Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇരിട്ടിയിൽ എസ് ഡി പി ഐയക്ക് കൗൺസിലർമാരില്ല; പരിയാരത്ത് എസ് ഡി പി ഐ തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല; ഇരിട്ടി മുൻസിപ്പാലിറ്റിയും പരിയാരം പഞ്ചായത്തും പിന്നെ എങ്ങനെ എസ് ഡി പി ഐ പിന്തുണയോടെ ഇടതുപക്ഷം ഭരിക്കും? ലീഗ് ജനറൽ സെക്രട്ടറിയുടെ പ്രചരണം ശുദ്ധ അസംബന്ധം; കെപിഎ മജീദിനെതിരെ പ്രസ്താവനയുമായി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം

ഇരിട്ടിയിൽ എസ് ഡി പി ഐയക്ക് കൗൺസിലർമാരില്ല; പരിയാരത്ത് എസ് ഡി പി ഐ തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല; ഇരിട്ടി മുൻസിപ്പാലിറ്റിയും പരിയാരം പഞ്ചായത്തും പിന്നെ എങ്ങനെ എസ് ഡി പി ഐ പിന്തുണയോടെ ഇടതുപക്ഷം ഭരിക്കും? ലീഗ് ജനറൽ സെക്രട്ടറിയുടെ പ്രചരണം ശുദ്ധ അസംബന്ധം; കെപിഎ മജീദിനെതിരെ പ്രസ്താവനയുമായി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇരിട്ടി മുൻസിപ്പാലിറ്റിയും, പരിയാരം പഞ്ചായത്തും എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് സിപിഎം ഭരിക്കുന്നത് എന്ന ലീഗ് നേതൃത്വത്തിന്റെ പ്രചരണം ശുദ്ധഅസംബന്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

ഒരു പ്രമുഖ പത്രത്തിൽ മുസ്ലിം ലീഗിന്റെ ജനറൽ സെക്രട്ടറി കെ.പി.എ മജീദാണ് ഈ നുണപ്രചരണം നടത്തിയത്. ഇരിട്ടി നഗരസഭയിൽ ആകെ 33 സീറ്റുകളാണുള്ളത്. അതിൽ 30 സീറ്റുകളിൽ സിപിഐ.എമ്മും 3 സീറ്റുകളിൽ സിപിഐയുമാണ് മത്സരിച്ചിരുന്നത്. 13 സീറ്റുകളിൽ സിപിഐ.എം വിജയിച്ചു. മുസ്ലിം ലീഗ് 10 സീറ്റിലും കോൺഗ്രസ്സ് 5 സീറ്റിലും ബിജെപി 5 സീറ്റിലുമാണ് വിജയിച്ചത്.

തുടർന്ന് നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ നിലവിലുള്ള ചെയർമാന് 13 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ്സിന്റെ ചെയർമാൻ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗിലെ ചില അംഗങ്ങൾ വിട്ടുനിന്നതിനെത്തുടർന്നാണ് പി.പി.അശോകൻ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ എസ്.ഡി.പി.ഐക്ക് കൗൺസിലർമാരെയില്ല. നഗരസഭ തിരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ എസ്.ഡി.പി.ഐ മത്സരിച്ചിരുന്നു.

പരിയാരം പഞ്ചായത്തിൽ ആകെയുള്ള 18 സീറ്റിൽ സിപിഐ.എമ്മിന് 11 സീറ്റും മുസ്ലിം ലീഗിന് 4 ഉം കോൺഗ്രസ്സിന് 3 ഉം സീറ്റുകളാണുള്ളത്. ഇവിടെ എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടേയില്ല. ഇതാണ് വസ്തുത എന്നിരിക്കെ ആരെ കബളിപ്പിക്കാനാണ് മുസ്ലിം ലീഗ് നേതൃത്വം ഇത്തരമൊരു നുണപ്രചരണം നടത്തുന്നത്. തരാതരം പോലെ ആർ.എസ്.എസ്സുമായും, പോപ്പുലർഫ്രണ്ടുമായും വോട്ടും, സീറ്റും കച്ചവടം ചെയ്യുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. കോ-ലീ-ബി സഖ്യം കേരള ജനത മറന്നിട്ടില്ല എന്ന് ലീഗ് നേതൃത്വം ഓർമ്മിക്കണം. മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുമായി കൂട്ടുകെട്ടുണ്ടാക്കി അവരുടെ സ്ഥാനാർത്ഥിയെ പോലും പിൻവലിപ്പിച്ച നാണംകെട്ട നടപടിയാണ് ലീഗ് നേതൃത്വം ചെയ്തിരുന്നത്.

യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് എൻ.ഡി.എഫുകാർക്ക് എതിരായി പൊലീസ് ചാർജ്ജ് ചെയ്ത കേസുകൾ പിൻവലിക്കുന്നതിന് കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കൾ രേഖാമൂലം നൽകിയ കത്തുകൾ, ഈ തീവ്രവാദ ശക്തിയെ ലീഗ് നേതൃത്വം താലോലിച്ചതിന്റെ തെളിവാണ്. മാറാട് കലാപം എൻ.ഡി.എഫിന്റെ സൃഷ്ടിയാണെന്നറിഞ്ഞിട്ടും സിപിഎം പോലുള്ള രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കി ആർ.എസ്.എസ്സ് നേതൃത്വവുമായി കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നേരിട്ട് ചർച്ച നടത്തിയതും മുസ്ലിം ലീഗ് നേതൃത്വമാണ്. ഈ ചരിത്രമൊന്നും ജനങ്ങൾ മറന്നിട്ടില്ല എന്ന് ലീഗ് നേതൃത്വം മനസ്സിലാക്കുന്നത് നല്ലതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP