Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസ് വണ്ടി അടുത്തുവന്ന് നിർത്തി കൂട്ടുകാരികളോട് എരുമേലിയിലേക്കുള്ള വഴി ചോദിച്ചു; പിന്നെ ആരാണെന്നും മറ്റും എന്നോടായി ചോദ്യം; ആദ്യമൊന്ന് ഭയന്നു; പൊലീസ് പോയപ്പോൾ കൂട്ടുകാരികളാണ് പറഞ്ഞത് നിന്നെ കണ്ടാൽ ജസ്‌നയാണെന്ന് തോ്ന്നുമെന്ന്: ജസ്‌നയോടുള്ള സാദൃശ്യവും അതേ കണ്ണടയും പല്ലിൽ കമ്പികെട്ടിയതും വിനയായി അലീഷ

പൊലീസ് വണ്ടി അടുത്തുവന്ന് നിർത്തി കൂട്ടുകാരികളോട് എരുമേലിയിലേക്കുള്ള വഴി ചോദിച്ചു; പിന്നെ ആരാണെന്നും മറ്റും എന്നോടായി ചോദ്യം; ആദ്യമൊന്ന് ഭയന്നു; പൊലീസ് പോയപ്പോൾ കൂട്ടുകാരികളാണ് പറഞ്ഞത് നിന്നെ കണ്ടാൽ ജസ്‌നയാണെന്ന് തോ്ന്നുമെന്ന്: ജസ്‌നയോടുള്ള സാദൃശ്യവും അതേ കണ്ണടയും പല്ലിൽ കമ്പികെട്ടിയതും വിനയായി അലീഷ

മറുനാടൻ മലയാളി ബ്യൂറോ

മുണ്ടക്കയം: മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജസ്‌ന എന്ന വിദ്യാർത്ഥിനിക്ക് വേണ്ടിയുള്ള തിരച്ചിൽ നാടൊട്ടുക്കും നടക്കുമ്പോൾ പെട്ടെന്ന് കൺമുന്നിൽ അതേപോലൊരു പെൺകുട്ടി. കാണുന്നവർ ആരായാലും അന്തിച്ചുപോകും. മുഖസാദൃശ്യവും കണ്ണടയുമെല്ലാം അതുപോലെ. ചിരിക്കുമ്പോൾ പല്ലിൽ കമ്പികെട്ടിയതുകൂടെ കണ്ടാൽ ഒറ്റനോട്ടത്തിൽ ജസ്‌ന തന്നെ. മുണ്ടക്കയം സ്വദേശി അലീഷ ഇങ്ങനെയൊരു രൂപസാദൃശ്യത്തിന്റെ പേരിൽ വെട്ടിലായിരിക്കുകയാണ്. ഒരാളെപ്പോലെ ഏഴുപേർ ഉണ്ടെന്നൊക്കെ പറയുമെങ്കിലും ഇത്രയ്ക്കും സാദൃശ്യമോ എന്ന് ആർക്കും തോന്നിപ്പോകും. ജസ്‌നയെ അന്വേഷിക്കുന്നതിനിടെ പൊലീസ് പോലും ഒന്നു സംശയിച്ചു എന്നു പറയുന്നതിലും തെറ്റില്ല.

അലീഷ തന്നെ ഇങ്ങനെയൊരു സാദൃശ്യത്തെപ്പറ്റി അറിയുന്നത് പൊലീസ് വണ്ടി അടുത്തുവന്ന് നിന്നപ്പോഴാണ്. മൂന്നാഴ്ച മുമ്പ്് ഉമ്മ ംലത്തും കൂട്ടുകാർക്കുമൊപ്പം വരുന്നതിനിടയിലാണ് പൊലീസ് ജീപ്പ് തങ്ങളുടെയടുത്തു നിർത്തുന്നത്. വാഹനത്തിൽ നിന്നിറങ്ങിയ പൊലീസുകാർ കൂട്ടുകാരികളോട് ഏരുമേലിയിലേക്കുള്ള വഴി ചോദിച്ചു. പിന്നീട് തന്റെയടുത്തെത്തി തന്റെ വിവരങ്ങൾ ചോദിച്ചു. ആദ്യം ഭയന്നെങ്കിലും പിന്നീടാണ് കാര്യം മനസ്സിലായി. പൊലീസ് പോയപ്പോഴാണ് കൂട്ടുകാർ കാര്യങ്ങൾ പറയുന്നത്. രൂപ സാദൃശ്യത്തിനൊപ്പം ജെസ്‌ന ധരിക്കുന്ന കണ്ണടയും പല്ലിൽ കമ്പിയിട്ടതുമെല്ലാം നോക്കിയാൽ ഒറ്റനോട്ടത്തിൽ അലീഷ ജസ്‌ന തന്നെ.

ഈ സാദൃശ്യം അലീഷയ്ക്കു വിനയായിരിക്കുകയാണ് ഇപ്പോൾ. ജസ്‌നയെ മുണ്ടക്കയം ഭാഗത്ത് കണ്ടെന്നും മറ്റും പ്രചരിച്ചതോടെ ജസ്‌നയോടു രൂപസാദൃശ്യമുള്ള അലീഷയ്ക്ക് ഇപ്പോൾ പുറത്തിറങ്ങാൻ പ്റ്റാത്ത അവസ്ഥയായി. മുക്കൂട്ടുതറയിൽ നിന്നു കാണാതായ ജെസ്‌ന മുണ്ടക്കയം മേഖലയിൽ ഉണ്ടന്ന പ്രചരണം വ്യാപകമാവുകയും ചെയ്തതോടെ കണ്ടുമുട്ടുന്നവരെല്ലാം നോക്കുന്നത് സംശയത്തിന്റെ മുൾമുനയോടെ. ഇതോടെ വലിയ വിഷമത്തിലാണ് മുണ്ടക്കയം വെള്ളനാടി സ്വദേശി അലീഷ്.

മുണ്ടക്കയം ടൗണിൽ തട്ടമിട്ട ജെസ്‌നയെ സിസിടിവി ദൃശ്യത്തിൽ കണ്ടെന്നു പത്ര വാർത്തകൂടി വന്നതോടെ അലീഷ സ്വന്തം നാട്ടിൽതന്നെ 'നോട്ടപ്പുള്ളി' ആയി. കോരുത്തോട് സികെഎം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ്ടു പാസായതാണ് അലീഷ. ഇപ്പോൾ ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുകയാണ് ഈ പെൺകുട്ടി. മുണ്ടക്കയം, ചാച്ചിക്കവലയിൽ സൈനുലാബ്ദീൻ-റംലത്ത് ദമ്പതികളുടെ മകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP