലേക്ക് മടങ്ങാനുദ്ദേശിച്ച് തന്നെയാണ് ഇരു ടീമും മുന്നേറിയത്.

82ാം മിനിറ്റിൽ ക്യാപ്റ്റൻ ഈഡൻ ഹസാർഡാണ് ബെൽജിയത്തിനായി വലകുലുക്കിയത്.കൗണ്ടർ അറ്റാക്കിനൊടുവിൽ ഡിബ്രുയ്ൻ നൽകിയ ത്രൂബോളുമായി ഇടതുമൂലയിലൂടെ ഓടിക്കയറിയ ഹസാർഡ് ഗോളി പിക്ഫോർഡിനെയും നിസ്സഹായനാക്കി നിറയൊഴിക്കുകയായിരുന്നു.
56ാം മിനിറ്റിൽ ബെൽജിയത്തിന് ലീഡുയർത്താൻ അവസരം. കൗണ്ടർഅറ്റാക്കിനൊടുവിൽ ഡിബ്രുയ്ൻ ബോക്സിനുള്ളിലേക്ക് നൽകിയ മനോഹരമായ ത്രൂബോൾ ഓഫ് സൈഡ് കുരുക്കിൽപ്പെടാതെ ലുക്കാക്കു വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഗോളി പിക്ഫോർഡ് മുന്നോട്ട് കയറിവന്ന് പിടിയിലൊതുക്കി.

70ാം മിനിറ്റിൽ ഇംഗ്ലണ്ടിന് സമനില ഗോളിനുള്ള സുവർണാവസരം. റഷ്ഫോർഡിനൊപ്പം വൺ ടു വൺ ടച്ചുമായി കുതിച്ച എറിക് ഡയർ വലതുമൂലയിലൂടെ ബോക്സിനുള്ളിൽ പറന്നെത്തി. മുന്നോട്ട് കയറി വന്ന ഗോളി കോട്വയ്ക്ക് മുകളിലൂടെ ഡയർ പന്ത് ചിപ്പ് ചെയ്തെങ്കിലും ഗോൾലൈനിൽ വച്ച് ആൽഡർവെയ്റൾഡ് ഡൈവ് ചെയ്ത് പന്ത് ക്ലിയർ ചെയ്തു. സെമി ഫൈനലിൽ ഈ രണ്ട് ടീമുകൾ എത്തയത് പോലും വൻകിട ടീമുകളെ കവച്ച് വെയ്ക്കുന്ന പ്രകടനവുമായിരുന്നു. ജർമനി അർജന്റീന,ബ്രസീൽ സ്‌പെയിൻ എന്നിവർക്കെല്ലാം ലോകകപ്പ് നേരത്തെ അവസാനിച്ചപ്പോൾ ഈ ടീം നേടിയ മൂന്നാം സ്ഥാനത്തിന് കപ്പോളം തിളക്കമുണ്ട്. വരാനിരിക്കുന്ന ലോകകപ്പുകളിൽ പുതു ചരിത്രം കുറിക്കാനിരിക്കുന്നതേയുള്ളു എന്ന ഒരു സന്ദേശം കൂടിയാണ് ബെൽജിയം ഇംഗ്ലണ്ട, ക്രൊയേഷ്യ എന്നിവരുടെയൊക്കെ മുന്നേറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP