Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹമടക്കമുള്ള പ്രധാന ചടങ്ങുകൾ വരെ മാറ്റിവെച്ച് ബ്രിട്ടീഷുകാർ കാത്തിരിക്കുന്നു; പൊതു സ്ഥലങ്ങളിൽ ബിഗ്‌സ്‌ക്രീൻ ഒരുക്കി സ്വീഡനുമായുള്ള പോരാട്ടം കാണാൻ കാത്തിരിക്കുന്നത് ഒരുകോടിയോളം ആരരാധകർ

വിവാഹമടക്കമുള്ള പ്രധാന ചടങ്ങുകൾ വരെ മാറ്റിവെച്ച് ബ്രിട്ടീഷുകാർ കാത്തിരിക്കുന്നു; പൊതു സ്ഥലങ്ങളിൽ ബിഗ്‌സ്‌ക്രീൻ ഒരുക്കി സ്വീഡനുമായുള്ള പോരാട്ടം കാണാൻ കാത്തിരിക്കുന്നത് ഒരുകോടിയോളം ആരരാധകർ

രനൂറ്റാണ്ടിനുശേഷം ബ്രിട്ടനിലേക്ക് ലോകകപ്പ് ഫുട്‌ബോൾ കിരീടമെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇംഗ്ലണ്ടിലെ ഫുട്‌ബോൾ ആരാധകർ. ശനിയാഴ്ച സ്വീഡനെ ക്വാർട്ടർ ഫൈനലിൽ നേരിടുന്ന ഇംഗ്ലണ്ടിന് ഫൈനൽവരെ വഴി സുഗമമാണെന്നും അവർ കരുതുന്നു. വിഖ്യാത താരം ഗാരി ലിനേക്കറിനുശേഷം ഹാരി കെയ്‌നിലൂടെ ഇംഗ്ലണ്ടിന് മറ്റൊരു ലോകകപ്പ് ടോപ്‌സ്‌കോററെ ലഭിക്കുമെന്നും അവർ വിശ്വസിക്കുന്നു.

ഒരു കോടിയിലേറെ വരുന്ന ആരാധകരാണ് ശനിയാഴ്ചത്തെ സൂപ്പർ പോരാട്ടത്തിനായി മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് കാത്തിരിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാരംഭിക്കുന്ന മത്സരം കാണുന്നതിന് മിക്കയിടത്തും പൊതുസ്ഥലങ്ങളിൽ ബിഗ് സ്‌ക്രീൻ സ്ഥാപിച്ച് ഫാൻ സോണുകൾ ഒരുക്കിയിട്ടുണ്ട്. കടുത്ത ചൂടും ആരാധകരുടെ ആവേശത്തെ തളർത്തില്ലെന്നാണ് കരുതുന്നത്. ലോകകപ്പ് ക്വാർട്ടർ ഫൈനലിന്റെ അതേ സമയത്ത് ലണ്ടനിൽ പ്രൈഡ് പരേഡും നടക്കുന്നുണ്ട്. ഇത് ആരാധകർ എങ്ങനെ സ്വീകരിക്കുമെന്ന സംശയവുമുണ്ട്.

മിക്കവരും വീക്കെൻഡിലെ എല്ലാ പരിപാടികളും മാറ്റിവെച്ച് മത്സരം കാണുന്നതിനായി തയ്യാറെടുത്തിരിക്കുകയാണ്. കൊളംബിയക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ഷൂട്ടൗട്ട് നിർഭാഗ്യം കൂടി അകന്നതോടെ ഇംഗ്ലണ്ടിന് ഇക്കുറി മികച്ച സാധ്യതയാണുള്ളതെന്ന് അവർ കരുതുന്നു. സ്വീഡനെ ക്വാർട്ടറിൽ തോൽപിച്ചാൽ, സെമിയിൽ ക്രൊയേഷ്യയോ റഷ്യയോ ആയിരിക്കും എതിരാളിയായി വരിക. അതും വലിയ പ്രശ്‌നമാകില്ലെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. ഫൈനൽവരെയുള്ള വഴി തെളിഞ്ഞതോടെ, കിരീടം അപ്രാപ്യമല്ലെന്നും അവർ വിലയിരുത്തുന്നു.

ലണ്ടനിൽത്തന്നെ പലയിടത്തും ബിഗ് സ്‌ക്രീനിൽ കളി പ്രദർശിപ്പിക്കുന്നുണ്ട്. കാംഡെൻ മാർക്കറ്റ്, എൻചാന്റഡ് ഗാർൻ,, വാട്ടർ പോയറ്റ്, സ്‌കൈലൈറ്റ്, ബോക്‌സ്പാർക്ക് ഷോർഡിച്ച്, പിച്ച് സ്ട്രാറ്റ്ഫഡ്, ഫ്‌ളാറ്റ് അയൺ സ്‌ക്വെയർ, പോപ്പ് ബ്രിക്സ്റ്റ്ൺ, ഈലിങ് പാർക്ക് ടവേൺ, വാട്ടർവേ, ഗ്രാഫ്റ്റൺ ആംസ്, ബഡ് ബോട്ട്, സ്ട്രീറ്റ് ഫുഡ് ഗാർഡൻ, നെവർലൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഔട്ട്‌ഡോർ ഫാൻ സോണുകൾ ഒരുക്കിയിട്ടുണ്ട്. ഇവിടെയൊക്കെ ആയിരക്കണക്കിന് ആരാധകർ തമ്പടിക്കുമെന്നാണ് കരുതുന്നത്.

റഷ്യയിലേക്ക് പോകാൻ തിടുക്കംകൂട്ടി ആരാധകർ

മത്സരം നടക്കാൻ ഒരുദിവസം മാത്രമേ ശേഷിക്കുന്നുള്ളൂവെങ്കിലും റഷ്യയിൽപ്പോയി വിജയമാഘോഷിക്കാൻ തിരക്കുകൂട്ടുകയാണ് ആരാധകരിലേറെയും. കുറഞ്ഞത് 1200 പൗണ്ടെങ്കിലും വേണ്ട യാത്രയ്ക്കായി ഒട്ടേറെപ്പേരാണ് വിസ അപേക്ഷ നൽകി കാത്തിരിക്കുന്നത്. ലണ്ടനിൽനിന്ന് മത്സരം നടക്കുന്ന സമാറയിലെ കുരുമോച്ച് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് 28,000 പൗണ്ട് ചെലവേറുന്ന യാത്രയ്ക്കും ആവശ്യക്കാരുണ്ടെന്നതാണ് ശ്ര്‌ദ്ധേയമായ വസ്തുത.

കൊളംബിയയുമായുള്ള പ്രീക്വാർട്ടർ മത്സരം രണ്ടേകാൽക്കോടിയേളം പേർ ടി.വിയിലൂടെയും മറ്റും കണ്ടുവെന്നാണ് കണക്ക്. ഹാരി രാജകുമാരനും മേഘൻ മെർക്കലും തമ്മിലുള്ള വിവാഹം ടിവിയിലൂടെ കണ്ടതിനെക്കാൾ അമ്പതുലക്ഷത്തോളം അധികമാണിത്. ജോലി സമയത്താണ് മത്സരം നടക്കുന്നതെന്നാണ് പലരെയും അലട്ടുന്നകാര്യം. ഇപ്പോൾത്തന്നെ പലരും ലീവ് എടുക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ആലോചിച്ചുതുടങ്ങിയിട്ടുണ്ട്. ഒട്ടേറെപ്പേർ അസുഖം ബാധിച്ച് ലീവെടുക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP