Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ പാർട്ടിക്ക് പങ്കെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല`; കൊലയാളി സംഘത്തെ സംരക്ഷിച്ചത് പാർട്ടിയെന്ന രീതിയിൽ ഉയരുന്നത് പച്ച കള്ളം മാത്രം; മുൻ എംഎൽഎയുടെ ഭാര്യ തന്നെ വിശദീകരണവുമായി രംഗത്ത്; ജെസിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

`അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ പാർട്ടിക്ക് പങ്കെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല`; കൊലയാളി സംഘത്തെ സംരക്ഷിച്ചത് പാർട്ടിയെന്ന രീതിയിൽ ഉയരുന്നത് പച്ച കള്ളം മാത്രം; മുൻ എംഎൽഎയുടെ ഭാര്യ തന്നെ വിശദീകരണവുമായി രംഗത്ത്; ജെസിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ സിപിഎം നേതാക്കളാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പാർട്ടി നേതാവും മുൻ എംഎ‍ൽഎയുമായ ജോൺ ഫെർണാണ്ടസിന്റെ ഭാര്യ ജെസി. അഭിമന്യുവിനെ നിഷ്ഠൂരം കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ സംഘത്തിന് പാർട്ടിയുമായി ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അവർ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കൊലപാതകികളെ സംരക്ഷിച്ചവർ ആരാണെന്ന് കണ്ടെത്തണമെന്നാണ് ആവശ്യപ്പെട്ടത്. കൊച്ചിയിൽ പാർട്ടി സംവിധാനങ്ങൾ ശക്തമായ രീതിയിലുള്ള സിപിഎം ഇക്കാര്യത്തിൽ ഇടപെടണം. മുഖ്യധാരാ പാർട്ടികളിൽ എസ്.ഡി.പി.ഐ നുഴഞ്ഞ് കയറിയിട്ടുണ്ടെങ്കിൽ അതത് പാർട്ടികൾ ഇക്കാര്യം ഇല്ലായ്മ ചെയ്യണം. തന്റെ പോസ്റ്റിനെ തെറ്റായി വ്യാഖ്യാനിച്ച് മുതലെടുപ്പ് നടത്തരുതെന്നും അവർ പറയുന്നു.അഭിമന്യുവിനെ കൊന്നവരെ സംരക്ഷിച്ചത് സിപിഎമ്മാണെന്ന് പാർട്ടി നേതാവിന്റെ ഭാര്യ അഭിപ്രായപ്പെട്ടതായി കാട്ടി ഇന്ന് രാവിലെ മുതൽ ചില കേന്ദ്രങ്ങൾ വൻ പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇക്കാര്യം വൻ വിവാദമായതോടെയാണ് ജെസി വിശദീകരണവുമായി രംഗത്തെത്തിയത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ ഇന്നലെ ഫോർട്ട് കൊച്ചി അമരാവതി ഗവണ്മേന്റ് യു.പി. സ്‌കൂളിന്റെ ഗ്രൗണ്ട് ഹിന്ദു തീവ്ര വാദി സംഘം കൈയേറിയതിന് എതിരെ ഒരു പോസ്റ്റ് ഇട്ടിരുന്നു... കൊച്ചിയിലെ രാഷട്രീയ പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഇടപെടുന്നില്ല എന്ന എന്റെ ഒരു ഉദ്യോഗസ്ഥ തല സുഹൃത്തുക്കളിൽ ഒരാളുടെ ആവലാതിയാണ് ഞാൻ fb യിൽ ഇട്ടത്... അദ്ദേഹം പറഞ്ഞതിൽ ശരിയുണ്ടെങ്കിൽ ... തെറ്റുകൾ തിരുത്തപ്പെടണം...
അഭിമന്യുവിനെ നിഷ്ഠൂരം കൊലപ്പെടുത്തിയ SDPI സംഘത്തിന് cpm-ന് .ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല ...
കൊലപാതകം കഴിഞ്ഞ് വന്നവരെ സംരംക്ഷിച്ചവർ ആരാണെന്ന് പാർട്ടി കണ്ടെത്തണം എന്നാണ് അദ്ദേഹം പറഞ്ഞത് ....
കൊച്ചിയിൽ CPM ശക്തമാണ്... ആ ശക്തി.. ഈ കൊലയാളി സംഘത്തെകണ്ടെത്തുന്നതിൽ .. ഇടപെടണം
SDPI - മുഖ്യധാരരാഷ്ട്രിയ പ്രസ്ഥാനങ്ങളിൽ നുഴഞ്ഞ് കയറിയിട്ടുണ്ടെങ്കിൽ അത് ഇല്ലായ്മ ചെയ്യേണ്ടത് അതത് രാഷട്രീയ പ്രസ്ഥാനങ്ങളാണ്.. അത്രയെ അദ്ദേഹം പറഞ്ഞുള്ളൂ... ഞാനും ...
ഈ പോസ്റ്റിനെ അഭിമന്യുവിനെ കൊന്നവരെ സംരക്ഷിച്ചത് സിപിഎം എന്ന വ്യാഖ്യാനം നടത്തി മുതലെടുപ്പ് വേണ്ട... മുതലെടുപ്പ് നടത്തുന്നവർ ഓർക്കുക... ഇക്വിലാബ് സിന്ദാബാദ്, cpm സിന്ദാബാദ് വർഗ്ഗീയത തുലയട്ടെ....എന്ന് ഒരിക്കൽ വിളിച്ചീട്ടുണ്ടെങ്കിൽ അത് ഇനിയും ഉറക്കെ തന്നെ വിളിക്കും...
അതുകൊണ്ട് എന്റെ fb പോസ്റ്റ് CPM - നെതിരെ പ്രചരണായുധമായ് SDPI സംഘം ഉപയോഗിക്കണ്ട..... ആ പോസ്റ്റ് ഞാൻ പിൻവലിക്കുന്നു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP