Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'പ്രതീക്ഷ' എഴുതിയ കത്ത് ക്‌ളിക്കായി: ഇനി കെഎസ്ആർടിസിയിലെ യൂണിയൻകാരുടെ കൊള്ള നടക്കില്ല; അംഗീകൃത യൂണിയനുകൾക്ക് മാത്രം ശമ്പളത്തിൽ നിന്ന് പണം കിട്ടുംവിധം ധാരണ; സിപിഎം-കോൺഗ്രസ് യൂണിയനുകൾക്ക് മാത്രം പിരിവിന് അധികാരം; മറ്റുള്ളവർ പോക്കറ്റിൽ കയ്യിട്ടുവാരുന്നത് തടഞ്ഞ് തച്ചങ്കരി

'പ്രതീക്ഷ' എഴുതിയ കത്ത് ക്‌ളിക്കായി: ഇനി കെഎസ്ആർടിസിയിലെ യൂണിയൻകാരുടെ കൊള്ള നടക്കില്ല; അംഗീകൃത യൂണിയനുകൾക്ക് മാത്രം ശമ്പളത്തിൽ നിന്ന് പണം കിട്ടുംവിധം ധാരണ; സിപിഎം-കോൺഗ്രസ് യൂണിയനുകൾക്ക് മാത്രം പിരിവിന് അധികാരം; മറ്റുള്ളവർ പോക്കറ്റിൽ കയ്യിട്ടുവാരുന്നത് തടഞ്ഞ് തച്ചങ്കരി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 'പ്രതീക്ഷ' എഴുതിയ കത്തിന് ഫലമുണ്ടായി. കാലങ്ങളായി ജീവനക്കാരിൽ നിന്ന് യൂണിയനുകൾ നടത്തിവന്ന പകൽക്കൊള്ള കെഎസ്ആർടിസിയിൽ അവസാനിക്കുന്നു. ഇനി ജീവനക്കാരുടെ സമ്മതമില്ലാതെ ഒരു യൂണിയനും ഒരു നയാ പൈസപോലും ജീവനക്കാരിൽ നിന്ന് ഈടാക്കാനാവില്ല. പേരു വെളിപ്പെടുത്താൻ തയ്യാറില്ലെന്ന പറഞ്ഞ് ഒരു ജീവനക്കാരി കോർപ്പറേഷൻ സിഎംഡിക്ക് അയച്ച കത്ത് ഇനി ജീവനക്കാരുടെ പോക്കറ്റിന് ബലമാവുന്നു.

അവരുടെ ശമ്പളത്തിൽ നിന്ന് മാസാമാസം പിടിച്ച് സ്റ്റേറ്റ് ബാങ്ക് യൂണിയനുകൾക്ക് അവർ പറയുന്ന തുക നൽകുന്ന ആ 'സമ്പ്രദായം' ഈ മാസം കൂടി മാത്രം. അടുത്ത മാസം മുതൽ ഓരോ ജീവനക്കാരനും ഒപ്പിട്ടുകൊടുത്താൽ മാത്രമേ അവരിൽ നിന്ന് പണം പിരിക്കാൻ യൂണിയന് ആവൂ. ജീവനക്കാരുടെ സമ്മതമില്ലാതെ അവരുടെ ശമ്പളത്തിൽ നിന്നും മാസവരി ഈടാക്കി തൊഴിലാളി യൂണിയനുകൾക്ക് നൽകരുതെന്ന് കാണിച്ച് തച്ചങ്കരി എസ്.ബി.ഐയ്ക്ക് കത്ത് നൽകിയതോടെയാണ് യൂണിയനുകൾക്ക് ഇരുട്ടടിയായത്.

തങ്ങളുടെ അനുമതിയില്ലാതെ ശമ്പള അക്കൗണ്ടിൽ നിന്നും ബാങ്ക് മാസവരി ഈടാക്കി തൊഴിലാളി സംഘടനകൾക്ക് നൽകുന്നുവെന്നും ഇതു തടയണമെന്നും കാണിച്ച് ഒരു ജീവനക്കാരി നൽകിയ കത്താണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചത്. വെള്ളാനയെന്ന ദുഷ്പേര് കേൾപ്പിച്ച കെഎസ്ആർടിസിയെ കരകയറ്റാനുള്ള സിഎംഡി ടോമിൻ.ജെ.തച്ചങ്കരിയുടെ തീവ്രയത്നത്തിന് ജീവനക്കാരുടെ അകമഴിഞ്ഞ പിന്തുണയാണ് കിട്ടുന്നത്. കോർപറേഷനിൽ പൊതുസ്ഥലംമാറ്റം നടപ്പാക്കാനും, ട്രേഡ് യൂണിയനുകളുടെ അപ്രമാദിത്വം അവസാനിപ്പിക്കാനും എടുത്തുകൊണ്ടിരിക്കുന്ന നടപടികൾക്ക് ജീവനക്കാർ ഒന്നടങ്കം കൂടെ നിൽക്കുന്നു. ഇത് വിജയിക്കുകയാണ്. യൂണിയനുകൾക്ക് ഇനി തോന്നുംപടി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പണം പിരിക്കാൻ ആവില്ല. അംഗീകൃത യണിയനുകളായ ഇടത്, വലത് യൂണിയനുകൾക്ക് ഇനി തൊഴിലാളി ഒപ്പിട്ടുകൊടുത്താലെ ബാങ്കിൽ നിന്ന് അവരുടെ ഷെയർ ലഭിക്കൂ. അക്കാര്യം ബാങ്കും അംഗീകരിച്ചതോടെ ഇനി രണ്ടു യൂണിയനുകൾക്ക് മാത്രമേ പിരിവിന് അവകാശമുള്ളൂ. അതും ജീവനക്കാരൻ ഒപ്പിട്ടുകൊടുത്താൽ മാത്രം. അല്ലെങ്കിൽ ശമ്പളത്തിൽ നിന്നുള്ള പിരിവ് ഇനി നടക്കില്ല.

അംഗീകാരമില്ലാത്ത യൂണിയനുകൾക്ക് ഇനി ജീവനക്കാരിൽ നിന്ന് പണം പണം പിരിക്കാനാവില്ല. കാരണം ജീവനക്കാരെ പലവിധത്തിൽ യൂണിയനുകൾ ഇത്രയും നാൾ ചൂഷണം ചെയ്യുകയായിരുന്നുവെന്നതാണ് സത്യം. ഏറ്റവും ഒടുവിൽ, ജീവനക്കാരുടെ ശമ്പള അക്കൗണ്ടിൽ നിന്ന ചില കടലാസ് യൂണിയനുകൾ ബാങ്കിലെ സ്വാധീനം ഉപയോഗിച്ച് നടത്തിക്കൊണ്ടിരുന്ന അനധികൃത പിരിവ് അവസാനിപ്പിക്കാനാണ് തച്ചങ്കരിയുടെ നീക്കം.ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ ്ജനറൽ മാനേജർക്ക് സിഎംഡി കത്തയച്ചു.

ആ കത്ത് ഇങ്ങനെ:

കത്തിലേക്ക് വരും മുമ്പ് കെഎസ്ആർടിസിയിലെ ഒരു ജീവനക്കാരി തച്ചങ്കരിക്ക് അയച്ച പരാതിയിലെ ചില ഭാഗങ്ങൾ കൂടി അറിയേണ്ടതുണ്ട്. ചുമതലയേറ്റയുടൻ അജഞാതയായ ഒരു പെൺകുട്ടിയുടെ കെഎസ്ആർടിസിയോടുള്ള പ്രണയം വൈറലായി മാറിയ സാഹചര്യത്തിൽ,അങ്ങ ്എടുത്ത തീരുമാനം മുതൽ ജീവിനക്കാരുടെ ശമ്പള കൃത്യത ഉറപ്പ് വരുത്തി അവരുടെ ഇടയിൽ ഇറങ്ങി കണ്ടക്ടർ വേഷമണിഞ്ഞും ഗാരേജ് മീറ്റുകൾ നടത്തിയും അഴിമതിയും പക്ഷപാതവും തടഞ്ഞും .....കെഎസ്ആർടിസിയുടെ എക്കാലത്തെയും മികച്ച സിഎംഡിയായി പ്രവർത്തിക്കുന്ന അങ്ങേയ്ക്ക് ആയിരം അഭിനന്ദന പൂച്ചെണ്ടുകൾ'. ഈ ആമുഖത്തിൽ നിന്ന് ജീവനക്കാരി കാര്യത്തിലേക്ക് കടക്കുന്നു. ജീവനക്കാർക്ക് അർഹതപ്പെട്ട വായ്പാസൗകര്യം നിഷേധിച്ച എസ്‌ബിഐയുടെ നടപടി തിരുത്തിച്ചതാണ് സിഎംഡിയുടെ മറ്റൊരു അഭിനന്ദനാർഹമായ ഇടപെടൽ.എസ്‌ബിഐ തന്നെ ജീവനക്കാരോട് കാട്ടുന്ന മറ്റൊരു കരാർ ലംഘനവും മനുഷ്യാവകാശ ലംഘനവുമാണ് ജീവനക്കാരി ചൂണ്ടിക്കാട്ടുന്നത്.

നിലവിൽ അംഗീകാരമുള്ള യൂണിയനുകൾക്ക് മാസവരിയായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ബാങ്ക് ഒരുവിഹിതം പിടിക്കുന്നുണ്ട്. എന്നാൽ, ഇത് മറയാക്കി ചില കടലാസ് സംഘടനകൾ (കാറ്റഗറി സംഘടനകൾ, നിയമസഹായവേദി തുടങ്ങിയവ) യൂണിയൻ എന്ന പേരിൽ അക്കൗണ്ട് ബുങ്കിൽ പതിച്ച് പണം നൽകുകയാണ്. ജീവനക്കാരിൽ പലരും അറിയാതെ അവരുടെ പേരും അക്കൗണ്ട് നമ്പരും ഒരുപക്ഷേ കള്ളഒപ്പോട് കൂടി വക മാററുന്നതിന് ബാങ്കും കൂട്ടുനിൽക്കുന്നുവെന്നാണ് ജീവനക്കാരിയുടെ ആരോപണം.കരാർ പ്രകാരം കെഎസ്ആർടിസിയിലെ രണ്ട് അംഗീകൃത സംഘടനകൾക്ക് മാത്രമാണ് ഇത്തരത്തിൽ മാസവരി നൽകാൻ വ്യവസ്ഥയുള്ളത്.കോർപറേഷന് കടമെടുത്ത് നൽകുന്ന ശമ്പളത്തിന്റെ ഒരുഭാഗം ചോരുന്നത് നോക്കി നിൽക്കാനേ തൊഴിലാളിക്ക് കഴിയുന്നുള്ളു.

സംസ്ഥാന സർക്കാരിന്റെ ഓഖി ദുരിതാശ്വാസ നിധി കെഎസ്ആർടിസിയിൽ അട്ടിമറിക്കാൻ ശ്രമിച്ച മാഫിയ സംഘമാണ് ഇതിന് പിന്നിലെന്നാണ് കത്തിലെ ആരോപണം. ഇത്തരം കടലാസ് സംഘടനകളുടെ പ്രവർത്തനം കോർപറേഷന്റെ സൽപേരിന ്കളങ്കം ചാർത്തുകയാണ്.സമൂഹ മാധ്യമങ്ങളിൽ വിവിധ ഗ്രൂപ്പുകൾ സൃഷ്ടിച്ച് ഇത്തരം കടലാസ് സംഘടനകൾ ജീവനക്കാർ്ക്കിടയിൽ വർഗീയതയും അരാജകത്വവും സൃഷ്ടിക്കുകയാണ്.

രാജമാണിക്യം എംഡിയായിരുന്ന സമയത്ത് ഈ വിഷയത്തിൽ സർക്കുലർ പോലും ഇറക്കിയിരുന്നു.മാഫിയ സംഘം എന്തുചെയ്തുകൂട്ടുമെന്ന ഭയം മൂലമാണ് ജീവനക്കാർ പ്രതികരിക്കാത്തത്.ഈ അക്രമം അവസാനിപ്പിക്കണമെന്നാണ് തച്ചങ്കരിയോട് ജീവനക്കാരി ആവശ്യപ്പെടുന്നത്. ഭയരഹിതമായ സാഹചര്യത്തിൽ പേര് വെളിപ്പെടുത്താമെന്ന ഉറപ്പ് നൽകി കൊണ്ട് ആയിരക്കണക്കിന് തൊഴിലാളികൾക്ക് വേണ്ടി കെഎസ്ആർിടിയുടെ ഭാവിയിൽ പ്രതീക്ഷ അർപ്പിച്ച് പ്രണയിക്കുന്ന പെൺകുട്ടി ആവാനാണ് ഇഷ്ടം എന്ന് പറഞ്ഞുകൊണ്ടാണ് ജീവനക്കാരി കത്ത് അവസാനിപ്പിക്കുന്നത്.

എസ്‌ബിഐ ജനറൽ മാനേജർക്ക് ടോമിൻ തച്ചങ്കരി അയച്ച കത്ത് ജീവനക്കാരുടെ പരാതികളുടെ അടിസ്ഥാനത്തിലുള്ളതാണ്. ജീവനക്കാരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി ചില അനംഗീകൃത യൂണിയനുകളുടെ മാസവരി ബാങ്ക് ശമ്പളത്തിൽ നിന്ന്കിഴിക്കുന്നുണ്ട്.കെഎസ്ആർടിസിയുമായുള്ള കരാർ പ്രകാരം അംഗീകൃത യൂണിയനുകൾക്ക് മാത്രമാണ് ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ബാങ്ക് പിരിച്ചുനൽകേണ്ടത്.എന്നാൽ, ഇതിന് വിരുദ്ധമായി പിരിവ് നടക്കുന്നതായി പരാതികളിൽ പറയുന്നത് ശരിയാണെങ്കിൽ അത് കരാർ ലംഘനമാണ്. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ താൽപര്യമനുസരിച്ച് അംഗീകൃത യൂണിയനുകൾക്ക് മാത്രമേ മാസവരി പിരിക്കുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്ന് തച്ചങ്കരി കത്തിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP