Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫൻ: ആഗസ്‌റ് മുതൽ കാനഡയിൽ സന്ദർശനത്തിന്

സമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫൻ: ആഗസ്‌റ് മുതൽ കാനഡയിൽ സന്ദർശനത്തിന്

ന്യുയോർക്ക്: ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗൺസിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവർത്തകനും, വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ, 2018 ഓഗസ്റ്റ് 10 മുതൽ ഒക്ടോബർ 10 വരെ കാനഡയിലും അമേരിക്കയിലുമുള്ള വിവിധ ദേവാലയങ്ങളിൽ സമാധാന സന്ദേശം നൽകുന്നു.

വിവിധ ധ്യാനരീതികളിൽ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്‌നങ്ങൾ, പ്രാർത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവും ആത്മീയ സന്തോഷവും നേടി മാതൃകാജീവിതത്തിലൂടെ തലമുറകൾക്ക് നന്മ പകർന്നു നൽകാമെന്നു തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും 37 വർഷത്തെ കൗൺസിലിങ് അനുഭവങ്ങളും പങ്കുവച്ച് സണ്ണി സ്റ്റീഫൻ നൽകുന്ന പ്രബോധനങ്ങൾ കുടുംബങ്ങൾക്ക് ഉണർവ്വും പ്രാർത്ഥനാജീവിതത്തിനു ആഴവും നൽകുന്നതാണെന്ന് വേൾഡ് പീസ് മിഷന്റെ സ്പിരിച്വൽ ഡയറക്ടർ ഫാ:ബോബി ജോസ് കട്ടിക്കാട് അഭിപ്രായപ്പെട്ടു.

ഈ വചനവിരുന്നിൽ പങ്കെടുത്ത് ജീവിതത്തിനാവശ്യമായ ആത്മീയ ഉണർവ്വും തലമുറകൾ അനുഗ്രഹീതമാകാനുള്ള അറിവും, ആത്മാഭിഷേകത്തിന്റെ നിറവും നേടാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വേൾഡ് പീസ് മിഷന്റെ സംഘാടകർ അറിയിക്കുന്നു.
കൗൺസിലിങിനും സൗകര്യമുണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:

സ്മിത റോബി (പ്ലസ് വൺ (281) 818-0937)

ജെസ്സിയമ്മ ജോസ് (പ്ലസ് വൺ (469) 305-9259)

ജോൺ ഫിലിപ്പ് (പ്രകാശ്) (പ്ലസ് വൺ (832) 744-0271)

സണ്ണി ജോർജ് (പ്ലസ് വൺ (646) 522-1729)

വേൾഡ് പീസ് മിഷൻ ഓഫീസ് (+91 944 715 4999 / +91 938 340 3199 )

വേൾഡ് പീസ് മിഷൻ (US)
[email protected]
www.worldpeacemission.net
റിപ്പോർട്ട്: കെ.ജെ.ജോൺ

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP