Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒളിപ്പിച്ചുവച്ച അത്ഭുതങ്ങളെല്ലാം പുറത്തെടുത്ത് റഷ്യൻ ലോകകപ്പ്: ക്വാർട്ടറിൽ രണ്ടുഗോളിന് പിന്നിട്ട ശേഷം ബൽജിയം ജപ്പാനെ മലർത്തിയടിച്ചപ്പോൾ ചരിത്രം ആവർത്തിച്ചത് 48 വർഷത്തിന് ശേഷം; അക്കിടി പറ്റിയത് ഏഷ്യൻ കരുത്തിനെ കുറച്ചുകണ്ടവർക്ക്; ക്വാർട്ടർ പ്രവേശനം ബാലികേറാമലയായ മെക്‌സികോയ്ക്ക് ഇനി ഖത്തറിൽ അത്ഭുതം കാട്ടാം

ഒളിപ്പിച്ചുവച്ച അത്ഭുതങ്ങളെല്ലാം പുറത്തെടുത്ത് റഷ്യൻ ലോകകപ്പ്: ക്വാർട്ടറിൽ രണ്ടുഗോളിന് പിന്നിട്ട ശേഷം ബൽജിയം ജപ്പാനെ മലർത്തിയടിച്ചപ്പോൾ ചരിത്രം ആവർത്തിച്ചത് 48 വർഷത്തിന് ശേഷം; അക്കിടി പറ്റിയത് ഏഷ്യൻ കരുത്തിനെ കുറച്ചുകണ്ടവർക്ക്; ക്വാർട്ടർ പ്രവേശനം ബാലികേറാമലയായ മെക്‌സികോയ്ക്ക് ഇനി ഖത്തറിൽ അത്ഭുതം കാട്ടാം

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: റഷ്യൻ ലോകകപ്പ് ഒളിപ്പിച്ചുവച്ച അത്ഭുതങ്ങളെല്ലാം പുറത്തുതരികയാണ്.ഇതിൽ ചിലതെല്ലാം ബ്രസീൽ മെക്‌സികോയെ തോൽപിക്കുകയും, ബെൽജിയം ജപ്പാനെ കീഴടക്കുകയും ചെയ്ത 19 ാം നാളിൽ ഫുട്‌ബോൾ ആരാധകരെ തേടിയെത്തി.ഇതിനകം എല്ലാവരും അറിയാവുന്നവർക്ക് പോലെ, ബെൽജിയവും ബ്രസീലും ക്വാർട്ടറിൽ കടന്നു.

എന്നാൽ,ബെൽജിയം ആരാധകരെ ഞെട്ടിച്ചുകൊണ്ട് രണ്ടാം പകുതിയിൽ ജപ്പാൻ ബെൽജിയത്തേക്കാൾ മുന്നിലെത്തുകയും പിന്നീട് ഇരമ്പിയെത്തിയ ചുവന്ന ചെകുത്താന്മാർ ശ്വാസം നിലയ്ക്കുന്ന ഫിനിഷിൽ വിജയം സ്വന്തമാക്കുകയും ചെയ്തു.

ഈ വമ്പൻ തിരിച്ചുവരവ് 1970 ശേഷം

1970 ന് ശേഷം ഇതാദ്യമായാണ് രണ്ടുഗോളിന് പിന്നിട്ട് ശേഷം ലോകകകപ്പ് ക്വാർട്ടറിൽ ഒരു ടീം വമ്പൻ തിരിച്ചുവരവിലൂടെ വിജയം സ്വന്തമാക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ജർമനിയാണ് മുമ്പ് ചരിത്രപുസ്തകത്തിൽ ഇടം പിടിച്ചുള്ളത്. 90 മിനിറ്റിനകം രണ്ടുഗോൾ പിന്നിലായ ശേഷം ജയിച്ചുകയറുന്ന ആദ്യ ടീമുമാണ് ബെൽജിയം.1966 ലെ ക്വാർട്ടറിൽ കൊറിയക്കെതിരെ മൂന്ന് ഗോളിന് പിന്നിട്ട് നിന്ന ശേഷം ജയിച്ചുകയറിയ പോർച്ചുഗലിന്റെ കഥ ഓർക്കാം.

ഏഷ്യൻ ശക്തി തെളിയിച്ച ജപ്പാനെ കുറച്ചുകണ്ടവർക്കും അക്കിടി പറ്റി. ഗ്രൂപ്പ് ജേതാക്കളായാൽ മികവ് പോരാത്ത ജപ്പാനെ നേരിട്ടാൽ മതിയെന്ന് വീമ്പ് പറഞ്ഞവർ ബൽജിയവുമായുള്ള അവരുടെ വീറുറ്റ പോരാട്ടം കണ്ട് ഞെട്ടി.പ്രീക്വാർട്ടറിൽ, ജപ്പാനായത്് കൊണ്ട ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചെന്ന കരുതിയ ബെൽജിയം വെള്ളം കുടിച്ചില്ലെന്ന് ആരെങ്കിലും പറയുമോ? വീര്യം തെളിയിച്ച് ജയിച്ചുവെന്നത് രണ്ടാമത്തെ കഥ.

മെക്‌സികോയുടെ ശാപം തുടരുന്നു

കോൺകാകാഫിലെ വമ്പന്മാരായ മെക്‌സികോ ലോകകപ്പ് ഫിക്‌സ്ച്ചറിലെ പതിവുകാരാണ്. 1994 ലെ അമേരിക്കൻ ലോകകപ്പിന് ശേഷമുള്ള എല്ലാ ടൂർണമെന്റിലും അവർ മാറ്റുരച്ചിട്ടുമുണ്ട്.ഗ്രൂപ്പ് ഘട്ടത്തിന് പുറത്തേക്ക് സേഫ് ബെറ്റാണെങ്കിലും ക്വാർട്ടർ പ്രവേശനം ബാലികേറാമലയായി തുടരുന്നു. 197ലും 1986 ലും ക്വാർട്ടറിൽ കടന്ന ആവേശം തിരിച്ചുപിടിക്കാൻ അവർക്കായില്ല.ബ്രസീലിനോട് തോറ്റതോടെ പ്രീക്വാർട്ടറിൽ ഇത് തുടർച്ചയായ ഏഴാം വട്ടമാണ് അവർ പുറത്താകുന്നത്. 2022 ൽ ആ ശാപം അവരെ വിട്ടുപോകുമെന്ന പ്രതീക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP