Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

1993 നു ശേഷം മാത്രം രൂപം കൊണ്ട് പല പേരുകളിലായി പ്രവർത്തിക്കുന്ന എൻ ഡി എഫ് എന്ന തീവ്രവാദികൾ കേരളത്തിൽ നടത്തിയ കൊലപാതകങ്ങളുടെ അപൂർണ്ണമായ ഒരു ലിസ്റ്റ്; ഇതുകൂടാതെ തലനാരിഴക്ക് ജീവൻ തിരിച്ച് കിട്ടിയ മഞ്ചേരിയിലെ സിഐടിയു ഏതാവ് ഷംസു പുന്നക്കലും തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ജോസഫും കാട്ടാക്കടയിലെ ശശികുമാറും കാസർകോട്ടെ സന്ദീപും ഉൾപ്പെടെ എണ്ണിയാൽ തീരാത്ത ആളുകൾ; മഹാരാജാസ് കോളേജിൽ അഭിമന്യു കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ അനീഷ് ഷംസുദ്ദീൻ എഴുതുന്നത്

1993 നു ശേഷം മാത്രം രൂപം കൊണ്ട് പല പേരുകളിലായി പ്രവർത്തിക്കുന്ന എൻ ഡി എഫ് എന്ന തീവ്രവാദികൾ കേരളത്തിൽ നടത്തിയ കൊലപാതകങ്ങളുടെ അപൂർണ്ണമായ ഒരു ലിസ്റ്റ്; ഇതുകൂടാതെ തലനാരിഴക്ക് ജീവൻ തിരിച്ച് കിട്ടിയ മഞ്ചേരിയിലെ സിഐടിയു ഏതാവ് ഷംസു പുന്നക്കലും തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ജോസഫും കാട്ടാക്കടയിലെ ശശികുമാറും കാസർകോട്ടെ സന്ദീപും ഉൾപ്പെടെ എണ്ണിയാൽ തീരാത്ത ആളുകൾ; മഹാരാജാസ് കോളേജിൽ അഭിമന്യു കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ അനീഷ് ഷംസുദ്ദീൻ എഴുതുന്നത്

അനീഷ് ഷംസുദ്ദീൻ

NDF , തിരിച്ചറിയപ്പെടാതെ പോകുന്ന തീവ്രവാദികൾ ...

1993 നു ശേഷം മാത്രം രൂപം കൊണ്ട് പല പേരുകളിലായി പ്രവർത്തിക്കുന്ന എൻ ഡി എഫ് എന്ന തീവ്രവാദികൾ കേരളത്തിൽ നടത്തിയ കൊലപാതകങ്ങളുടെ അപൂർണ്ണമായ ഒരു ലിസ്റ്റാണിത്

1, 1995 ഡിസംബർ 29ന് വാടാനപ്പള്ളിയിൽ രാജീവൻ

2, 1996 ഓഗസ്റ്റ് 9ന് തൃശൂർ ജില്ലയിലെ മതിലകത്ത് സന്തോഷ്

3, 1998 നവംബർ 16ന് തൃശൂർ പഴയന്നൂരിലെ മുഹമ്മദ് ഉപ്പാപ്പ എന്ന സിദ്ധനെ കൊലപ്പെടുത്തി.

3, 2001ൽ എറണാകുളം ജില്ലയിലെ ബിനാനിപുരത്ത് കലാധരനെ കൊലപ്പെടുത്തിയശേഷം വലതു കൈപ്പത്തി വെട്ടിമാറ്റി

5, 2001 നാദാപുരത്ത് ഈന്തുള്ളീൽ ബിനുവിനെ വ്യാജ ബലാൽസംഘം ആരോപിച് കൊലപ്പെടുത്തി

6, 2002 ജൂലൈ 18ന് പുനലൂരിൽ എം എ അഷറഫിനെ കൊലപ്പെടുത്തി.

7, 2004ൽ വടക്കേക്കാട്ടിൽ മണികണ്ഠനെ വെട്ടിക്കൊന്നു.

8, 2004 നവംബർ 19ന് തൃശൂർ വാടാനപ്പള്ളിയിൽ ഉദയനെന്നയാളെ കൊലപ്പെടുത്തി.

9, 2005 മാർച്ച് പത്തിന് കണ്ണൂർ പുന്നാട് വച്ച് അശ്വനികുമാറിനെ ബസിൽ കൊലപ്പെടുത്തി.

10, 2006 മെയ് ഒമ്പതിന് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ സുനിൽകുമാറിനെ ബസിൽ കൊലപ്പെടുത്തി.

11, 2006 ഡിസംബർ അഞ്ചിന് കണ്ണൂർ സിറ്റിയിൽ വിനോദിനെ കൊലപ്പെടുത്തി.

12 , 2007 ജനുവരി 26ന് മലപ്പുറം ജില്ലയിലെ തിരൂരിൽ രവീന്ദ്രനെ വെട്ടിക്കൊന്നു.

13, 2007 മാർച്ച് 16ന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ ലക്ഷ്മണനെ കൊലപ്പെടുത്തി.

14, 2007 ഡിസംബർ 23ന് ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് വിനോദിനെ വെട്ടിക്കൊന്നു.

15, 2008 ഏപ്രിൽ 17ന് കാസർകോട്ട് വച്ച് അഡ്വ. സുഹാസിനെ വെട്ടിക്കാന്നു.

16, 2008ൽ കണ്ണൂർ മാഹിയിലെ യു കെ സലീമിനെ കൊലപ്പെടുത്തി.

17, 2008 ഓഗസ്റ്റ് 24ന് കണ്ണൂർ ജില്ലയിലെ മുഴക്കുന്നിലെ ചാക്കാട് ദിലീപനെ വെട്ടിക്കൊന്നു.

18, 2008 ഡിസംബർ 17ന് കണ്ണൂർ ജില്ലയിലെ മട്ടന്നൂർ ഉരുവച്ചാലിൽ സജീവനെ വെട്ടിക്കൊന്നു.

19, 2008 ഓഗസ്റ്റ് 21ന് തൃശൂർ ജില്ലയിലെ പാവറട്ടിയിൽ ബൈജുവിനെ കൊലപ്പെടുത്തി.

20, 2009 മെയ് 13ന് കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ സ്വദേശി വിനീഷിനെ വെട്ടിക്കൊന്നു.

21, 2009 ഒക്ടോബർ 23ന് തൃശൂർ ജില്ലയിലെ കുന്ദംകുളത്ത് ബിജേഷിനെ വെട്ടിക്കൊന്നു.

22, 2011 സെപ്റ്റംബറിൽ കാസർക്കോട് യൂത്ത് കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ

23, 2011 ഡിസംബറിൽ പാലക്കാട് അബ്ദുൾ ഗഫുർ

24, 2012 ചെങ്ങന്നൂരിൽ ABVP പ്രവർത്തകൻ വിശാൽ

25, 2012 കണ്ണുരിൽ ABVP പ്രവർത്തകൻ സചിൻ ഗോപാൽ

26, 2016 ജൂലൈ മുസ്ലിം ലീഗ് പ്രവർത്തകൻ നസ്രുദ്ധീൻ

27 , 2017 ഓഗസ്റ്റ് പരപ്പനങ്ങാടി വിപിൻ

28 , 2018 ജനുവരി കണ്ണൂർ ചിറ്റാരിപറംബിൽ ശ്യാമപ്രസാദ്

29, 2018 ജൂലൈ മഹാരാജാൻസ് കോളേജ് വിദ്യാർത്ഥി അഭിമന്യു

ഈ ലിസ്റ്റ് അപൂർണ്ണമാണു . ഇതുകൂടാതെ തലനാരിഴക്ക് ജീവൻ തിരിച്ച് കിട്ടിയ മഞ്‌ജേരിയിലെ CITU ഏതാവ് ഷംസു പുന്നക്കൽ , തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ജോസഫ് , കാട്ടാക്കടയിൽ ശശികുമാർ , കാസർക്കോഡ് സന്ദീപ് ഉൾപ്പെടെ എണ്ണിയാൽ തീരാത്ത അത്രയും ആളുകൾ .

CPM കാരാണു ഇതിൽ കൂടുതൽ , പിന്നെ BJP- RSS പ്രവർത്തകർ , കോൺഗ്രസുകാർ , ലീഗുകാർ , മത പണ്ഡിതർ ... കാസർക്കോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിൽ അങ്ങോളമിങ്ങോളം നാനാ ജാതി മതസ്ഥരായ ആളുകൾ ഈ തീവ്രവാദികളുടെ ആക്രമണം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് .

കൂടാതെ , ഹവാല കേസുകൾ , സദാചാര പൊലീസിങ് , ഭീഷണിപ്പെടുത്തി മതം മാറ്റങ്ങൾ , സിറിയയിലേക്ക് ജിഹാദി റിക്രൂട്ടിങ് , ആയുധ പരിശീലന കേസുകൾ . സമസത മേഖലയിലും ഇവർ തങ്ങളുടെ ' ക്രിമിനൽ മുദ്ര ' പതിപ്പിച്ചിട്ടുണ്ട് .

കേരളം മുഴുവൻ എടുത്തൽ അംബാതിനായിരം പേർ പോലുമില്ല ഈ തീവ്രവാദികളുടെ എണ്ണം . ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടേതായ ഒരു ഇടപെടലും ഇവർ നടത്തുന്നില്ല . നിരോധിക്കപ്പെടാൻ സാധ്യതയുണ്ട് എന്ന് മുൻ കൂട്ടി കണ്ടിട്ടാണു ഇവർ രാഷ്ട്രീയ പാർട്ടിയായത് . ഏതെങ്കിലും പഞ്ജായത്ത് വാർഡിൽ പോലും ഇവർ ജയിക്കാൻ വേണ്ടി പ്രവർത്തിക്കുന്നില്ല .

എന്നാൽ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും എണ്ണമെടുത്താൽ ബഹുദൂരം മുന്നിൽ തന്നെയുണ്ട് ഈ തീവ്രവാദികൾ .

ഇവർ നടത്തിയ ക്രൈമുകളിൽ എത്ര എണ്ണം ശിക്ഷിക്കപ്പെട്ടു എന്ന ക്ണക്കെടുത്താലാണ് നമ്മൾ എത്ര നിസംഗതരാണെന്ന് മനസിലാകുന്നത് .

പണമെറിഞ്ഞും , സാക്ഷികളെ ഭീഷണിപ്പെടുത്തിയും ഇവർ എല്ലാ കേസിൽ നിന്നും ഊരിപ്പോരും . മാറിമാറി വരുന്ന എല്ലാ സർക്കാരും , അത് കേന്ദ്രം ആയാലും സംസ്ഥാനമായാലും , പുലർത്തുന്ന നിസംഗതയാണു ഇവർക്ക് വളം .

മുപ്പതോളം കൊലപാതകങ്ങളും , അതിനിരട്ടി കൊലപാതക ശ്രമങ്ങളും ഉൾപ്പെടെ ഈ കുറഞ്ഞ കാലയളവിൽ അഞ്ഞൂറോളം കേസുകൾ ഏറ്റവും കുറഞ്ഞത് ഇവർക്കെതിരെ രെജിസ്റ്റർ ചെയപ്പെട്ടിട്ടുണ്ട് . എന്നിട്ട് ഏതെങ്കിലും ഒരു കേസിൽ ഇവരുടെ തലവന്മാരായ നസ്രുദ്ധീൻ എളമരമൊ , മുവാറ്റുപുഴ അഷ്രഫൊ , കോയയൊ പൊലീസിനാൽ ചോദ്യം ചെയപ്പെടുന്നത് കണ്ടിട്ടില്ല .

ഭയമാണെല്ലാവർക്കും ഇവർക്കെതിരെ സംസാരിക്കാൻ .

മുസ്ലിം സമുധായത്തിന്റെ സംരക്ഷകർ എന്ന് കപട മുഖം മൂടി എടുത്തണിയുംബോഴും പറവൂർ വാണയക്കാട് റമളാൻ മാസത്തിൽ സുബഹി കഴിഞ്ഞ് ഇറങ്ങിയവരെ ഒളിചിരുന്നു വെട്ടാനും , തിരുവില്ലാമലയിലെ സൂഫി വര്യനെ വെട്ടിക്കൊല്ലാനും ആയുധവുമായി ഇറങ്ങി .

ഇതുവരെ ഒംബതോളം സി പി എം പ്രവർത്തകർ മാത്രം ഇവരുടെ വെട്ടുകൊണ്ട് മരിച്ചു . വെട്ടേറ്റു മൃതപ്രായരായവർ അനേകം പേർ .

എന്നിട്ടും എന്തുകൊണ്ടാണു സർക്കാർ ഈ ഭീകര സംഘടനയെ നിരോധിക്കാത്തത് ? ഇവരുടെ സാംബത്തിക ശ്രോതസുകൾ അടക്കാത്തത് ? ഇവരുടെ നേതാക്കളെ കരുതൽ തടങ്കലിൽ വെക്കാത്തത് ?

കർണ്ണാടകയിലും , തമിഴ് നാട്ടിലും , കേരളത്തിലുമായി 25 ഓളം പേരെ RSS നും നഷ്ടനായിട്ടുണ്ട് . എന്നിട്ടും കേന്ദ്ര സർക്കാർ എന്തുകൊണ്ട് ഈ തീവ്രവാദികളെ ദേശ സുരക്ഷാ നിയമം പ്രയോഗിച് നിരോധിക്കുന്നില്ല?

ഇതുവരെ എല്ലാവരും തുടർന്ന് പോന്ന നിസംഗതയാണു ഇവരെ വളർത്തിയത് . ഇനിയും തുടരാനാണു ഭാവമെങ്കിൽ കേരളവും മറ്റൊരു കാശ്മീരൊ , അഫ്ഗാനിസ്ഥാനൊ ആയി മറും . അപ്പോൾ വിലപിച്ചിട്ട് കാര്യമില്ല

#ഇപ്പോഴില്ലെങ്കിൽ_ഇനിയൊരിക്കലുമില്ല

#BAN_PFI
#BAN_NDF
#BAN_SDPI

(അനീഷ് ഷംസുദ്ദീൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP