Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രിയങ്കാ ചോപ്രയും കാമുകനായ നിക് ജോൺസും തമ്മിലുള്ള വിവാഹ നിശ്ചയം ഉടനെന്ന് സൂചന; കുടുംബാംഗങ്ങളെ പരിചയപ്പെടുത്താനായി അമേരിക്കൻ ഗായകനുമായി ഇന്ത്യയിലെത്തിയ നടി ഗോവയിൽ അവധിയാഘോഷത്തിൽ

പ്രിയങ്കാ ചോപ്രയും കാമുകനായ നിക് ജോൺസും തമ്മിലുള്ള വിവാഹ നിശ്ചയം ഉടനെന്ന് സൂചന; കുടുംബാംഗങ്ങളെ പരിചയപ്പെടുത്താനായി അമേരിക്കൻ ഗായകനുമായി ഇന്ത്യയിലെത്തിയ നടി ഗോവയിൽ അവധിയാഘോഷത്തിൽ

കുറച്ച് നാളുകളായി പ്രണയഗോസിപ്പുകളിൽ സജീവമായ താരങ്ങളായ പ്രിയങ്കയുടെയും നിക് ജോൺസിന്റെയും വിവാഹ നിശചയം ഉടൻ ഉണ്ടാകുമെന്ന് സൂചന. തന്റെ കാമുകനെ കുടുംബാംഗങ്ങൾക്ക് പരിചയപ്പെടുത്താനിയ ഇന്ത്യയിലേക്ക് കൂട്ടിയ നടി ഇപ്പോൾ എല്ലാവർക്കുമൊപ്പം ഗോവയിൽ അവധിയാഘോഷിക്കുന്ന ചിത്ര്ങ്ങളും വീഡിയോയുമാണ് പുറത്ത് വന്നിരിക്കുന്നത്.

നിക്കിനെയും കൂട്ടി പ്രിയങ്ക ഇന്ത്യയിലേക്ക് വന്നത് തന്നെ തന്റെ ഭാവി വരനെ കുടുംബാം ഗങ്ങൾക്ക് പരിചയപ്പെടുത്താനാണെന്നാണെന്നാണ് റി്‌പ്പോർട്ട്.ഞായറാഴ്ചയാണു പ്രിയങ്ക നിക്കിനും കുടുംബാംഗങ്ങളോടുമൊപ്പം ഗോവയിലെത്തിയത്. പ്രിയങ്കയുടെ ബന്ധുവും നടിയുമായ പരിനീതി ചോപ്രയ്‌ക്കൊപ്പം ടിപ് ടിപ് ബർസാ പാനി എന്ന പാട്ടിനു നൃത്തം വയ്ക്കുന്ന വിഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഡാൻസിന്റെ പിൻഭാഗത്തായി ബാൽക്കണിയിൽ പ്രിയങ്കയുടെ കാമുകനും അമേരിക്കൻ ഗായകനുമായ നിക്ക് ജോൺസുമുണ്ട്.

അറ്റ്‌ലാന്റിക്കയിലുള്ള നിക്കിന്റെ ബന്ധുവിന്റെ വിവാഹത്തിന് പ്രിയങ്ക പങ്കെടുത്തതോടെ ഇരുവരും ഡേറ്റിങ്ങിലാണെന്നു വാർത്ത പരന്നിരുന്നു. ഇരുവരും ഒന്നിച്ച് ഇന്ത്യയിലെത്തിയ തോടെയാണു പ്രണയ വാർത്തകൾക്ക് ആധികാരികത ലഭിച്ചത്. മുംബൈ വിമാനത്താവളത്തിൽ കൈകോർത്തു പിടച്ചുള്ള പ്രിയങ്കയുടേയും നിക്കിന്റെയും ചിത്രങ്ങൾ വൈറലായിരുന്നു.
ജൂൺ 23നു ഇരുവരും പ്രിയങ്കയുടെ അമ്മയോടൊപ്പം അത്താഴം കഴിക്കാൻ മുംബൈയിലെ ഹോട്ടലിൽ എത്തിയരുന്നു. ഇതിനുശേഷം കഴിഞ്ഞ ഞായറാഴ്ച അവധി ആഘോഷങ്ങൾക്കായി ഗോവയിൽ പ്രിയങ്ക എത്തിയതോടെ എല്ലാ കണ്ണുകളും അവിടേക്കു തിരിയുകകയായിരുന്നു.

35 കാരിയായ പ്രിയങ്കയെക്കാൾ 10 വയസ് പ്രായം കുറവാണ് നിക്കിന്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് 25 കാരനായ നിക് ജൊനാസ്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ്കാർപെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP