Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നീ പറഞ്ഞാൽ അനുസരിക്കില്ല അല്ലേടാ എന്ന് ആക്രോശം; കരഞ്ഞ് കാലുപിടിച്ചിട്ടും ക്രൂരമായ മർദ്ദനം; സ്‌കൂളിലെ ബെഞ്ചെടുത്തും ഇടിച്ചു; ഉച്ചഭക്ഷണത്തിന് പണം കൊടുക്കണമെന്നും ഭീഷണി; ഷൂ ധരിച്ച് വന്നതിന്റെ പേരിൽ തലശ്ശേരി ബിഇഎംപി സ്‌കൂളിലെ പ്‌ളസ് വൺ വിദ്യാർത്ഥി മുഹമ്മദ് കൈഫിന് സീനിയേഴ്‌സിൽ നിന്ന് നേരിടേണ്ടി വന്നതു കൊടിയ പീഡനം

നീ പറഞ്ഞാൽ അനുസരിക്കില്ല അല്ലേടാ എന്ന് ആക്രോശം; കരഞ്ഞ് കാലുപിടിച്ചിട്ടും ക്രൂരമായ മർദ്ദനം; സ്‌കൂളിലെ ബെഞ്ചെടുത്തും ഇടിച്ചു; ഉച്ചഭക്ഷണത്തിന് പണം കൊടുക്കണമെന്നും ഭീഷണി; ഷൂ ധരിച്ച് വന്നതിന്റെ പേരിൽ തലശ്ശേരി ബിഇഎംപി സ്‌കൂളിലെ പ്‌ളസ് വൺ വിദ്യാർത്ഥി മുഹമ്മദ് കൈഫിന് സീനിയേഴ്‌സിൽ നിന്ന് നേരിടേണ്ടി വന്നതു കൊടിയ പീഡനം

രഞ്ജിത്ത് ബാബു

കണ്ണൂർ: ഷൂ ധരിച്ച് വന്നതിന്റെ പേരിൽ തലശ്ശേരി ബി.ഇ.എംപി. സ്‌ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ പുന്നോൽ സ്വദേശി അസ്മാസിൽ മുഹമ്മദ് കൈഫ് അനുഭവിച്ചതുകൊടിയ പീഡനങ്ങൾ.

"അവർ എന്നെ ക്രൂരമായി മർദ്ദിച്ചു. കരഞ്ഞ് കാലുപിടിച്ചിട്ടും മുഖത്തും പുറത്തും കൈക്കും ഇടിച്ചു.പതിനഞ്ചോളം പ്ലസ് ടു വിദ്യാർത്ഥികൾ ആദ്യം തെറി പറഞ്ഞു. പിന്നീട് തന്നെ ചുമരിന് ചേർത്ത് മർദ്ദന മുറകൾ തുടർന്നു. ബെഞ്ചുകൊണ്ടും ദേഹത്തടിച്ചു. തന്റെ കരച്ചിൽ കേട്ട് അദ്ധ്യാപകർ എത്തിയില്ലായിരുന്നുവെങ്കിൽ അവരെന്നെ എന്തും ചെയ്യുമായിരുന്നു."- തലശ്ശേരി ജനറൽ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ കഴിയുന്ന കൈഫ് പറഞ്ഞു.

ഈ വർഷം പ്ലസ് വൺ ക്ലാസ് ആരംഭിച്ചതോടെ സീനിയർ വിദ്യാർത്ഥികൾ നവാഗതരായ പ്ലസ് വൺകാരെ പല തരത്തിലും റാഗിങിന് വിധേയമാക്കി ദ്രോഹിക്കുമായിരുന്നുവെന്നും കൈഫ് പറയുന്നു. ചിലർക്ക് ഉച്ച ഭക്ഷണത്തിനുള്ള പണം കൊടുക്കണം. മറ്റുള്ളവർ് അവർ പറയുന്നത് അനുസരിക്കണം. കുറച്ച് സീനിയർ വിദ്യാർത്ഥികൾ തന്നോട് ഷൂവിട്ട് സ്‌ക്കൂളിൽ വരരുതെന്ന് പറഞ്ഞു. ഇക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ അടുത്ത ദിവസം തന്നെ ചെരിപ്പു വാങ്ങാൻ തീരുമാനിച്ചിരുന്നു.

എന്നാൽ തൊട്ടടുത്ത ദിവസം ഷൂ ധരിച്ച് ക്ലാസിലെത്തിയ കൈഫിന് നേരെ സീനിയർ വിദ്യാർത്ഥികൾ പ്രതികാരത്തിന് മുതിരുകയായിരുന്നു. ഇന്റർവെൽ സമയത്താണ് കൈഫിന് നേരെ അക്രമം അഴിച്ചു വിട്ടത്. 'നീ ഞങ്ങൾ പറയുന്നത് അനുസരിക്കില്ല അല്ലേ കാണിച്ചു തരാം' എന്നൊക്കെ ആക്രോശിച്ചാണ് അവർ മർദ്ദനം തുടർന്നത്. കൈഫിന്റെ നിലവിളി കേട്ട് എത്തിയ അദ്ധ്യാപകർക്കു നേരേയും കയ്യാങ്കളിക്ക് അവർ മുതിർന്നു. ഒടുവിൽ ഭീഷണി മുഴക്കി മാറുകയായിരുന്നു.

മാഹിയിലെ സെന്റ് മേരീസ് ഹൈസ്‌ക്കൂളിൽ നിന്നും എസ്.എസ്.എൽ.സി കഴിഞ്ഞാണ് ബി.ഇ.എംപി.യിൽ പ്ലസ് വണ്ണിന് പ്രവേശനം തേടിയത്. ദിവസങ്ങളേ ആയുള്ളൂ ക്ലാസിലെത്തിയിട്ട്. കോട്ടയത്തെ വ്യാപാരിയായ അസ്ലമിന്റേയും ജുനൈദയുടേയും മകനാണ് കൈഫ്. മകൻ അക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ തയ്യാറായിരിക്കയാണ് രക്ഷിതാക്കൾ. സീനിയർ വിദ്യാർത്ഥികൾ തങ്ങളേയും നേരത്തെ റാഗിങിന് വിധേയമാക്കിയിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ സീനിയർ വിദ്യാർത്ഥികൾ പറയുന്നത്.

സ്‌കൂളിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ അരങ്ങേറാതിരിക്കാൻ സ്റ്റാഫ് കൗൺസിലും പൊലീസും സഹകരിച്ച് കൗൺസലിങ് നടത്തിയിരുന്നുവെന്ന് അദ്ധ്യാപകനായ മോഹൻ ജോർജ്ജ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി സ്‌ക്കൂൾ അധികൃതർ സസ്പെന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP