Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി നടിമാരും കാസ്റ്റിങ് കൗച്ചിന്റെ ഇരകളായി; തെലുങ്ക് സിനിമയിൽ നിന്നും പുറത്തുവന്ന സെക്‌സ് റാക്കറ്റിന് പിന്നാലെ ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തൽ

മലയാളി നടിമാരും കാസ്റ്റിങ് കൗച്ചിന്റെ ഇരകളായി; തെലുങ്ക് സിനിമയിൽ നിന്നും പുറത്തുവന്ന സെക്‌സ് റാക്കറ്റിന് പിന്നാലെ ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തൽ

മുംബൈ: ഇന്ത്യൻ സിനിമ ലോകത്തെ തന്നെ ഏറെ പിടിച്ചുലച്ചിരിക്കുകയാണ് തെലുങ്ക് താരം ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ. കാസ്റ്റിങ് കൗച്ച് വിവാദത്തെ കുറിച്ചാണ് അവർ തുടർച്ചയായി വെളിപ്പെടുത്തൽ നടത്തിയത്. തെലുങ്ക് സിനിമയിലെ പ്രമുഖ നടന്മാർക്കും ഇക്കൂട്ടത്തിലണ്ടെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. എന്തായാലും, ഇതിന്റെ പേരിൽ ശ്രീറെഡ്ഡിക്കെതിരെ ചില നടന്മാർ നിയമ നടപടിയുമായും നീങ്ങിയിട്ടുണ്ട്. ഇപ്പോൾ ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തൽ തെലുങ്ക് സിനിമാ നിർമ്മാതാവ് നടത്തിയ അമേരിക്കൻ പെൺവാണിഭ കേന്ദ്രത്തെ കുറിച്ചാണ്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് തെലുങ്ക് നിർമ്മാതാവിനേയും ഭാര്യയേയും പെൺവാണിഭ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമേരിക്ക കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നത്. ആ വിഷയത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീറെഡ്ഡി രംഗത്തെത്തിയിട്ടുണ്ട്. മലയാളി നടിമാരും ഇവരുടെ ഇരകളായിട്ടുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. വ്യാജ പരിപാടിയുടെ പേരിലാണ് താരങ്ങളെ നാട്ടിൽ നിന്ന് അമേരിക്കയിൽ എത്തിക്കുന്നതെന്നും ശ്രീ റെഡ്ഡി വെളിപ്പെടുത്തുന്നു.

ഒരു യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിനിമ നിർമ്മാതാവും ബിസിനസ്‌കാരനുമായ മൊദുഗുമിഡി കിഷൻ, ഭാര്യ ചന്ദ്രയേയും ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ചിക്കഗോയിലുള്ള ഫ്‌ളാറ്റിൽ നിന്നാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ അവരുടെ ഫ്‌ളാറ്റിൽ നടത്തിയ പരിശേധനയിൽ ഇതുസംബന്ധമായ തെളിവുകളും പൊലീസിനു ലഭിച്ചിരുന്നു.

അമേരിക്കയിൽ പിടിയിലായ നിർമ്മാതാവിന്റെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെത്തിയ ഡയറിയിൽ നിന്ന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു . നടത്തിയ ഓരേ ഇടപാടിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. കിട്ടുന്ന തുകയും പെൺകുട്ടികൾക്ക് കൈമാറുന്ന തുകയും ആരുമായിട്ടാണോ ഇടപാട് നടത്തുന്നത്. സമയം, തീയതി, എന്തു കാര്യം പറഞ്ഞാണ് അവരെ അമേരിക്കയിലേയ്ക്ക് വിളിക്കുന്നത് എന്നുമായി ബന്ധപ്പെട്ട എല്ലാം വിവരങ്ങളും ഡയറിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇവർ താമസിച്ചിരുന്ന വെസ്റ്റ് ബെൽഡെൻ അവന്യൂവിലെ അപ്പാർട്ട്‌മെന്റിൽ പൊലീസ് തിരച്ചിലിലാണ് ഡയറി ലഭിച്ചത്.

ആദ്യം തന്നെ പ്രമുഖ നടിമാർ ഈ റാക്കറ്റിന്റെ ഭാഗമാണെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ താരങ്ങളുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തു വിട്ടിരുന്നില്ല. തെലുങ്കിലെ പ്രമുഖ അഞ്ച് നടിമാർ റാക്കറ്റിന്റെ ഭാഗമായിട്ടുള്ളത്രേ. ഇവരേയും പരിപാടി നടക്കുന്നുണ്ടെന്ന വ്യാജേനെ അമേരിക്കയിൽ എത്തിക്കുകയും ഇവരെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. നിർമ്മാതാവിനേയും ഭാര്യയേയും അറസ്റ്റ് ചെയ്തപ്പോൾ ഇവരോടൊപ്പം ആറു പെൺകുട്ടികളും ഉണ്ടായിരുന്നു. സിനിമിയിലെ അവസരം നഷ്ടപ്പെടുത്തുമെന്ന് ഭയന്നാണ് താരങ്ങൾ ഇവരുടെ ആഗ്രഹത്തിന് വഴങ്ങി കൊടുക്കുന്നതെന്ന് താരങ്ങൾ പറയുന്നുണ്ട്.

കഴിഞ്ഞ വർഷം നവംബർ 20 നാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. സതേൺ കലിഫോർണിയയിൽ തെലുങ്ക് അസോസിയേഷന്റെ ചടങ്ങിനെന്നുള്ള പേരിൽ എത്തിയ നടയെ ഷിക്കാഗോ എമിഗ്രേഷൻ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. നോർത്ത് അമേരിക്കൻ തെലുങ്ക് സൊസൈറ്റിയുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഷിക്കാഗോയിൽ എത്തിയതെന്നാണ് നടി മൊഴി നൽകിയത്. എന്നാൽ ഇത്തരത്തിലുള്ള സമ്മേളനം അവിടെ നടക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് നടി സത്യം വെളിപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP