Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വിസ് മോഹങ്ങൾ തല്ലിക്കെടുത്തി സ്വീഡിഷ് ജയം; ഒരേയൊരു ഗോളിന് തോറ്റ് സ്വിറ്റ്‌സർലാൻഡും മടങ്ങി; വിരസമായ മത്സരത്തിൽ വല ചലിപ്പിച്ചത് എമിൽ ഫോർസ്ബെർഗ്; പാഴാക്കിയത് നിരവധി അവസരങ്ങൾ; ക്വാർട്ടറിലെ എതിരാളികൾ ഇംഗ്ലണ്ട് കൊളംബിയ മത്സരത്തിലെ വിജയികൾ

സ്വിസ് മോഹങ്ങൾ തല്ലിക്കെടുത്തി സ്വീഡിഷ് ജയം; ഒരേയൊരു ഗോളിന് തോറ്റ് സ്വിറ്റ്‌സർലാൻഡും മടങ്ങി; വിരസമായ മത്സരത്തിൽ വല ചലിപ്പിച്ചത് എമിൽ ഫോർസ്ബെർഗ്; പാഴാക്കിയത് നിരവധി അവസരങ്ങൾ; ക്വാർട്ടറിലെ എതിരാളികൾ ഇംഗ്ലണ്ട് കൊളംബിയ മത്സരത്തിലെ വിജയികൾ

സ്പോർട്സ് ഡെസ്‌ക്‌

സെന്റ് പീറ്റേഴ്സ്ബർഗ്: സ്വിറ്റ്‌സർലാൻഡിനെ തകർത്ത് സ്വീഡൻ ലോകകപ്പ് ക്വാർട്ടറിൽ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്വിസ് ടീം പരാജയം സമ്മതിച്ചത്.റഷ്യൻ ലോകകപ്പിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പിലെ ജേതാക്കളായി നോക്കൗട്ട്റൗണ്ടിലെത്തിയ സ്വീഡൻ സ്വപ്നക്കുതിപ്പ് തുടരാനുറച്ചാണ് മറ്റൊരു യൂറോപ്യൻ ടീമായ സ്വിറ്റ്സർലാൻഡുമായി കൊമ്പുകോർത്തത്.ഇരു ടീമുകളും പ്രതിരോധവും പ്രത്യാക്രമണവും എന്ന നയം നടപ്പിലാക്കിയപ്പോൾ ഗോൾരഹിതവും വിരസവുമായിരുന്നു ആദ്യ പകുതി. 66ാം മിനിറ്റിൽ എമിൽ ഫോർസ്ബെർഗാണ് സ്വീഡന്റെ വിജയഗോൾ നേടിയത്.സ്വിസ് താരം അകാൻജിയുടെ കാലിൽ തട്ടി ദിശ മാറിയാണ് പന്ത് വലയ്ക്കുള്ളിൽ കയറിയത്.

ആദ്യ 15 മിനിറ്റ് പിന്നിട്ടപ്പോൾ ഇരുടീമിനും ചില അർധ ഗോളാവസരങ്ങൾ മാത്രമാണ് ലഭിച്ചത്.സ്‌കോർ ഗോൾരഹിതമായി തന്നെ തുടർന്ന ആദ്യ പകുതിയിൽ രണ്ടു ടീമിനും ലീഡ് നേടാൻ ഒന്നിലേറെ അവസരങ്ങൾ ലഭിച്ചെങ്കിലും പുറത്തേക്കടിച്ചു പാഴാക്കുകയായിരുന്നു. പ്രീക്വാർട്ടർ മത്സരത്തിന്റെ യാതൊരു ആവേശവും കളത്തിൽ ദൃശ്യമായില്ല.

ആദ്യപകുതിക്കു സമാനമായി തന്നെയാണ് രണ്ടാം പകുതിയും പുരോഗമിച്ചത്. വളരെ കുറച്ച് ഗോളവസരങ്ങൾ മാത്രമാണ് കളിയുടെ ഭൂരിഭാഗം സമയവും പിന്നിട്ടപ്പോൾ കണ്ടത്.കാണികളുടെ ക്ഷമ പരീക്ഷിച്ച കളിയിൽ സ്വീഡൻ മുന്നിലെത്തിയത് 66ാം മിനിറ്റിലാണ്.

66ാം മിനിറ്റിൽ പത്താം നമ്പർ താരം എമിൽ ഫോർസ്ബെർഗാണ് സ്വീഡന്റെ അക്കൗണ്ട് തുറന്നത്.ഒലെ ടൊയ്വൊനെൻ നൽകിയ പാസുമായി ഇടതുവിങിലൂടെ ഓടിക്കയറിയ ഫോർസ്ബെർഗ് ബോക്സിന് തൊട്ടരികിൽ വച്ച് തൊടുത്ത ഷോട്ട് സ്വിസ് താരം അകാൻജിയുടെ കാലിൽ തട്ടി ദിശ മാറിയ വലയിൽ പതിച്ചപ്പോൾ സ്വിസ് ഗോളി നിസ്സഹായനായിരുന്നു.

ഗോൾ മടക്കാൻ സ്വിറ്റ്സർലൻഡിന്റെ തുടർച്ചയായ മുന്നേറ്റങ്ങൾ. പക്ഷെ എല്ലാം സ്വീഡിഷ് പ്രതിരോധത്തിൽ തട്ടിത്തകരുന്ന കാഴ്ചയായിരുന്നു സെന്റ് പീറ്റേഴ്‌സ് ബർഗിൽ കണ്ടത്. ഇന്ന് രാത്രി നടക്കുന്ന മറ്റൊരു പ്രീക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ട് കൊളംബിയയെ നേരിടും. ഇതിൽ വിജയിക്കുന്ന ടീമായിരിക്കും സ്വീഡനെ ക്വാർട്ടറിൽ നേരിടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP