Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദീർഘദൂര യാത്രയിൽ യാത്രക്കാരെ ഒരേ ഹോട്ടൽ ശാപ്പാട് തീറ്റിക്കുന്ന പരിപാടി ഇനി വേണ്ട; രാത്രി യാത്രകളിൽ ഒരേ ഹോട്ടലിൽ എത്തിച്ച വിലകൂടിയ ഭക്ഷണം കഴിപ്പിക്കുമ്പോൾ കൃത്യമായി കമ്മീഷൻ; നിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാൻ ഹോട്ടലുകാരുമായി കരാറിലെത്തും; ഭക്ഷണം മോശമെങ്കിൽ യാത്രക്കാർക്ക് നേരിട്ട് പരാതിയും നൽകാം; കണ്ടക്ടറും ഡ്രൈവറും ഫ്രീ ഫുഡ് അടിക്കുന്നത് അവസാനിപ്പിച്ച തച്ചങ്കരിയുടെ പുതിയ പരിഷ്‌കരണം ഇങ്ങനെ

ദീർഘദൂര യാത്രയിൽ യാത്രക്കാരെ ഒരേ ഹോട്ടൽ ശാപ്പാട് തീറ്റിക്കുന്ന പരിപാടി ഇനി വേണ്ട; രാത്രി യാത്രകളിൽ ഒരേ ഹോട്ടലിൽ എത്തിച്ച വിലകൂടിയ ഭക്ഷണം കഴിപ്പിക്കുമ്പോൾ കൃത്യമായി കമ്മീഷൻ; നിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാൻ ഹോട്ടലുകാരുമായി കരാറിലെത്തും; ഭക്ഷണം മോശമെങ്കിൽ യാത്രക്കാർക്ക് നേരിട്ട് പരാതിയും നൽകാം; കണ്ടക്ടറും ഡ്രൈവറും ഫ്രീ ഫുഡ് അടിക്കുന്നത് അവസാനിപ്പിച്ച തച്ചങ്കരിയുടെ പുതിയ പരിഷ്‌കരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ ലാഭത്തിലെത്തിക്കുക എന്ന ദൗത്യത്തിന് പുറമെ യാത്രക്കാർക്കും ജീവനക്കാർക്കും ഏറെ സൗകര്യങ്ങളൊരുക്കുകയും യാത്രക്കാരെ ചൂഷണം ചെയ്യുന്ന പ്രവണതകൾക്കെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്യുകയാണ് ടോമിൻ ജെ തച്ചങ്കരി.ഇപ്പോൾ തച്ചങ്കരിയെടുത്ത തീരുമാനം ഹോട്ടൽ ജീവനക്കാരിൽ നിന്നും കമ്മീഷനും സൗജന്യ ശാപ്പാടും തരപ്പെടുത്തുന്ന ദീർഘദൂര യാത്ര ബസ്സുകളിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും തിരിച്ചടിയാകും.

ദീർഘദൂരമോടുന്ന കെഎസ്ആർടിസി ബസുകളും സ്വകാര്യബസുകളും യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനായി സ്ഥിരമായി ഏതെങ്കിലും ഹോട്ടലിൽ നിർത്തുക പതിവാണ്. ഒരു ബസ് നിറയെ ഉപഭോക്താക്കളെ എത്തിക്കുന്നതിനാൽ കണ്ടക്ടർക്കും ഡ്രൈവർക്കും ഈ ഹോട്ടലുകൾ കൈമടക്കും ഫ്രീ സ്‌പെഷൽ ഭക്ഷണവും നൽകാറുമുണ്ട്. എന്നാൽ ഡ്രൈവറെയും കണ്ടക്ടറെയും കാണേണ്ടപോലെ കാണുന്ന ഹോട്ടലുകൾക്കു മുന്നിൽ മാത്രം ബസ് നിർത്തി യാത്രക്കാരെ മോശം ഭക്ഷണം തീറ്റിക്കുന്ന ആ പരിപാടി ഇനി വേണ്ടെന്ന തീരുമാനമണ് കെഎസ്ആർടിസി സിഎംഡി ടോമിൻ തച്ചങ്കരി

നിലവാരമുള്ള ഭക്ഷണം യാത്രക്കാർക്ക് ഉറപ്പാക്കുന്ന ഹോട്ടലുകളുമായി ധാരണയുണ്ടാക്കുമെന്നു തച്ചങ്കരി പ്രഖ്യാപിച്ചു. ദീർഘദൂര യാത്രകളിൽ ഒറ്റപ്പെട്ട ഹോട്ടലുകൾക്കു മുന്നിൽ ബസ് നിർത്തുകയും യാത്രക്കാർ ഇവിടെ മാത്രം കയറി കിട്ടുന്ന ഭക്ഷണം കൊള്ളവില നൽകി കഴിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്ന രീതി ഉടൻ അവസാനിപ്പിക്കാനാണ് തച്ചങ്കരിയുടെ നീക്കം.

പാർക്കിങ്, ടോയ്ലറ്റ് സൗകര്യത്തോടെ മിതമായ നിരക്കിലും മെച്ചപ്പെട്ട അളവിലും യാത്രക്കാർക്കു ഭക്ഷണം നൽകാൻ തയാറാകുന്ന ഹോട്ടലുകളുമായാണു കരാറുണ്ടാക്കുക. യാത്രക്കാർക്കു പരാതിയുണ്ടായാൽ കരാർ റദ്ദാക്കും. നിലവിൽ ചില ഹോട്ടലുകാരും ചില ബസുകാരും തമ്മിൽ ഭക്ഷണ കാര്യത്തിൽ കാലങ്ങളായി ധാരണയുണ്ട്. ഡ്രൈവർക്കും കണ്ടക്ടർക്കും പ്രത്യേക ഭക്ഷണം ഫ്രീ, ഓരോ ട്രിപ്പിലും ഇത്ര യാത്രക്കാരെ വീതം ഹോട്ടലിൽ എത്തിച്ചാൽ കമ്മീഷൻ ലഭിക്കുന്ന പരിപാടിയാണ് ഇതോടെ അവസാനിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP