Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുറവിലങ്ങാട് ഗസ്റ്റ് ഹൗസിൽ വച്ച് പീഡിപ്പിച്ചു; പരാതിപ്പെടാൻ ഒരുങ്ങിയപ്പോൾ ഭീഷണി; കത്തോലിക്ക ബിഷപ്പിനെതിരെ ആരോപണവുമായി കന്യാസ്ത്രീ; ആരോപണവിധേയനായത് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ; കന്യാസ്ത്രീക്കെതിരെ പരാതിയുമായി ബിഷപ്പും; രണ്ടുപരാതികളിലും കേസെടുത്ത് അന്വേഷിക്കുമെന്ന് കോട്ടയം എസ്‌പി

കുറവിലങ്ങാട് ഗസ്റ്റ് ഹൗസിൽ വച്ച് പീഡിപ്പിച്ചു; പരാതിപ്പെടാൻ ഒരുങ്ങിയപ്പോൾ ഭീഷണി; കത്തോലിക്ക ബിഷപ്പിനെതിരെ ആരോപണവുമായി കന്യാസ്ത്രീ; ആരോപണവിധേയനായത് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ; കന്യാസ്ത്രീക്കെതിരെ പരാതിയുമായി ബിഷപ്പും; രണ്ടുപരാതികളിലും കേസെടുത്ത് അന്വേഷിക്കുമെന്ന് കോട്ടയം എസ്‌പി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കന്യാസ്ത്രീ നൽകിയ പീഡനപരാതിയിൽ കത്തോലിക്ക ബിഷപ്പിനെതിരെ കേസെടുത്തു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെയാണ് കേസ്. 2014 ൽ കുറലിലങ്ങാട് ഗസ്റ്റ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ബിഷപ്പിനെതിരെ കന്യാസ്ത്രീ കോട്ടയം എസ്‌പിക്ക് പരാതി നൽകി. കുറവിലങ്ങാട് പൊലീസാണ് ജലന്ധർ ബിഷപ്പിനെതിരെ കേസെടുത്തത്. അതേസമയം തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ബിഷപ്പും കോട്ടയം എസ്‌പിക്ക് പരാതി നൽകി. സ്ഥലം മാറ്റിയതിലുള്ള വിരോധത്തിലാണ് തന്നെ ഭീഷണിപ്പെടുത്തുന്നതെന്നും ബിഷപ്പ് പരാതിയിൽ പറയുന്നു.

നേരത്തെ ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബിഷപ്പ് നൽകിയ പരാതിയിൽ പറയുന്നു. വൈക്കം ഡി.വൈ.എസ്‌പി കേസ് അന്വേഷിക്കുമെന്ന് കോട്ടയം എസ്‌പി അറിയിച്ചു.ആദ്യം കിട്ടിയത് ബിഷപ്പിന്റെ പരാതിയെന്ന് പൊലീസ് പറഞ്ഞു. എന്നാൽ 2014ൽ പരാതി നൽകാൻ ഒരുങ്ങിയ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് കന്യസ്ത്രീയുടെ വാദം.

ബിഷപ്പ് ഫ്രാങ്കോ 2014 ൽ ഈ വൃദ്ധസദനം സന്ദർശിക്കാനെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. കുറവിലങ്ങാട് ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു പീഡനം. കോട്ടയം എസ്‌പിക്കാണ് കന്യാസ്ത്രീ പരാതി നൽകിയിരിക്കുന്നത്. വൈക്കം ഡിവൈ.എസ്‌പിക്കാണ് അന്വേഷണ ചുമതല. പരാതിയെത്തുടർന്ന് സ്പെഷൽ ബ്രാഞ്ച് എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തിട്ടുണ്ട്. എന്നാൽ, തന്നെ ലൈംഗികാപവാദത്തിന്റെ പേരിൽ കേസിൽ കുടുക്കുമെന്ന് പറഞ്ഞ് കന്യാസ്ത്രീ ഭീഷണിപ്പെടുത്തുന്നതായി നേരത്തെ തന്നെ ബിഷപ്പും കോട്ടയം കുറുവിലങ്ങാട് പൊലീസ് പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തിനിടെ പൊലീസ് കന്യാസ്ത്രീയുടെ അടുത്തെത്തിയപ്പോഴാണ് ബിഷപ്പിനെതിരെ പരാതി ഉന്നയിച്ചത്.

2014ലാണ് സംഭവം നടക്കുന്നത്. ബിഷപ്പിനെതിരെ സ്ത്രീപീഡനത്തിനാണ് കേസ് എടുത്തിരിക്കുന്നത് കോട്ടയം എസ്‌പി ഹരിശങ്കർ പറഞ്ഞു. വരുംദിവസങ്ങളിൽ അദ്ദേഹത്തെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.രണ്ട് പരാതിയുടെയും അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വൈക്കം ഡി.വൈ.എസ്‌പി കേസ് അന്വേഷിക്കുമെന്ന് കോട്ടയം എസ്‌പി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP