Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്നിഗ്ധ കുറ്റക്കാരിയെന്നും ഗവാസ്‌കർ നിരപരാധിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞു; ഐപിഎസ് ഓഫീസർമാർ അടക്കം പൊലീസ് സേന മുഴുവൻ എഡിജിപിക്കും മകൾക്കും എതിര്; എന്നിട്ടും പട്ടികവർഗ്ഗ പീഡന നിയമത്തെ ഭയന്ന് സ്നിഗ്ധയെ അറസ്റ്റ് ചെയ്യാൻ മടിച്ച് പൊലീസ്; ദൃക്സാക്ഷികൾ അനവധിയെങ്കിലും സാക്ഷി പറയാൻ ആരുമില്ല; സിസിടിവിയും കണ്ണടച്ചു; ചികിൽസാ വിവരം പുറത്തു വിട്ടതിന്റെ പേരിൽ എസ് പി ഫോർട്ട് ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുത്തേക്കും

സ്നിഗ്ധ കുറ്റക്കാരിയെന്നും ഗവാസ്‌കർ നിരപരാധിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞു; ഐപിഎസ് ഓഫീസർമാർ അടക്കം പൊലീസ് സേന മുഴുവൻ എഡിജിപിക്കും മകൾക്കും എതിര്; എന്നിട്ടും പട്ടികവർഗ്ഗ പീഡന നിയമത്തെ ഭയന്ന് സ്നിഗ്ധയെ അറസ്റ്റ് ചെയ്യാൻ മടിച്ച് പൊലീസ്; ദൃക്സാക്ഷികൾ അനവധിയെങ്കിലും സാക്ഷി പറയാൻ ആരുമില്ല; സിസിടിവിയും കണ്ണടച്ചു; ചികിൽസാ വിവരം പുറത്തു വിട്ടതിന്റെ പേരിൽ എസ് പി ഫോർട്ട് ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുത്തേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:എഡിജിപിയുടെ മകൾ സ്നിഗ്ധയ്ക്കെതിരായ പൊലീസുകാരൻ ഗവാസ്‌കറുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമ ഘട്ടത്തിൽ. ഗവാസ്‌കറുടെ പരാതി ശരിയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. എന്നാൽ സാക്ഷി പറയാൻ ആരുമില്ലാത്തതു കൊണ്ട് തന്നെ സ്നിഗ്ധയെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. ഗവാസ്‌കറുടെ പരാതി തെളിയിക്കാൻ പോന്ന സിസിടിവി ദൃശ്യങ്ങളും കിട്ടിയില്ല. ഈ സാഹചര്യത്തിൽ സ്നിഗ്ധയെ അറസ്റ്റ് ചെയ്യുന്നത് വലിയ നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. പട്ടികവർഗ്ഗ നിയമപ്രകാരമാണ് ഗവാസ്‌കറിനെതിരെ സ്നിഗ്ധ പരാതി നൽകിയിരിക്കുന്നത്. ഇത് കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ഒഴിവാക്കുന്നത്. പൊലീസ് സേന മുഴുവൻ ഗവാസ്‌കറിനൊപ്പം ആണെങ്കിലും ഇത്തരത്തിലൊരു നിലപാട് എടുക്കേണ്ടി വരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞു.

പട്ടികവർഗ്ഗ പ്രകാരമാണ് സ്നിഗ്ധയുടെ പരാതി. ഇത് പ്രകാരം കേസെടുക്കുകയോ നടപടിയെടുക്കുകയോ ചെയ്തില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന സുപ്രീംകോടതി ഉത്തരവുണ്ട്. ഗവാസ്‌കറിനെതിരെ സ്നിഗ്ധയുടെ ആരോപണങ്ങളിൽ കഴമ്പില്ലെങ്കിലും അത് തള്ളിക്കളയാൻ പറ്റുന്ന സാക്ഷി മൊഴിയൊന്നും കിട്ടിയിട്ടില്ല. സംഭവം നടക്കുമ്പോൾ നിരവധി പേർ അവിടെ ഉണ്ടായിരുന്നു. എന്നാൽ ആരും ഒന്നും പറയാൻ തയ്യാറല്ല. സ്നിഗ്ധയെ കൊണ്ടു പോയ ഓട്ടോ റിക്ഷാ ഡ്രൈവറും മറഞ്ഞിരിക്കുകയാണ്. സിസിടിവിയിലും ഇതൊന്നും പതിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സ്നിഗ്ധയെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. അതിനിടെ കേസിന് നാടകീയ വഴത്തിരിവും ഉണ്ടായി എന്നാണ് സൂചന. സ്നിഗ്ധ എസ് പി ഫോർട്ട ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ഈ ചികിൽസാ വിവരങ്ങൾ പുറത്തുവരികയും ചെയ്തു. ഈ സാഹചര്യത്തിൽ ഡോക്ടർ കേസിൽ പ്രതിയാകും.

ഗവാസ്‌കർ തന്നെ അധിക്ഷേപിച്ചെന്നും ആക്രമിച്ചുവെന്നുമാണ് പൊലീസിന് സ്നിഗ്ധ നൽകിയ മൊഴി. എന്നാൽ ഡോക്ടർ രേഖപ്പെടുത്തിയത് ഓട്ടോ തട്ടി പരിക്കേറ്റെന്നും. ഇത് മാധ്യമങ്ങളിൽ വരികയും അത് എഡിജിപിയുടെ മകൾക്ക് തിരിച്ചടിയാവുകയും ചെയ്തു. എന്നാൽ ഡോക്ടറോട് അങ്ങനെ പറഞ്ഞില്ലെന്നാണ് സ്നിഗ്ധയുടെ നിലപാട്. പട്ടിക വർഗ്ഗക്കാരിയായ തന്നെ മോശക്കാരിയാക്കാൻ വേണ്ടി ഡോക്ടർ കള്ളം പറയുന്നുവെന്നാണ് സ്നിഗ്ധ പൊലീസിനോട് വിശദീകരിക്കുന്നത്. അതുകൊണ്ട് തന്നെ തെറ്റായ രീതിയിൽ സ്നിഗ്ധയെ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ഡോക്ടർക്കെതിരെ പട്ടികവർഗ്ഗ നിയമപ്രകാരം പൊലീസ് കേസെടുത്തേക്കും. ഡോക്ടറെ അറസ്റ്റ് ചെയ്താൽ അത് വലിയ വിവാദമാകുമെന്ന് പൊലീസിന് അറിയാം. അതുകൊണ്ട് കരുതലോടെയാണ് നീക്കങ്ങൾ.

അതിനിടെ എഡിജിപിക്കെതിരെ അനൗദ്യോഗികമായി നിരവധി പരാതികൾ ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. ഇതിൽ ആരും ഔദ്യോഗികമായി പരാതി നൽകാൻ തയ്യാറുമല്ല. എഡിജിപിയുടെ മർദ്ദനം പോലും ക്യാമ്പ് ഫോളോവർമാർ പരാതിയായി നൽകുന്നു. ഈ സാഹചര്യത്തിൽ പൊലീസ് സേനയിൽ എഡിജിപിക്ക് വലിയ പിന്തുണ ഇല്ല. അപ്പോഴും സ്നിഗ്ധയെ അറസ്റ്റ് ചെയ്യാൻ പറ്റാത്ത തരത്തിലെ കുരുക്കാണ് പൊലീസിന് മുന്നിലുള്ളത്. കോടതി മുൻ കൂർ ജാമ്യം നിഷേധിച്ചാൽ പോലും സ്നിഗധയെ പൊലീസ് അറസ്റ്റ് ചെയ്യാൻ ഇടയില്ല. ഗവാസ്‌കറെ സ്നിഗ്ദ മർദ്ദിക്കുന്നത് കണ്ടുവെന്ന സാക്ഷിമൊഴി ഇല്ലാത്തതാണ് ഇതിന് കാരണം. ഗവാസ്‌കറിനെതിരായ പട്ടികവർഗ്ഗ പരാതിയിലും പൊലീസിന് തെളിവില്ല. എന്നാൽ ഡോക്ടർ തന്നെ അപമാനിക്കാൻ വേണ്ടി മെഡിക്കൽ റിപ്പോർട്ട് വ്യാജമായി ചമച്ചുവെന്ന വാദം അംഗീകരിക്കാൻ തെളിവുകൾ ഏറെയുള്ള സാഹചര്യവും. ഇത് ക്രൈംബ്രാഞ്ചിനേയും കുഴയ്ക്കുന്നുണ്ട്.

സ്‌നിഗ്ധ പൊലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ചെന്ന കേസിൽ ദൃക്‌സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറെ കാണാനില്ലെന്നതാണ് ക്രൈംബ്രാഞ്ചിനെ കുഴക്കുന്നത്. സംഭവത്തിലെ ഏകദൃക്‌സാക്ഷിയായ ഈ തിരുവനന്തപുരം സ്വദേശിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നാണു ക്രൈംബ്രാഞ്ച് ഭാഷ്യം. സംഭവശേഷം ഇയാളുടെ ഓട്ടോയിലാണു സ്‌നിഗ്ധ തലസ്ഥാനത്തെ എസ്‌പി. ഫോർട്ട് ആശുപത്രിയിൽ ചികിത്സയ്ക്കായി പോയത്. ഓട്ടോ ഡ്രൈവറെ കണ്ടെത്തിയാലേ കേസിൽ തുമ്പുണ്ടാക്കാൻ കഴിയൂവെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ ഹൈക്കോടതി നിലപാട് ഗവാസ്‌കർക്ക് അനുകൂലമാണ്. സ്‌നിഗ്ധയുടെ എതിർപരാതിയിൽ ഗവാസ്‌കറുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി, എ.ഡി.ജി.പിയുടെ മകൾക്കു പ്രത്യേകപരിഗണനയില്ലെന്നും വ്യക്തമാക്കി. സ്‌നിഗ്ധയുടെ പരാതി പട്ടികജാതി കമ്മിഷനും പരിഗണിക്കുന്നുണ്ട്.

സ്നിഗ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു പൊലീസ് ഡ്രൈവറെ മർദിച്ച കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലായിരുന്നു ഈ പരാമർശം.എഡിജിപിയുടെ മകൾ എന്തിനാണ് അറസ്റ്റിനെ ഭയപ്പെടുന്നത്. കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകൾ. എല്ലാ പൗരനുമുള്ള അവകാശം മാത്രമേ എഡിജിപിയുടെ മകൾക്കും ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയണമെന്ന ആവശ്യത്തെ സർക്കാർ ശക്തമായി എതിർത്തു. ഹർജിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും കോടതി തള്ളി. ഹർജി വീണ്ടും അടുത്ത വ്യാഴാഴ്ച പരിഗണിക്കും. ഇതിന് ശേഷം മാത്രമേ ഇനി ഈ കേസിൽ ക്രൈംബ്രാഞ്ച് തുടർ നടപടികൾ എടുക്കൂ.

താൻ നിരപരാധിയാണെന്നും ഇരയായ തന്നെ പ്രതി ചേർത്തിരിക്കുകയാണെന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. ഡ്രൈവർ ഗവാസ്‌കർക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നു. ഔദ്യോഗികവാഹനം ഓടിക്കുന്നതിൽനിന്ന് പിന്മാറണമെന്ന് ഗവാസ്‌കറോട് ജൂൺ 13ന് സുധേഷ് കുമാർ ആവശ്യപ്പെട്ടിരുന്നുവെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ 14ാം തിയതി വീണ്ടും ഗവാസ്‌കർ വാഹനവുമായി എത്തുകയായിരുന്നു. ഇക്കര്യങ്ങളെല്ലാം തർക്കത്തിന് ഇടയാക്കിയതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവ ദിവസം മ്യൂസിയം ഭാഗത്ത് തങ്ങളെ ഇറക്കിയ ശേഷം സുധേഷ് കുമാറിന്റെ ഓഫീസിലേക്ക് പൊയ്ക്കോളാൻ ഗവാസ്‌കറിനോട് പറഞ്ഞിരുന്നു. എന്നാൽ വ്യായാമം കഴിഞ്ഞ് മടങ്ങിവന്നപ്പോഴും ഗവാസ്‌കർ അവിടെ തന്നെയുണ്ടായിരുന്നു.

എന്തുകൊണ്ട് മടങ്ങിപ്പോയില്ലെന്ന് ചോദിച്ചപ്പോൾ ഗവാസ്‌കർ ക്ഷോഭിച്ച് സംസാരിച്ചെന്നും എഡിജിപിയുടെ മകൾ ഹർജിയിൽ പറയുന്നു. ഗവാസ്‌കറിന്റെ ഭാഗത്തുനിന്നാണ് മോശം പെരുമാറ്റമുണ്ടായത്. ജാതിപ്പേര് വിളിച്ച് തന്നെ ഗവാസ്‌കർ ആക്ഷേപിച്ചെന്നും ഹർജിക്കാരി ആരോപിച്ചിട്ടുണ്ട്. അതിനിടെ ഗവാസ്‌കറെ മർദ്ദിച്ച കേസിൽ എഡിജിപി സുധേഷ് കുമാറിന്റെ മകൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെന്ന് തെളിഞ്ഞതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ടെലിഫോൺ രേഖകളിൽ നിന്നാണ് ഇത് വ്യക്തമായതെന്നും കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ ധരിപ്പിച്ചു. പക്ഷേ തെളിവില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ സാക്ഷി മൊഴി കിട്ടിയില്ലെങ്കിൽ ക്രൈംബ്രാഞ്ച് ഭാവിയിൽ കേസ് റഫർ ചെയ്യാനാണ് സാധ്യത.

ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവും കോടതി ഒരു മാസത്തേക്ക് കൂടി നീട്ടി. എഡിജിപിയുടെ മകൾ തനിക്കെതിരെ നൽകിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കർ നൽകിയ ഹർജി പരിഗണിക്കുന്നത് കോടതി ജൂലായ് 17ലേക്ക് മാറ്റിയിട്ടുമുണ്ട്. എഡിജിപിയുടെ മകളുടെ മർദ്ദനത്തിൽ പരുക്കേറ്റ ഗവാസ്‌കർ ചികിൽസ തേടിയിരുന്നു. മർദ്ദനത്തിൽ അദ്ദേഹത്തിന്റെ കഴുത്തിലെ കശേരുക്കൾക്ക് പരുക്കേറ്റുവെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവരികയും ചെയ്തിരുന്നു. സംഭവത്തിൽ ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയായിരുന്നു. തൊട്ടുപിന്നാലെ ഗവാസ്‌കർക്കെതിരെ പരാതിയുമായി എഡിജിപിയുടെ മകളും രംഗത്തെത്തിയിരുന്നു. എന്നാൽ താൻ നൽകിയ പരാതി ദുർബലപ്പെടുത്താനാണ് തനിക്കെതിരെ പരാതിയുമായി പോകുന്നതെന്നു കാണിച്ച

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP