Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പബ്ബുകൾ നേരംവെളുക്കുവോളം ആഘോഷത്തിനായി തുറന്നിട്ടു; തെരുവുകളിലെങ്ങും ആഹ്ലാദനൃത്തം മാത്രം; നോക്കൗട്ട് കടമ്പ കടന്ന് ഇംഗ്ലണ്ട് മുന്നേറുമ്പോൾ ആഹ്ലാദം അലതല്ലി ബ്രിട്ടൻ; താരങ്ങളുടെ കാമുകിമാരും ശ്രദ്ധാകേന്ദ്രം; നേരം വെളുക്കാത്ത ഒരു രാവിന്റെ ലഹരിയിൽ ബ്രിട്ടൻ

പബ്ബുകൾ നേരംവെളുക്കുവോളം ആഘോഷത്തിനായി തുറന്നിട്ടു; തെരുവുകളിലെങ്ങും ആഹ്ലാദനൃത്തം മാത്രം; നോക്കൗട്ട് കടമ്പ കടന്ന് ഇംഗ്ലണ്ട് മുന്നേറുമ്പോൾ ആഹ്ലാദം അലതല്ലി ബ്രിട്ടൻ; താരങ്ങളുടെ കാമുകിമാരും ശ്രദ്ധാകേന്ദ്രം; നേരം വെളുക്കാത്ത ഒരു രാവിന്റെ ലഹരിയിൽ ബ്രിട്ടൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അങ്ങകലെ റഷ്യൻ മണ്ണിൽ കൊളംബിയയെ തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടറിലേക്ക് കടന്നതോടെ ബ്രിട്ടനിലെ തെരുവുകളിലെല്ലാം ആഹ്ലാദനൃത്തം തുടങ്ങി. പിന്നീട് രാവ് വെളുക്കുവോളം കുടിച്ചും തിമിർത്തും ആടിയും പാടിയും അവർ ടീമിന്റെ വിജയം ആഘോഷിച്ചു. ക്വാർട്ടറിൽ കടന്നതിനൊപ്പം തന്നെ സന്തോഷം പകരുന്നതായി ലോകകപ്പിൽ ആ്ദ്യമായൊരു പെനാൽട്ടി ഷൂട്ടൗട്ടിനെ ഇംഗ്ലണ്ട് മറികടന്നുവെന്ന കാര്യം. മുമ്പ് മൂന്നുതവണയാണ് ഇംഗ്ലണ്ട് ഷൗട്ടൗട്ടിൽ പുറത്തായിട്ടുള്ളത്.

പബ്ബുകളിലും ഫാൻസോണുകളിലും നിറഞ്ഞുനിന്ന കാണികൾ ടീമിന്റെ വിജയം അതിരറ്റ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. കൊളംബിയ ഇഞ്ചുറി ടൈമിൽ സമനില നേടിയപ്പോൾ മുതൽ കടുത്ത ആശങ്കയിലായിരുന്നു ആരാധകരെല്ലാവരുമെന്ന് യോർക്ക്ഷയറുകാരനായ ചാർമെയ്ൻ ക്രിസ്റ്റി പറഞ്ഞു. വീണ്ടും അവസരം കൈവിടുകയാണെന്നാണ് കരുതിയതെന്ന് ക്രിസ്റ്റി പറഞ്ഞു. മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടതോടെ ശ്വാസം നിലയ്ക്കുന്ന അവസ്ഥയായി. എറിക് ഡീറിന്റെ നിർണായകമായ അഞ്ചാമത്തെ കിക്ക് വലയിൽകയറിയതോടെയാണ് ആരാധകർക്ക് ശ്വാസം നേരെ വീണത്.

സ്വപ്‌നം സഫലമായെന്നാണ് ആരാധകർ ഈ നേട്ടത്തെ വിലയിരുത്തിയത്. ഷൂട്ടൗട്ട് ദൗർഭാഗ്യത്തെ മറികടന്നതോടെ, ലോകകപ്പ് 1966-നുശേഷം നാട്ടിലെത്തുന്നതിനെക്കുറിച്ചായി അവരുടെ സ്വപ്‌നം കാണൽ.. ഫൈനൽവരെ കടുത്ത എതിരാളികളെ നേരിടേണ്ടിവരില്ലെന്ന ആനുകൂല്യവും ഇംഗ്ലണ്ടിനുണ്ട്. ക്വാർട്ടറിൽ സ്വീഡനും സെമിയിൽ റഷ്യയോ ക്രൊയേഷ്യയോ ആകും ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഇപ്പോഴത്തെ ആത്മവിശ്വാസത്തിൽ മുന്നേറിയാൽ, ഗാരേത്ത് സൗത്ത്‌ഗേറ്റിന്റെ ടീം ലോകകപ്പ് ഇംഗ്ലണ്ടിലെത്തിക്കുമെന്നുതന്നെ ആരാധകർ കരുതുന്നു.

നാട്ടിലും മോസ്‌കോയിലുമായി ഇംഗ്ലീഷ് ആരാധകർ വിജയം ആഘോഷിക്കുമ്പോൾ, ടീമിനൊപ്പമുള്ള അവരുടെ ജീവിത പങ്കാളികൾക്കും നേട്ടം അതിരറ്റ ആഹ്ലാദമാണ് നൽകുന്നത്. മത്സരശേഷം പങ്കാളികളെ കെട്ടിപ്പിടിച്ചും ഗാഢമായി ചുംബിച്ചും അവർ വിജയാഹ്ലാദം നുകർന്നു. സ്‌ട്രൈക്കർ ജെയ്മി വാർഡിയുടെ ഭാര്യ റെബേക്കയും ഡെയ്ൽ അലിയുടെ ഭാര്യ റൂബി മായെയുമൊക്കൈ ഗാലറിയിൽ ആഹ്ലാദപ്രകടനവുമായി ഒപ്പം ചേർന്നു. ഹാരി മഗ്വുയറിന്റെ ഭാര്യ ഫെൻ ഹോക്കിൻസ്, ജാക്ക് ബട്ട്‌ലൻഡിന്റെ ഭാര്യ അനബൽ പെയ്റ്റൺ, ആഷ്‌ലി യങ്ങിന്റെ ഭാര്യ നിക്കി പൈക്ക് എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു.

പെനാൽട്ടി ഷൂട്ടൗട്ട് നടക്കുമ്പോൾ ഏറ്റവും ആശങ്കയോടെ മത്സരം കണ്ടുകൊണ്ടിരുന്നത് ഗോൾകീപ്പർ ജോർദാൻ പിക്ക്‌ഫോർഡിന്റെ കാമുകി മേഗൻ ഡേവിസണായിരുന്നു. ഇംഗ്ലണ്ടിന്റെ നിർഭാഗ്യവാന്മാരായ ഗോൾകീപ്പർമാർക്കൊപ്പം തന്റെ കാമുകന്റെ പേരുകൂടി എഴുതിച്ചേർക്കപ്പെടുമോ എന്ന ആശങ്കയിലായിരുന്നു മേഗൻ. എന്നാൽ, അഞ്ചാമത്തെ പെനാൽ്ട്ടി തടുത്തിട്ട് ജോർദൻ ടീമിന്റെ വീരനായകനായി മാറിയതോടെ, ഗാലറിയിൽ, ഏറ്റവും തലയെടുപ്പോടെനിന്ന പങ്കാളി മേഗനായി മാറി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP