Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഫ്‌സൽ ഗുരു അനുസ്മരണ പരിപാടിയിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണം: കനയ്യ കുമാറിനും ഉമർ ഖാദിനും എതിരായ അച്ചടക്ക നടപടി ജെഎൻയു ഉന്നതതല കമ്മിറ്റി ശരിവച്ചു; അംഗീകരിച്ചത് ഉമർ ഖാലിദിനെ പുറത്താക്കാനും കനയ്യയ്ക്ക് പിഴ ചുമത്താനുമുള്ള അച്ചടക്ക സമിതി തീരുമാനം

അഫ്‌സൽ ഗുരു അനുസ്മരണ പരിപാടിയിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണം: കനയ്യ കുമാറിനും ഉമർ ഖാദിനും എതിരായ അച്ചടക്ക നടപടി ജെഎൻയു ഉന്നതതല കമ്മിറ്റി ശരിവച്ചു; അംഗീകരിച്ചത് ഉമർ ഖാലിദിനെ പുറത്താക്കാനും കനയ്യയ്ക്ക് പിഴ ചുമത്താനുമുള്ള അച്ചടക്ക സമിതി തീരുമാനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:അഫ്‌സൽ ഗുരു അനുസ്മരണ പരിപാടിയിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിക്കപ്പെട്ട ഉമർ ഖാലിദിനും കനയ്യ കുമാറിനുമെതിരായ അച്ചടക്ക നടപടി ജെഎൻയു ഉന്നതതല അന്വേഷണ കമ്മിറ്റി ശരി വച്ചു. ജെ.എൻ.യു സ്റ്റുഡന്റ്‌സ് യൂനിയൻ മുൻ പ്രസിഡന്റാണ്് കനയ്യ കുമാർ. ഉമർഖാലിദിനെ ഒരു സെമസ്റ്ററിൽ നിന്ന് നീക്കം ചെയ്യുകയും 20,000 രൂപ പിഴയും ചുമത്തുകയും കനയ്യകുമാറിന് 10,000 രൂപ പിഴയും ചുമത്തുകയുമാണ് അച്ചടക്ക സമിതി ചെയ്തത്.

2016 ഫെബ്രുവരി ഒമ്പതിന് സർവകലാശാലയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരടക്കം 15 പേർക്കെതിരെ ജെ.എൻ.യു അച്ചടക്ക സമിതി സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരെ വിദ്യാർത്ഥികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് നടപടി റദ്ദാക്കിയ ജഡ്ജി വി.കെ. റാവു, വിദ്യാർത്ഥികളുടെ വാദം കേൾക്കുകയും റെക്കോഡുകൾ പരിശോധിക്കാൻ അവസരം നൽകുകയും ചെയ്ത ശേഷം ആറാഴ്ചക്കകം വിഷയത്തിൽ പുതിയ തീരുമാനമെടുക്കാൻ അപ്പേലറ്റ് അഥോറിറ്റിക്ക് നിർദ്ദേശം നൽകി.
കനയ്യ കുമാർ, ഉമർ ഖാലിദ് എന്നിവരെ കൂടാതെ മുജീബ് ഗാട്ടൂ, അനിബർ ഭട്ടാചാര്യ എന്നിവരടക്കം 14 പേർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററിലേക്ക് ക്യാമ്പസിൽ് നിന്നു പുറത്താക്കി. അശുതോഷിന് ജെ.എന്.യു. ഹോസ്റ്റലില് ഒരു വർഷത്തേക്ക് വിലക്കും ഏർ്‌പ്പെടുത്തിയിട്ടുണ്ട്.

പാർലമെന്റ് ആക്രമണ കേസിൽ അഫ്‌സൽ ഗുരു തൂക്കിലേറ്റപ്പെട്ടതുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ നടന്ന പരിപാടിയിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട പൊലീസ് കേസിൽ കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർക്ക് ജാമ്യം അനുവദിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP