Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റ ഗവാസ്‌കർക്ക് ഡ്രൈവർ ജോലിയിൽ നിന്ന് മോചനം; ജോലിയിൽ നിന്ന് ഒഴിവാക്കണമെന്ന അഭ്യർത്ഥന മാനിച്ച് എസ്എപി ക്യാമ്പിലേക്ക് നിയമനം; തെറ്റുചെയ്തവർക്ക് ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുലഭിച്ചതായും ഗവാസ്‌കർ

എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റ ഗവാസ്‌കർക്ക് ഡ്രൈവർ ജോലിയിൽ നിന്ന് മോചനം; ജോലിയിൽ നിന്ന് ഒഴിവാക്കണമെന്ന അഭ്യർത്ഥന മാനിച്ച് എസ്എപി ക്യാമ്പിലേക്ക് നിയമനം; തെറ്റുചെയ്തവർക്ക് ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുലഭിച്ചതായും ഗവാസ്‌കർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളുടെ മർദ്ദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്‌കറിനെ അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം എസ്.എ.പി ക്യാന്പിലേക്ക് തിരിച്ചയച്ചു. ഒമ്പത് ദിവസത്തിന് ശേഷം ഗവാസ്‌കർ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ഗവാസ്‌കർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.

മുഖ്യമന്ത്രിയുടെ തന്നെ ആവശ്യപ്രകാരമായിരുന്നു ഇത്. എ.ഡി.ജി.പിയുടെ മകൾ മർദ്ദിക്കുന്ന സംഭവം ഉണ്ടാകുന്നതിന് മുമ്പു തന്നെ ഡ്രൈവർ ജോലിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഗവാസ്‌കർ എ.ഡി.ജി.പിയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിൻ പ്രകാരമാണ് ഇപ്പോൾ നടപടിയുണ്ടായത്. അതേസമയം, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുമ്പോഴും എഡിജിപിക്കും മകൾക്കുമെതിരെ നിയമനടപടിയുണ്ടായിട്ടില്ല.

എന്നാൽ സംഭവത്തിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചതിന് പിന്നാലെ ഗവാസ്‌കർ മറുനാടനോട് പങ്കുവച്ചത്. എഡിജിപിയുടെ മകൾ സ്നിദ്ധ മർദ്ദിച്ച ഗവാസ്‌കർ മുഖ്യന്ത്രിയെ നേരിൽ കണ്ടപ്പോൾ കേസിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും അന്വേഷണം ശരിയായ വഴിക്കാണ് പോകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഗവാസ്‌കറോട് പറഞ്ഞു. ആരോഗ്യ സ്ഥിതി മെച്ചപ്പെടുമ്പോൾ നേരിട്ട് കാണണമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ ഗവാസ്‌കറേയും കുടുംബത്തേയും അറിയിച്ചിരുന്നു. നേരിൽ കണ്ടപ്പോൾ തന്നെ മുഖ്യമന്ത്രി തന്റെ ആരോഗ്യ സ്ഥിയെകുറിച്ചാണ് ചോദിച്ചതെന്ന് ഗവാസ്‌കർ മറുനാടൻ മലയാളിയോട് പറഞ്ഞു.

അനുഭാവ പൂർണമായിട്ടാണ് മുഖ്യന്ത്രി സംസാരിച്ചത്. വളരെ സന്തോഷമാണ് അദ്ദേഹത്തിന്റെ സമീപനത്തിൽ ഉണ്ടായ അനുഭവം. തെറ്റ് ചെയ്തവർക്ക് ശിക്ഷ ലഭിക്കും എന്ന സൂചന തന്നെയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ഗവാസ്‌കർ പറയുന്നു. കേസിൽ നിന്നും പിന്മാറില്ലെന്ന് ഗവാസ്‌കർ ഒരിക്കൽ കൂടി ആവർത്തിച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഗവാസ്‌കർ എം.വി ജയരാജനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കേസിനെ കുറിച്ച് തന്നെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും തിരക്കിയതെന്നും ഗവാസ്‌കർ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP