Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭിന്നത രൂക്ഷമായപ്പോൾ കെസിഎയിൽ കൂട്ട രാജി; സെക്രട്ടറി സ്ഥാനം രാജിവെച്ച ജയേഷ് ജോർജ് ബിസിസിഐ പ്രതിനിധിയായി തുടരും; സാജൻ കെ വർഗീസ് പ്രസിഡന്റും ശ്രീജിത് നായർ സെക്രട്ടറിയും; ഭിന്നതിയില്ലെന്നും രാജി ലോധ കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമെന്നും കെസിഎ

ഭിന്നത രൂക്ഷമായപ്പോൾ കെസിഎയിൽ കൂട്ട രാജി; സെക്രട്ടറി സ്ഥാനം രാജിവെച്ച ജയേഷ് ജോർജ് ബിസിസിഐ പ്രതിനിധിയായി തുടരും; സാജൻ കെ വർഗീസ് പ്രസിഡന്റും ശ്രീജിത് നായർ സെക്രട്ടറിയും; ഭിന്നതിയില്ലെന്നും രാജി ലോധ കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമെന്നും കെസിഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെസിഎ സെക്രട്ടറി സ്ഥാനം ജയേഷ് ജോർജ് രാജിവെച്ചു.രൂക്ഷമായ ഭിന്നതയെതുടർന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷനിൽ കൂട്ടരാജി. കെ.സി.എ സെക്രട്ടറി ജയേഷ് ജോർജും സംഘടനയുടെ പ്രസിഡന്റും ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങളാണ് ശനിയാഴ്ച ചേർന്ന ജനറൽബോഡി യോഗത്തിൽ രാജി തീരുമാനം കൈക്കൊണ്ടത് സാജൻ കെ. വർഗീസാണ് പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി അഡ്വ. ശ്രീജിത് വി നായരെയും തെരഞ്ഞെടുത്തു.

കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ കോടികളുടെ ക്രമക്കേട് നടന്നെന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ച് മുൻ കെ.സി.എ സെക്രട്ടറി ടി.സി മാത്യുവിൽ നിന്ന് പണം തിരിച്ചുപിടിക്കാൻ ക്രിക്കറ്റ് ഓംബുഡ്‌സ്മാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയ ടി.സി മാത്യു, തനിക്കെതിരായ നീക്കത്തിന് പിന്നിൽ ജയേഷ് ജോർജാണെന്ന് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങളുടെ രാജി. സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ചെങ്കിലും ജയേഷ് ജോർജ് ബി.സി.സിഐ പ്രതിനിധിയായി തുടരും.

മാതൃഭൂമിയുടെ ജോയിന്റെ എംഡിയും മുൻ എം എൽ എയുമായ എംവി ശ്രേയാംസ് കുമാറും കെസിഎയുടെ തലപത്തെത്താൻ ആഗ്രഹിക്കുന്നുണ്ട്. തിരുവനന്തപുരം എംപിയായ ശശി തരൂരും ക്രിക്കറ്റിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇവരുടെ സാധ്യതകളെ തടയിടാനും ഇവരൊന്നും അടുത്ത കാലത്തൊന്നും കെസിഎ ഭാരവാഹിയാകാതിരിക്കാൻ കൂടി വേണ്ടിയാണ് ജയേഷ് ജോർജ് പക്ഷം കരുനീക്കം നടത്തിയിരുന്നത്. കെസിഎയിലേക്ക് ഉടൻ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. അതിന് മുന്നോടിയായി ഭരണ ഘടന പൊളിച്ചെഴുതാനും ശ്രമം നടന്നിരുന്നു. കെസിഎ പ്രസിഡന്റായി പത്തനംതിട്ടക്കാരൻ സാജൻ വര്ഗ്ഗീസിനെ കൊണ്ടു വരാനുള്ള നീക്കവും നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സെക്രട്ടറിയായി ആലപ്പുഴക്കാരൻ ശ്രീജിത്തിനേയും. തന്നെ പുറത്താക്കാൻ കരുക്കൾ നീക്കിയത് ശ്രീജിത്താണെന്ന് ടിസി മാത്യു ആരോപിച്ചിരുന്നു. ജയേഷ് ജോർജും ശ്രീജിത്തും തമ്മിലെ കൂട്ടുകെട്ട് തുറന്ന് കാണിക്കുകയും ചെയ്തു. ഇത് ശരിവയ്ക്കുന്ന തരത്തിൽ ശ്രീജിത്തിനെ തന്റെ പകരക്കാരനാക്കാനാണ് ജയേഷ് ജോർജ് കരുന്നീക്കം നടത്തിയതും ഇപ്പോൾ സ്ഥാനത്ത് എത്തിച്ചിരിക്കുന്നതും

എന്നാൽ ലോധ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് കെ.സി.എയുടെ വിശദീകരണം. ലോധ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ചത്തെ ജനറൽബോഡിയുടെ അജണ്ടയിലുണ്ടായിരുന്നു. കമ്മിറ്റി റിപ്പോർട്ട് പൂർണമായും നടപ്പിലാക്കാനാണ് ശനിയാഴ്ച ചേർന്ന ജനറൽബോഡി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് 9 വർഷം പൂർത്തിയാക്കിയ പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും രാജിവെച്ചതെന്നാണ് വിശദീകരണം. അതോടൊപ്പം തന്നെ മൂന്നു വർഷം പൂർത്തിയാക്കിയ സെക്രട്ടറി ജയേഷ് ജോർജും രാജിവെക്കുകയായിരുന്നു.

കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ കോടികളുടെ ക്രമക്കേട് നടന്നെന്ന് കഴിഞ്ഞ ദിവസം അന്വേഷണക്കമ്മീഷൻ കണ്ടെത്തിയിരുന്നു. കമ്മീഷന്റെ റിപ്പോർട്ട് പരിഗണിച്ച് ടി.സി മാത്യുവിൽ നിന്ന് പണം തിരിച്ചുപിടിക്കാനാണ് ക്രിക്കറ്റ് ഓംബുഡ്‌സ്മാൻ ഉത്തരവിട്ടത്. ഇതിനെതിരെയാണ് ടി.സി മാത്യു രംഗത്തെത്തിയതും തനിക്കെതിരായ നീക്കത്തിന് പിന്നിൽ ജയേഷാണെന്ന് ആരോപിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP