Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മികച്ച ഡോക്ടർമാർക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു; അവാർഡ് നൽകുക മോഡേൺ മെഡിസിൻ മെഡിക്കൽ വിദ്യാഭ്യാസം എന്നിവയുൽപ്പടെയുള്ള വിഭാഗങ്ങളിൽ

മികച്ച ഡോക്ടർമാർക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു; അവാർഡ് നൽകുക മോഡേൺ മെഡിസിൻ മെഡിക്കൽ വിദ്യാഭ്യാസം എന്നിവയുൽപ്പടെയുള്ള വിഭാഗങ്ങളിൽ

തിരുവനന്തപുരം: 2017ലെ മികച്ച സേവനം കാഴ്ചവച്ച മോഡേൺ മെഡിസിൻ ഡോക്ടർമാർക്കുള്ള സംസ്ഥാന അവാർഡുകൾ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, ഹെൽത്ത് സർവീസ് വിഭാഗത്തിലെ മികച്ചഡോക്ടറായി ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ. മുരളീധരൻ പിള്ള സി.,

ഇൻഷുറൻസ് മെഡിക്കൽ സർവീസ് സെക്ടറിൽ കരമന ഇ.എസ്‌ഐ. ഡിസ്പെൻസറിയിലെ ഡോ. എസ്. രാധാകൃഷ്ണൻ, ആർ.സി.സി., ശ്രീചിത്ര തുടങ്ങിയ സ്വയംഭരണ മേഖലയിൽ തിരുവനന്തപുരം ആർ.സി.സി.യിലെ ഡോ. ചന്ദ്രമോഹൻ കെ., ദന്തൽ മേഖലയിൽ നിന്നും തിരുവനന്തപുരം ദന്തൽ കോളേജിലെ ഓർത്തോഡോണ്ടിക്സ് പ്രൊഫസറും മേധാവിയുമായ ഡോ കോശി ഫിലിപ്പ്, സ്വകാര്യമേഖലയിൽ കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റലിലെ ഡോ. ഷാജി തോമസ് ജോൺ എന്നിവരെ മികച്ച ഡോക്ടർമാരായി തെരഞ്ഞെടുത്തു.

കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലെ ഡോ. എ.എസ്. അനൂപ് കുമാറിന് സ്പെഷ്യൽ അവാർഡ് നൽകാൻ അവാർഡ് കമ്മറ്റി ശുപാർശ ചെയ്തു.ഡോക്ടേഴ്സ് ദിനമായ ജൂലൈ 1ന് കോഴിക്കോട് ടൗൺ, നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണിക്ക് നടക്കുന്ന 'നിപ നിയന്ത്രണം ത്യാഗോജ്ജ്വല സേവനത്തിന് ആദരവും ഡോക്ടേഴ്സ് ദിനാചരണവും' ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതാണ്.

ആതുര സേവനരംഗത്ത് നിസ്വാർത്ഥ സേവനം നൽകുന്ന ഡോക്ടർമാരെ ആദരിക്കുകയും സമൂഹത്തിൽ ഇത്തരത്തിലുള്ളവരുടെ ആവശ്യകതയും പ്രസക്തിയും ഓർമ്മിപ്പിക്കുകയും ചെയ്യുന്നതിനാണ് എല്ലാ വർഷവും ജൂലൈ 1ന് ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. ഇന്ത്യയിൽ വൈദ്യശാസ്ത്ര രംഗത്ത് മികച്ച സേവനങ്ങൾ നൽകി ചരിത്രം കുറിച്ച ഡോക്ടർ ബി.സി. റോയിയുടെ ജന്മദിനമായ ജൂലൈ 1 ആണ് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. നിസ്വാർത്ഥ സേവനം ചെയ്യുന്ന ഇവരെ ആദരിക്കുകയും ഇവരുടെ സേവനങ്ങളെ അംഗീകരിക്കുകയും ചെയ്യുക എന്നത് കൂടിയാണ് ഡോക്ടേഴ്സ് ദിനാചരണം കൊണ്ട് അർത്ഥമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP