Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഭ ക്രിമിനൽ നിയമങ്ങൾക്ക് അതീതമല്ല; പരാതി നൽകേണ്ടിയിരുന്നത് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിക്ക്; പരാതി ഉണ്ടായപ്പോൾ തന്നെ ഇടപെട്ട് പരിഹാരം കാണണമായിരുന്നു: ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആക്ഷേപത്തിൽ നേതൃത്വത്തെ വിമർശിച്ച് സഭ മുൻ വക്താവ് ഫാദർ തേലക്കാട്

സഭ ക്രിമിനൽ നിയമങ്ങൾക്ക് അതീതമല്ല; പരാതി നൽകേണ്ടിയിരുന്നത് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിക്ക്; പരാതി ഉണ്ടായപ്പോൾ തന്നെ ഇടപെട്ട് പരിഹാരം കാണണമായിരുന്നു: ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആക്ഷേപത്തിൽ നേതൃത്വത്തെ വിമർശിച്ച് സഭ മുൻ വക്താവ് ഫാദർ തേലക്കാട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ സഭാ നേതൃത്വത്തിന് എതിരെ വിമർശനവുമായി സഭാ മുൻ വക്താവ് ഫാദർ പോൾ തേലക്കാട്. സംഭവത്തിൽ പരാതി ഉണ്ടായപ്പോൾ തന്നെ ഇടപെടണമായിരുന്നുവെന്നും പരിഹാരം കാണണമായിരുന്നു എന്നും അതുണ്ടായില്ലെന്നുമാണ് സീറോ മലബാർ സഭ മുൻ വക്താവിന്റെ പ്രതികരണം.

സന്യാസിനിയുടെ പരാതിയിൽ സത്യസന്ധമായ പരിഹാരം ഉണ്ടാകണം. മാന്യമായി ജീവിക്കുന്ന സന്യാസിനികൾക്കും വൈദികർക്കും വേദനയുണ്ടാക്കുന്ന സംഭവമാണ് നടന്നത്. നാലു കൊല്ലമായിട്ടും പരിഹാരം ഉണ്ടാകാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

മാർ ആലഞ്ചേരിക്കാണ് പരാതി നൽകേണ്ടതെന്ന് കരുതുന്നില്ല. പരാതി നൽകേണ്ടിയിരുന്നത് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിക്കായിരുന്നു. സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ട ഉത്തരവാദിത്തം സഭയ്ക്കുണ്ട്. ബിഷപ്പ് പീഡിപ്പിച്ചെന്ന ആരോപണം സഭയ്ക്ക് നാണക്കേട് ഉണ്ടാക്കി. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ അച്ചടക്കവും ആത്മനിയന്ത്രണവും പാലിക്കണമെന്നും തേലക്കാട് അഭിപ്രായപ്പെട്ടു.

നാലു വർഷമായിട്ടും പ്രശ്‌ന പരിഹാരമുണ്ടായില്ലെന്നത് ദുഃഖകമാണ്. കർദ്ദിനാളിന് പരാതി ലഭിച്ചോ എന്ന് വ്യക്തമാക്കേണ്ടത് അദ്ദേഹമാണ്. സഭ ക്രിമിനിൽ നിയമങ്ങൾക്ക് അതീതമല്ല. ബിഷപ്പ പീഡിപ്പിച്ചെന്ന ആക്ഷേപം സഭയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. മാന്യമായി ജീവിക്കുന്ന സന്യസ്തർക്ക് വേദനയുണ്ടാകുന്ന സംഭവമാണ് ഉണ്ടായത്. തേലക്കാട് പറയുന്നു.

ജലന്ധർ രൂപതാധ്യക്ഷനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് തേലക്കാട് വിമർശനവുമായി എത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ സഭാധ്യക്ഷൻ മാർ ആലഞ്ചേരിയുടെ ഭാഗത്തുനിന്ന് വീഴ്ചവന്നു എന്ന മട്ടിലാണ് പ്രചരണം നടന്നത്. ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നും ആലഞ്ചേരിക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിൽ സഭയുടെ ചുമതലകളിൽ നിന്ന് മാറ്റിയവരാണെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തേലക്കാട്ടിലിന്റെ പ്രതികരണം.

സീറോ മലബാർ സഭയുടെ മുൻ വക്താവായിരുന്നു ഫാ പോൾ തേലേക്കാട്ടിൽ. സഭയിലെ ഭിന്നത രൂക്ഷമയാപ്പോൾ പോൾ തേലക്കാട്ടിലിനെ നിർണ്ണായക സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇതോടെയാണ് സഭയിൽ പ്രശ്‌നങ്ങൾ തുടങ്ങുന്നതെന്ന് കരുതുന്നവരാണ് സീറോ മലബാർ സഭയിലെ ഒരു വിഭാഗം. സഭയിലെ വടക്കന്മാരും തെക്കന്മാരും തമ്മിലുള്ള ഭിന്നത ഇവിടെയാണ് ആരംഭിക്കുന്നത്. ഇതിന് ശേഷമാണ് കർദിനാൾ ആലഞ്ചേരിക്കെതിരെ വാർത്തകളും മറ്റും സജീവമാകുന്നത്. ഇതിന് പിന്നിൽ മാധ്യമങ്ങളുമായി ഏറെ അടുപ്പമുള്ള പോൾ തേലക്കാട്ടിലാണെന്നാണ് ആരോപണം. ലത്തീൻ കത്തോലിക്കാ ബിഷപ്പ് ബലാത്സംഗ ആരോപണത്തിൽ കുടുങ്ങിയപ്പോഴും ആലഞ്ചേരിയുടെ പേര് ഉയർന്നുവരാൻ കാരണം പോൾ തേലേക്കാടിന്റെ ഇടപെടലെന്നാണ് സഭയിൽ ഉയരുന്ന വാദം. പോൾ തേലക്കാട്ടിലിനെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ പ്രതികാരമാണിതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.

അതിനിടെ കത്തോലിക്കാ സഭയിലെ ജലന്ധർ ബിഷപ്പിനെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് നൽകിയ പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി പറഞ്ഞു. ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിക്കാൻ തയ്യാറല്ല. കാര്യങ്ങൾ അറിയിക്കേണ്ടവരെ അറിയിച്ചു കഴിഞ്ഞുവെന്നും വെളിപ്പെടുത്തേണ്ട സമയത്ത് കാര്യങ്ങൾ പറയുമെന്നും അവർ പറഞ്ഞു.

2014ൽ നടന്ന സംഭവത്തെക്കുറിച്ചുള്ള പരാതി മൂന്ന് ദിവസം മുൻപാണ് കോട്ടയം എസ്‌പിക്ക് കൈമാറിയത്. അന്ന് പരാതി നൽകാൻ ഒരുങ്ങിയ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് കന്യസ്ത്രീയുടെ വാദം. അച്ചടക്ക നടപടിയെടുത്തതിന് കള്ളപ്പരാതി നൽകുമെന്ന് കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കാണിച്ച് ബിഷപ്പും എസ്‌പിക്ക് പരാതി നൽകി. ആദ്യം കിട്ടിയത് ബിഷപ്പിന്റെ പരാതിയാണെന്നാണ് പൊലീസ് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP