Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഞാൻ ആ രാജിവെച്ച നാല് നടിമാർക്കൊപ്പം..! ഗീതുവും രമ്യയും റിമയും ഭാവനയും താരസംഘടനയിൽ നിന്നും രാജിവെച്ചത് എന്തു കാരണം കൊണ്ടാണെന്നും കൃത്യമായ ബോധ്യമുണ്ട്; അവരുടെ ധൈര്യത്തെയും തീരുമാനത്തെയും അഭിനന്ദിക്കുന്നു; തനിക്ക് പറയാനുള്ളത് ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് പറയും; അവൾക്കൊപ്പം തന്നെയെന്ന ഉറച്ച നിലപാടുമായി പൃഥ്വിരാജ്: അമ്മയിലെ പൊട്ടിത്തെറി കൂടുതൽ സങ്കീർണമാകുന്നു

ഞാൻ ആ രാജിവെച്ച നാല് നടിമാർക്കൊപ്പം..! ഗീതുവും രമ്യയും റിമയും ഭാവനയും താരസംഘടനയിൽ നിന്നും രാജിവെച്ചത് എന്തു കാരണം കൊണ്ടാണെന്നും കൃത്യമായ ബോധ്യമുണ്ട്; അവരുടെ ധൈര്യത്തെയും തീരുമാനത്തെയും അഭിനന്ദിക്കുന്നു; തനിക്ക് പറയാനുള്ളത് ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് പറയും; അവൾക്കൊപ്പം തന്നെയെന്ന ഉറച്ച നിലപാടുമായി പൃഥ്വിരാജ്: അമ്മയിലെ പൊട്ടിത്തെറി കൂടുതൽ സങ്കീർണമാകുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തെ തുടർന്ന് താരസംഘടനയായ അമ്മയിലുണ്ടായ പൊട്ടിത്തെറിയിൽ തന്റെ നിലപാട് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. ഞാൻ അമ്മയിൽ നിന്നും രാജിവെച്ച ആ നാല് നടിമാർക്കൊപ്പമാണെന്ന് പൃഥ്വി വ്യക്തമാക്കി. ഗീത മോഹൻദാസും രമ്യ നമ്പീശനും റിമ കല്ലിങ്കലും ഭാവനയും അമ്മയിൽ നിന്നും രാജിവെച്ചത് എന്തിനെന്നും തനിക്ക് കൃത്യമായ ബോധ്യമുണ്ട്. ഈ വിഷയത്തിന്റെ തന്റെ പ്രതികരണം ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ദി വീക്കിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

രമ്യയെയും ഗീതുവിനെയും ഭാവനയെയും റിമയെയും നന്നായി മനസ്സിലാക്കിയ ആളാണ് ഞാൻ. അവർ അമ്മയിൽ നിന്ന് എന്തുകൊണ്ടാണ് രാജിവെച്ചതെന്നും അറിയാമെന്നും പൃഥ്വിരാജ് പറഞ്ഞു. അവരുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു, ഞാൻ അവർക്കൊപ്പം നിൽക്കുന്നു. അവരെ വിമർശിക്കുന്നവരും ഉണ്ടായിരിക്കാം. എന്നാൽ തെറ്റും ശരിയും എന്നത് അവരവരുടെ കാഴ്ചപ്പാട് മാത്രമാണ്. പറയാനുള്ള കാര്യങ്ങൾ ഞാൻ അതാത് ഇടങ്ങളിൽ പറയേണ്ട സമയത്ത് പറഞ്ഞിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷൂട്ടിങ് തിരക്കുകൾ മൂലമാണ് അമ്മയുടെ മീറ്റിങിൽ പങ്കെടുക്കാതിരുന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കുകൾ കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നു പൃഥ്വി പറഞ്ഞു.

എന്റെ സമ്മർദ്ദം മൂലമല്ല ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതെന്നെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ പുറത്താക്കിയത് അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ഒരുമിച്ച് തീരുമാനിച്ചതിന് ശേഷമാണ്. ഗണേശ് കുമാർ എംഎൽഎ പറഞ്ഞതിനെ കുറിച്ചു ചോദ്യം ഉയർന്നപ്പോഴാണ് രാജു ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ഗണേശ് കുമാറിന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, അമ്മ എന്ന സംവിധാനമാണ് ദിലീപിനെ പുറത്താക്കിയതെന്ന കാര്യം ഓർക്കണമെന്നും പൃഥ്വി വ്യക്തമാക്കി.

അമ്മയുടെ പ്രവർത്തനം മാഫിയയുടേതിന് സമാനമാണെന്ന് പറഞ്ഞ സംവിധായകൻ ആഷിഖ് അബുവിന്റെ വാക്കുകൾ ശരിവെക്കാൻ പൃഥ്വി തയ്യാറായില്ല. മലയാളസിനിമയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള സംഘടനയാണ് അമ്മ. അമ്മയുടെ അംഗമാണെങ്കിലും അതിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ എനിക്കിതുവരെ സാധിച്ചിട്ടില്ല. ഒരുപാട് നടന്മാരെയും നടിമാരെയും അമ്മ സഹായിച്ചിട്ടുണ്ടെന്നു പൃഥ്വിരാജ് പറഞ്ഞു.

ദിലീപിനൊപ്പം സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തോടെ അങ്ങനെ അഭിനയിക്കാൻ ഇതുവരെ എന്നെയാരും ക്ഷണിച്ചിട്ടില്ലെന്നും രാജു വ്യക്തമാക്കി. ഇനി അങ്ങനെയൊരു അവസരം ഉണ്ടായാൽ ആലോചിച്ച് തീരുമാനിക്കും. സുഹൃത്ത് ആക്രമിക്കപ്പെട്ടത് എന്റെ ജീവിതത്തിൽ ഏറ്റവും സങ്കടകരമായ സംഭവമാണ്. ഇപ്പോഴും ആ വേദനയിൽ നിന്ന് ഞാൻ മുക്തനായിട്ടില്ല. അവരുടെ ധൈര്യത്തെ ഞാൻ ബഹുമാനിക്കുന്നു- പൃഥ്വിരാജ് പറഞ്ഞു.

താരസംഘടനയുടെ നിലപാടിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ആദ്യത്തെ പുരുഷതാരമാണ് പൃഥ്വിരാജ്. സംഘടനയിൽ നിന്നും അവരുടെ ധൈര്യത്തെയും തീരുമാനത്തെയും അഭിനന്ദിക്കുന്നു ചെയ്യന്നതായി പൃഥ്വിരാജ് വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിൽ പ്രതിയായി കുറ്റ വിചാരണ നേരിടുന്ന ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നാല് നടിമാർ രാജിവെച്ത്. ഇവരെ പിന്തുണച്ച് രാഷ്ട്രീയ പ്രവർത്തകരടക്കം നിരവധി പേർ രംഗത്തെത്തുമ്പോഴും അമ്മ സംഘടനയുടെ ഭാരവാഹികൾ മൗനത്തിലാണ്. ഇതിനിടെയാണ് തന്റെ നിലപാട് വ്യത്യസ്തമാണെന്ന് വ്യക്തമാക്കി പൃഥ്വിരാജ് രംഗത്തെത്തിയത്.

ദിലീപിനെ തിരിച്ചെടുത്തതിനെ കുറിച്ച് പൃഥ്വിരാജ് പ്രതികരിക്കാത്തത് സൈബർ ലോകത്ത് ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് മോഹൻലാൽ ഉള്ളതുകൊണ്ട് മാത്രമാണ് പൃഥ്വിരാജ് കരുതലെടുത്തത്. എന്നാൽ അതിശക്തമായ ഭാഷയിൽ തന്നെ തീരുമാനം തെറ്റാണെന്ന് മോഹൻലാൽ അടക്കമുള്ളവരോട് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതിനിടെ സൈബർ ലോകത്ത് പൃഥ്വി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യം ഉയർന്നതോടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. പൃഥ്വിരാജ് തന്റെ നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് നേരത്തെ ലിബർട്ടി ബഷീർ അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായ ശേഷം അടുത്ത ദിവസം മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ താരമായത് പൃഥ്വിരാജായിരുന്നു. ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ താര സംഘടന പിളരുമെന്ന സൂചനയാണ് നടൻ നൽകിയത്. ചർച്ച തുടങ്ങിയപ്പോൾ ദിലീപിനെ പുറത്താക്കാനാവില്ലെന്ന് തന്നെയായിരുന്നു ജനറൽ സെക്രട്ടറിയായ മമ്മൂട്ടിയുടെ നിലപാട്. സംഘടനയുടെ ബൈലോ ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി ന്യായീകരിച്ചത്. ഇതോടെ തനിക്കു പറയാനുള്ള കാര്യങ്ങൾ പുറത്തു മാധ്യമങ്ങളോട് പറയുമെന്ന നിലപാട് പൃഥ്വി സ്വീകരിച്ചു. ആസിഫ് അലിയും രമ്യാ നമ്പീശനും പൃഥ്വിക്കൊപ്പം നിന്നു. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപിനെ പുറത്താക്കണമെന്ന് ആസിഫ് അലി തുറന്നടിച്ചു. ഭരണഘടന പ്രകാരം അതിന് കഴിയില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

അങ്ങനെയാണെങ്കിൽ ഭരണഘടനയനുസിരിച്ച് പല പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും തന്റെ സിനിമകൾ കൂവി തോൽപ്പിച്ചതും ഡിസ്ട്രിബ്യൂട്ടർമാരെ സ്വാധീനിച്ച വിഷയങ്ങളും പൃഥ്വി ഉയർത്തി. നിങ്ങൾ ഭരണഘടന പ്രകാരം തീരുമാനമെടുത്തോളൂവെന്നും ഞാൻ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയാമെന്നും പൃഥ്വി തുറന്നടിച്ചു. ഇതോടെ തർക്കത്തിൽ ഇടപ്പെട്ട മോഹൻലാൽ, പൃഥ്വിയുടെ കൈപിടിച്ച് ഇരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ദിലീപ് വിഷയത്തിൽ ഉടൻ പ്രസ്താവന ഇറക്കാനും തീരുമാനിക്കുകയായിരുന്നു. നടിക്കുള്ള പിന്തുണ മാധ്യമങ്ങളോട് നേരിട്ട് അറിയിക്കണമെന്ന ആവശ്യവും മമ്മൂട്ടി അംഗീകരിച്ചു. തുടർന്ന് മമ്മൂട്ടിയും മോഹൻലാലും സ്ഥലത്തെത്തി പ്രസ്താവന നടത്തുകയാണ് ഉണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP