Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലീഗിന്റെ നേതാക്കളുടെ ചെലവിൽ റഷ്യയിൽ പോയിട്ട് സംഘപരിവാർ ചാനലിന് കാഴ്ചക്കാരെ ഉണ്ടാക്കുന്നു; ലീഗ് നേതൃത്വവും കുഞ്ഞാലിക്കുട്ടിയും മുൻകൈയെടുത്ത് അയച്ചിട്ട് ചെയ്യുന്നത് ചതി; ശമ്പളം നൽകാൻ പോലും കാശില്ലാത്തപ്പോൾ റഷ്യയിലേക്ക് ആളെ അയച്ചതിൽ ജീവനക്കാർക്കും പ്രിതഷേധം; ജനം ടിവിക്ക് വേണ്ടി വേൾഡ് കപ്പ് റിപ്പോർട്ടിങ് കമാൽ വരദൂറിനോട് ചന്ദ്രികയും പാർട്ടിയും വിശദീകരണം തേടും

ലീഗിന്റെ നേതാക്കളുടെ ചെലവിൽ റഷ്യയിൽ പോയിട്ട് സംഘപരിവാർ ചാനലിന് കാഴ്ചക്കാരെ ഉണ്ടാക്കുന്നു; ലീഗ് നേതൃത്വവും കുഞ്ഞാലിക്കുട്ടിയും മുൻകൈയെടുത്ത് അയച്ചിട്ട് ചെയ്യുന്നത് ചതി; ശമ്പളം നൽകാൻ പോലും കാശില്ലാത്തപ്പോൾ റഷ്യയിലേക്ക് ആളെ അയച്ചതിൽ ജീവനക്കാർക്കും പ്രിതഷേധം; ജനം ടിവിക്ക് വേണ്ടി വേൾഡ് കപ്പ് റിപ്പോർട്ടിങ് കമാൽ വരദൂറിനോട് ചന്ദ്രികയും പാർട്ടിയും വിശദീകരണം തേടും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ചന്ദ്രിക ദിനപ്പത്രത്തിന്റെ തലവൻ ജനം ടിവിക്ക് വേണ്ടി റഷ്യയിൽ നിന്ന് ലോകക്കപ്പ് ഫുഡ്ബോൾ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ മുസ്ലിം ലീഗ് നേതൃത്വവും ചന്ദ്രിക മാനേജ്മെന്റും വിശദീകരണം തേടും. ചന്ദ്രിക സീനിയർ എഡിറ്ററും കേരള പത്രപ്രവർ്ത്തകയൂണിയൻ സംസ്ഥാന പ്രസിഡണ്ടുമായ കമാൽവരദൂരാണ് സംഘപരിവാർ ചാനലായ ജനം ടിവിക്ക് വേണ്ടി വേൾഡ്കപ്പ് ഫുഡ്ബോൾ മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ റഷ്യയിലുള്ള കമാൽ വരദൂർ നാട്ടിലെത്തിയാലുടൻ പാണക്കാടെത്തി വിശദീകരണം നൽകാനാണ് നിർദ്ദേശം.

നിലവിൽ ചന്ദ്രികക്ക് വേണ്ടി വേൾഡ്കപ്പ് റിപ്പോർട്ട് ചെയ്യാൻ മാത്രമായി ഒരാളെ റഷ്യയിലേക്കയക്കാനുള്ള സാമ്പത്തിക സ്ഥിതി പത്രത്തിന്റെ മാനേജ്മെന്റിലില്ല. ആയതിനാൽ തന്നെ മുസ്ലിം ലീഗ് നേതൃത്വവും പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടി എംപി വ്യക്തിപരമായും പണംമുടക്കിയാണ് കമാൽവരദൂറിനെ റഷ്യയിലേക്കയച്ചത്. ഇത്തരത്തിൽ മുസ്ലിംലീഗിന്റെ പണംകൊണ്ട് റഷ്യയിൽ പോയയാൾ സംഘപരിവാർ ചാനലിന് വേണ്ടി വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനെതിരെ ലീഗ് പ്രവർത്തകർക്കിടയിൽ നിന്ന് വ്യാപകമായ പരാതികൾ ലീഗ് നേതൃത്വത്തിന് ലഭിച്ചിരുന്നു.

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ടും ചന്ദ്രിക പത്രത്തിന്റെ മാനേജ്മെന്റ് മുസ്ലിം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ മാനേജിഗ് ഡയറക്ടറുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ലീഗ് നേതൃത്വം വിശദീകരണം തേടിയത് എന്നാണ് വിവരം.

അതേ സമയം ശനി, ഞായർ തിയ്യതികളിൽ റഷ്യയിൽ നിന്ന് കമാൽ വരദൂർ ജനം ടിവിക്ക് വേണ്ടി നടത്തുന്ന പ്രത്യേക പരിപാടിക്ക് വൻപ്രചാണമാണ് ജനം ടിവി നൽകുന്നത്. മുതിർന്ന കളിയെഴുത്തുകാരനും ചന്ദ്രിക ദിനപ്പത്രത്തിന്റെ സീനിയർ എഡിറ്ററുമായ കമാൽ വരദൂർ ജനം ടിവിയിൽ എന്ന രീതിയിലാണ് ചാനൽ ഇതിന് പ്രചാരണം നൽകുന്നത്. പാണക്കാട് നിന്ന് തന്നെ നേതൃത്വം നൽകുന്ന ദർശന ടിവിക്ക് വേണ്ടി കമാൽ വരദൂറിനെ ഉപയോഗിക്കാമായിരുന്നു എന്ന അഭിപ്രായവും ലീഗിനും ദർശന ടിവിയുടെ ഉടമസ്ഥരായ ഇകെ സുന്നി വിഭാഗത്തിനുണ്ട്. ദർശന ടിവിക്ക് വേണ്ടിയും നിലവിൽ കമാൽവരദൂർ തന്നെയാണ് ലോകക്കപ്പ് വാർത്തകൾ നൽകുന്നത് എങ്കിലും ജനം ടിവിയിൽ പ്രത്യേക പരിപാടിയായി സംപ്രേഷണം ചെയ്യുന്നതും അതിനെ ചാനൽ വൻരീതിയിൽ പ്രചാരണം നൽകുന്നതുമാണ് ലീഗ് നേതൃത്വത്തെയും അണികളെയും പ്രകോപിപ്പിച്ചത്.

ലീഗിന്റെ നേതാക്കളുടെ ചെലവിൽ റഷ്യയിൽ പോയിട്ട് സംഘപരിവാർ ചാനലിന് കാഴ്ചക്കാരയുണ്ടാക്കിക്കൊടുക്കുന്നു എന്നാണ് പൊതുവിലുള്ള വികാരം. അതേ സമയം മാസാവസാനം കൃത്യമായി ശമ്പളം പോലും നൽകാനില്ലാതെ ചന്ദ്രിക ദിനപ്പത്രം ബുദ്ധിമുട്ടനുഭവിക്കുമ്പോൾ അത് പരിഹരിക്കാൻ ശ്രമിക്കാതെ ഇത്രയും തുകമുടക്കി കമാൽ വരദൂറിനെ റഷ്യയിലേക്കയച്ചതിൽ ചന്ദ്രിക ദിനപ്പത്രത്തിലെ ജീവനക്കാർക്കും പ്രതിഷേധമുണ്ട്. കഴിഞ്ഞ പെരുന്നാൾ ദിവസംപോലും ശമ്പളം കിട്ടാതെ ചന്ദ്രിക ജീവനക്കാർ സമരത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് ലക്ഷങ്ങൾ മുടക്കി ലീഗ് നേതൃത്വം കമാൽ വരദൂറിനെ റഷ്യയിലേക്കയച്ചത്.

എന്നാൽ മുസ്ലിം ലീഗിന്റെ പ്രതിഷേധമുള്ളതിനാൽ വരുംദിവസങ്ങളിൽ കമാൽ വരദൂർ ജനം ടിവിക്ക് വേണ്ടി നൽകുമോ എന്നതിൽ ഉറപ്പില്ലാത്തതിനാൽ ഇന്നലെ മുതൽ ചാനൽ നൽകിയിരുന്ന പരസ്യം നിർത്തിയിട്ടുണ്ട്. ജനം ടിവിയുമായി ഏതെങ്കിലും തരത്തിലുള്ള കരാറിലേർപ്പട്ടിട്ടുണ്ടോ എന്നതും സംബന്ധിച്ചും റഷ്യയിൽ നിന്നെത്തിയതിന് ശേഷം പാണക്കാടെത്തി വിശദീകരണം നൽകാൻ കമാൽ വരദൂറിന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP