Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിവി അൻവറിന്റെ പാർക്കിന് ലൈസൻസ് പുതുക്കി നൽകില്ല; സ്റ്റോപ് മെമോ നൽകിയത് പാർക്കിന് സമീപം ഉരുൾപൊട്ടൽ സാധ്യയുള്ളതിനാൽ; പുതുക്കാനുള്ള അപേക്ഷ തള്ളിയത് കൂടരഞ്ഞി പഞ്ചായത്ത്

പിവി അൻവറിന്റെ പാർക്കിന് ലൈസൻസ് പുതുക്കി നൽകില്ല; സ്റ്റോപ് മെമോ നൽകിയത് പാർക്കിന് സമീപം ഉരുൾപൊട്ടൽ സാധ്യയുള്ളതിനാൽ; പുതുക്കാനുള്ള അപേക്ഷ തള്ളിയത് കൂടരഞ്ഞി പഞ്ചായത്ത്

കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി അൻവറിന്റെ പാർക്കിന് ലൈസൻസ് പുതുക്കി നൽകില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത്. പാർക്കിന്റെ ലൈസൻസ് കാലാവധി നാളെ അവസാനിക്കാൻ ഇരിക്കേയാണ് പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകില്ലെന്ന് വ്യക്തമാക്കിയത്. ലൈസൻസ് പുതുക്കി നൽകണമെന്ന പി.വി അൻവറിന്റെ അപേക്ഷ പഞ്ചായത്ത് തള്ളുകയായിരുന്നു. പാർക്കിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ദുരന്ത നിവാരണ സേനയാണ് നേരത്തെ പാർക്ക് പൂട്ടിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയതും ഇതിന് പിന്നാലെ പാർക്കിലെ കുളങ്ങൾ വറ്റിച്ചതും

കഴിഞ്ഞ ദിവസം വാട്ടർ തീം പാർക്കിന് സമീപം മണ്ണിടിച്ചലുണ്ടായിരുന്നു. പാർക്കിലേക്കാവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞത്. ഇവിടെ വീണ്ടും മണ്ണിടിച്ചിൽ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. പാർക്കിന് താഴെ വേറെയും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സംഭവിച്ചത് ജനറേറ്റർ മുറിക്ക് സമീപമാണെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് കൂടരഞ്ഞി വില്ലേജ് ഓഫീസർ ദുരന്തനിവാരണ വകുപ്പിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

പിവി അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്കിന് സ്റ്റോപ്പ് മെമോ നൽകിയത് ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു. പ്രദേശത്ത് ചെറു ഉരുൾപ്പൊട്ടലുണ്ടായതായി ദുരന്ത നിവാരണ വകുപ്പിന്റെ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നുതുടർന്ന് ശാസ്ത്രീയ പഠനങ്ങൾ പോലും നടത്താതെ പാർക്ക് ദുരന്തസാധ്യത മേഖലയിലല്ലെന്ന് കണ്ടെത്തി ജില്ലാഭരണകൂടം റിപ്പോർട്ട് നൽകിയിരുന്നു. വാട്ടർ തീം പാർക്കും തടയണയും കക്കാടംപൊയിലിൽ വൻദുരന്തത്തിന് ഇടയാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP