Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാങ്ക് വായ്പയടക്കമുള്ള സർവ്വ ബാധ്യതകളും തലയിൽ കെട്ടിവച്ച് ഉസ്മാനെ പെരുവഴിയിലാക്കി സ്‌പോൺസറുടെ സഹായത്തോടെ വ്യാജ രേഖ ചമച്ച് അനന്തിരവനും ഭാര്യയും സ്ഥാപനം കൈക്കലാക്കി; തൃശൂർ വടക്കേക്കാട്ട് സ്വദേശിക്ക് ദുബായിലെ സ്ഥാപനം തിരിച്ചു നൽകി യുഎഇ സുപ്രീംകോടതിയുടെ ഇടപെടൽ; ജീവത സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുത്തി കെട്ടിപ്പൊക്കിയ സ്ഥാപനങ്ങൾ കൈമോശം വരുന്നവർക്കൊക്കെ മാതൃകയാകുന്ന ശക്തമായ ഇടപെടൽ

ബാങ്ക് വായ്പയടക്കമുള്ള സർവ്വ ബാധ്യതകളും തലയിൽ കെട്ടിവച്ച് ഉസ്മാനെ പെരുവഴിയിലാക്കി സ്‌പോൺസറുടെ സഹായത്തോടെ വ്യാജ രേഖ ചമച്ച് അനന്തിരവനും ഭാര്യയും സ്ഥാപനം കൈക്കലാക്കി;  തൃശൂർ വടക്കേക്കാട്ട് സ്വദേശിക്ക് ദുബായിലെ സ്ഥാപനം തിരിച്ചു നൽകി യുഎഇ സുപ്രീംകോടതിയുടെ ഇടപെടൽ; ജീവത സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുത്തി കെട്ടിപ്പൊക്കിയ സ്ഥാപനങ്ങൾ കൈമോശം വരുന്നവർക്കൊക്കെ മാതൃകയാകുന്ന ശക്തമായ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: തൃശൂർ വടക്കേക്കാട് സ്വദേശി ഉസ്മാന്റെ നിയമ പോരാട്ടം പ്രവാസി മലയാളികൾക്ക് കരുത്ത് പകരുന്നതാണ്. ഗൾഫിലെ കഷ്ടപ്പെട്ടുണ്ടാക്കുന്നത് പലതും ചതിയിലൂടെ സ്വന്താക്കുന്നവർക്കുള്ള പാഠം. അനന്തിരവന്റെ ഭാര്യയും സ്പോൺസറും ചേർന്ന് തട്ടിയെടുത്ത കട യഥാർഥ ഉടമക്ക് നൽകാൻ അപ്പീൽ കോടതി വിധി എത്തുമ്പോൾ അതിന് കൈയടിച്ച് സ്വീകരിക്കുകയാണ് ദുബായിലെ മലയാളികൾ. പ്രവാസി മലയാളിയായ തൃശൂർ വടക്കേക്കാട് സ്വദേശി ഉസ്മാനാണ് കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചത്. ഉസ്മാൻ 2011ൽ ഉമ്മുൽഖുവൈനിൽ ആരംഭിച്ച അൽവാദി ഫ്‌ളവർമില്ലാണ്് 2015ൽ മറ്റുള്ളവർ ചേർന്ന് പിടിച്ചെടുത്തത്.

ഉസ്മാന്റെ സ്പോൺസറുടെ പേരിലായിരുന്നു സ്ഥാപനത്തിന്റെ ലൈസൻസ്. കടയുടെ പവർ ഓഫ് അറ്റോർണി നൽകി ഉസ്മാനെ മാനേജരാക്കുകയായിരുന്നു. പിന്നീട് സഹോദരി പുത്രനും ഭാര്യയും ചേർന്ന് ഉസ്മാനെ കടയിൽ നിന്ന് പുറത്താക്കുകയും 51 ശതമാനം ഓഹരി സ്പോൺസറുടെയും 49 ശതമാനം ഓഹരി തങ്ങളുടെയും പേരിലേക്ക് ചേർക്കുകയുമായിരുന്നു. എന്നാൽ കട പിടിച്ചെടുത്തവർ ബാങ്ക് വായ്പ അടയ്ക്കാതായതോടെ ഉസ്മാന്റെ പേരിൽ ബാങ്ക് നടപടിയാരംഭിച്ചു. ബാധ്യതകൾകൂടിയ തോടെ അൽ കബ്ബാൻ അസോഷ്യേറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന സ്പോൺസർക്കും അനന്തരവന്റെ ഭാര്യയ്ക്കും എതിരെ ഉസ്മാൻ കേസ് നൽകി. ഈ കേസിലാണ് പരമോന്നത കോടതി നിലപാട് പ്രഖ്യാപിക്കുന്നത്.

നേരത്തെ ഉമ്മുൽഖുവൈൻ പ്രാഥമിക കോടതി ഉസ്മാന് അനുകൂലമായി ഉത്തരവു പുറപ്പെടുവിച്ചെങ്കിലും എതിർകക്ഷികൾ അപ്പീൽ ഫയൽ ചെയ്തു.തുടർന്ന് ഉസ്മാൻ അബുദാബി സുപ്രീം കോടതിയെ സമീപിച്ചു. പല പ്രധാന കാര്യങ്ങളും പരിഗണിച്ചിട്ടില്ലെന്നു കണ്ടെത്തിയ സുപ്രീം കോടതി, ഉസ്മാന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഉസ്മാന് ചെലവായ തുക തിരികെ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ കഷ്ടകാലവും നീങ്ങുകയാണ് ഉദ്മാന്. സ്‌പോൺസർഷിപ്പ് വ്യവസ്ഥയിൽ ആരംഭിച്ച കമ്പനിയിൽ എല്ലാ കാര്യങ്ങളും നടത്താനും ബാങ്ക് ലോൺ എടുക്കാനുമുള്ള പവർ ഒഫ് അറ്റോണി ഉസ്മാന്റെ പേരിൽ നൽകിയിരുന്നു.

അതിനിടയിൽ സഹോദരി പുത്രനും ഭാര്യയും ചേർന്ന് ഉസ്മാനെ കമ്പനിയിൽ നിന്ന് പുറത്താക്കുകയും 51 ശതമാനം ഓഹരി സ്‌പോൺസറുടെയും 49 ശതമാനം ഓഹരി തങ്ങളുടെയും പേരിലേക്ക് ചേർക്കുകയുമായിരുന്നു. കമ്പനിയുടെ പദവി എസ്റ്റാബ്ലിഷ്മന്റെ് എന്നതിൽ നിന്ന് എൽ.എൽ.സി ആക്കി മാറ്റുകയും ചെയ്തു. ബാങ്ക് ലോൺ അടക്കാഞ്ഞതു മൂലം ബാധ്യതകൾ ഉസ്മാന്റെ പേരിലാവുകയും നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതോടെ ഉസ്മാൻ പ്രതിസന്ധിയിലായി. വർഷങ്ങളുടെ അധ്വാന ഫലം മുഴുവൻ നഷ്ടപ്പെടുകയും കടക്കെണിയിലാവുകയും ചെയ്തു. ഇതോടെ ദുബായ് അൽ കബ്ബാൻ അഡ്വകറ്റസ് സീനിയർ ലീഗൽ കൺസൾട്ടന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന അനന്തിരവന്റെ ഭാര്യക്കും സ്‌പോൺസർക്കുമെതിരെ ഉമ്മുൽഖുവൈൻ കോടതിയിൽ കേസ് ഫയൽ ചെയ്തു.

പ്രാഥമിക കോടതി വിധി ഉസ്മാന് അനുകൂലമായിരുന്നു. കമ്പനി ഉടമ ഉസ്മാൻ ആണെന്നും ലൈസൻസിയിൽ വരുത്തിയ മാറ്റങ്ങൾ റദ്ദാക്കി പുർവസ്ഥിതി കൊണ്ടുവരുവാനും കേസിനത്തിൽ ഉസ്മാന് ചെലവായ തുക എതിർ കക്ഷികൾ നൽകാനുമായിരുന്നു വിധി. എന്നാൽ ഇതിനെതിരെ എതിർകക്ഷികൾ നൽകിയ അപ്പീൽ ശരിവെച്ച് പ്രാഥമിക കോടതി വിധി അസ്ഥിരപ്പെടുത്താൻ അപ്പീൽ കോടതി വിധിച്ചു. ഇതിന്റെ നിയമപരമായ സാധ്യതകൾ ചോദ്യം ചെയ്ത് ഉസ്മാന്റെ അഭിഭാഷകൻ അബുദബി സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.കേസ് പരിഗണിച്ച സുപ്രിം കോടതി അപ്പീൽ കോടതി പരിഗണിക്കാതിരുന്ന വസ്തുതകൾ വിലയിരുത്തി കേസ് വീണ്ടും ഫയലിൽ എടുത്ത് വിധി കൽപ്പിക്കാൻ ഉമ്മുൽഖുവൈൻ കോടതിയോട് നിർദ്ദേശിക്കുകയായിരുന്നു.

തുടർന്ന് ഉമ്മുൽ ഖുവൈൻ കോടതി പ്രാഥമിക കോടതി വിധി ശരിവെക്കുകയായിരുന്നു. ഇതോടെ ഉസ്മാന് സ്ഥാപനം തിരിച്ചുകിട്ടാൻ വഴി തുറന്നിരിക്കയാണ്. എന്നാൽ ഇത്ര കാലം അന്യായമായി പിടിച്ചെടുത്ത് കച്ചവടം നടത്തി ലഭിച്ച മുഴുവൻ ലാഭവും മറ്റു നഷ്ടപരിഹാരങ്ങളും തേടി വീണ്ടും കേസ് നൽകുമെന്ന് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP